Sunday, February 18, 2018 Last Updated 29 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.23 AM

ജി.എസ്‌.ടി. പ്രഖ്യാപനം അര്‍ധരാത്രിയില്‍

uploads/news/2017/06/119643/d3.jpg

ന്യൂഡല്‍ഹി: നികുതി ഘടനയുടെ കാര്യത്തില്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാറുകള്‍ യോജിപ്പിലെത്തിയതോടെ ഏകീകൃത ചരക്ക്‌ സേവന നികുതി ജൂലൈ ഒന്നിനു തന്നെ നിലവില്‍വരുമെന്ന്‌ ഉറപ്പായി.

ഈ മാസം 30നു അര്‍ദ്ധരാത്രി പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ രാജ്യത്തെ ഏകീകൃതചരക്കുസേവന നികുതി നിലവില്‍വന്നതായി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തും. "ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി"യെന്ന പ്രഖ്യാപനത്തെ ചരിത്ര പരിപാടിയാക്കി മാറ്റാനുള്ള പദ്ധതികളാണ്‌ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്‌. അന്നേദിവസം തന്നെ ജി.എസ്‌.ടി ഉന്നതാധികാരസമിതിയുടെ അന്തിമയോഗവും നടക്കും. ഈ യോഗത്തില്‍ ജി.എസ്‌.ടിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

പിന്നീടാവും പ്രഖ്യാപനമുണ്ടാവുക. അതേസമയം ജി.എസ്‌.ടി. നടപ്പാക്കുന്നതിനുള്ള അടിസ്‌ഥാന സൗകര്യങ്ങളൊന്നും കേന്ദ്രം ഉറപ്പാക്കിയിട്ടില്ലെന്നു മന്ത്രി തോമസ്‌ ഐസക്ക്‌ കുറ്റപ്പെടുത്തി. എന്നാല്‍ ജി.എസ്‌.ടി. നടപ്പാക്കുന്നതിനു കേരളം എല്ലാ പിന്തുണയും നല്‍കുമെന്നും ധനമന്ത്രി വ്യക്‌തമാക്കി. ജി.എസ്‌.ടി. നടപ്പാകുന്നതോടെ കേരളത്തിന്‌ 1500 കോടി രൂപയുടെ നികുതി വരുമാന വര്‍ധനവുണ്ടാകും.

Ads by Google
Monday 19 Jun 2017 01.23 AM
YOU MAY BE INTERESTED
TRENDING NOW