Monday, June 26, 2017 Last Updated 7 Min 3 Sec ago English Edition
Todays E paper
Monday 19 Jun 2017 01.27 AM

ധാരണ പൊളിച്ചത്‌ ഐ.ഒ.സി. അധികൃതര്‍ : ഇതര സംസ്‌ഥാനത്തൊഴിലാളികളുമായി വന്നത്‌ പ്രശ്‌നത്തിന്‌ ഇടയാക്കി

uploads/news/2017/06/119660/k6.jpg

വൈപ്പിന്‍: കൊച്ചി പുതുവൈപ്പിനില്‍ എല്‍.പി.ജി. ടെര്‍മിനലിനെതിരേയുള്ള സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിനു കാരണം ഐ.ഒ.സിയെന്ന്‌ ആരോപണം. ധാരണകള്‍ക്കു വിരുദ്ധമായി ഐ.ഒ.സി. അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഇതരസംസ്‌ഥാന തൊഴിലാളികളുമായി എത്തിയതും വന്‍ പോലീസ്‌ സന്നാഹത്തോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതുമാണു നാട്ടുകാരെ ചൊടിപ്പിച്ചത്‌. ഇതോടെ നാട്ടുകാര്‍ സംഘടിച്ചു സമരമുഖത്തിറങ്ങുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമാണ്‌ ഉണ്ടായത്‌.
പണികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരക്കാര്‍ പ്രവേശന കവാടത്തിലേക്ക്‌ എത്തിയപ്പോള്‍ പോലീസ്‌ ബാരിക്കേഡും ലാത്തിയും കോണ്ട്‌ പ്രതിരോധം തീര്‍ത്തു. ഇതിനിടെ കല്ലേറ്‌ വന്നതോടെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയിട്ടിരുന്ന കല്ലുകള്‍ ഇതരസംസ്‌ഥാനത്തൊഴിലാളികളെക്കൊണ്ട്‌ എറിയിപ്പിക്കുകയാണ്‌ ഉണ്ടായതെന്നു നാട്ടുകാര്‍ പറയുന്നു. കല്ലേറ്‌ നടന്നതോടെ പോലീസ്‌ സമരക്കാരെ നിഷ്‌കരുണം തല്ലിച്ചതയ്‌ക്കുകയായിരുന്നു. നേരത്തെ കവലയില്‍ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ സംഗമം മാറ്റിവച്ചിരുന്നു. പുതുവൈപ്പ്‌ പള്ളിവികാരി ഫാ. ഡെന്നി പാലക്കപ്പറമ്പില്‍, സന്യാസിനിമാരായ സിസ്‌റ്റര്‍ ജെയ്‌സി, സിസ്‌റ്റര്‍ കാരിത്താസ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തതിലും കുട്ടികളും സ്‌ത്രീകളെയുമടക്കം നിരവധി പേരെ തല്ലിച്ചതച്ചതിനുമെതിരേയാണു പ്രതിഷേധ സംഗമം തീരുമാനിച്ചിരുന്നത്‌.

വൈപ്പിന്‍ സമരം ഒറ്റനോട്ടത്തില്‍

ജൂലൈ നാലിന്‌ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്‌ വരുന്നതുവരെ പുതുവൈപ്പ്‌ എല്‍.പി.ജി. സംഭരണകേന്ദ്ര നിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടാണു സമരം തുടങ്ങിയത്‌

തീരദേശ പരിപാലന നിയമം ലംഘിച്ചാണു നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്‌

ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശത്താണ്‌ എല്‍.പി.ജി സംഭരണ കേന്ദ്രം സ്‌ഥിതിചെയ്യുന്നത്‌.

കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം അനുവദിച്ച കടലില്‍ നിന്ന്‌ 200 മീറ്ററിനും 300 മീറ്ററിനും ഇടയിലാണു നിര്‍മാണം നടത്താവൂ എന്ന നിര്‍ദേശം ലംഘിച്ചാണു സംഭരണകേന്ദ്രം നിര്‍മിക്കുന്നത്‌.

ജനസാന്ദ്രതയേറിയ പ്രദേശത്ത്‌ നിര്‍മിക്കുന്ന സംഭരണകേന്ദ്രത്തിന്‌ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വന്‍ ദുരന്തമാകും ഉണ്ടാക്കുക.

Ads by Google
Monday 19 Jun 2017 01.27 AM
YOU MAY BE INTERESTED
TRENDING NOW