Friday, August 18, 2017 Last Updated 47 Min 1 Sec ago English Edition
Todays E paper
Monday 19 Jun 2017 01.27 AM

പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ്‌ : പോലീസിനെ നിയന്ത്രിക്കാനാവില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം: സി.പി.ഐ.

uploads/news/2017/06/119667/k3.jpg

കൊച്ചി: പുതുവൈപ്പിനിലെ പോലീസ്‌ നടപടിക്കെതിരേ ഭരണകക്ഷിയായ സി.പി.ഐയും രംഗത്ത്‌. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണമെന്നും ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത്‌ ഇടതുമുന്നണി നയമല്ലെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു തുറന്നടിച്ചു. നാട്ടുകാരെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ്‌ ചന്ദ്രയ്‌ക്കെതിരേ കര്‍ശനനടപടി വേണം.

മുമ്പ്‌ അങ്കമാലിയില്‍ എല്‍.ഡി.എഫ്‌. പ്രവര്‍ത്തകരെ മര്‍ദിച്ചതും യതീഷ്‌ ചന്ദ്രയാണെന്നു രാജു ചൂണ്ടിക്കാട്ടി. പുതുവൈപ്പിനിലെ സമരക്കാരെ പോലീസ്‌ ക്രൂരമായി കൈകാര്യം ചെയ്യുന്നത്‌ ഇതു രണ്ടാംതവണയാണ്‌. കഴിഞ്ഞ 16-നു ഹൈക്കോടതി ജങ്‌ഷനിലേക്കു മാര്‍ച്ച്‌ നടത്തിയ പ്രതിഷേധക്കാരെ ഡി.സി.പിയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്‌ത രീതി നിശിതവിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു. സ്‌ത്രീകളും കുട്ടികളുമടങ്ങിയ സമരക്കാര്‍ക്കുനേരേ പോലീസ്‌ നടത്തിയതു മനുഷ്യാവകാശലംഘനമാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ്‌ ഇന്നലത്തെ സംഭവം. കൊച്ചി മെട്രോ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാല്‍ യാതൊരു സമരവും നഗരത്തില്‍ അനുവദിക്കില്ലെന്നായിരുന്നു കഴിഞ്ഞ 16-നു പോലീസ്‌ നിലപാട്‌.

മറൈന്‍ഡ്രൈവില്‍ പ്രതിഷേധിച്ച സ്‌ത്രീകളടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണു കൊണ്ടുപോയത്‌. കുട്ടികള്‍ ഭയചകിതരായി.
നഗരത്തിലെത്തിയ, സമരക്കാരല്ലാത്തവരെയും പോലീസ്‌ വെറുതേവിട്ടില്ല. ഇരുനൂറോളം പേരെ കസ്‌റ്റഡിയിലെടുത്തു.
സ്‌ത്രീകളെ ഉള്‍പ്പെടെ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ തടഞ്ഞുവച്ചു.

Ads by Google
Monday 19 Jun 2017 01.27 AM
YOU MAY BE INTERESTED
TRENDING NOW