Saturday, December 09, 2017 Last Updated 52 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.23 AM

സ്വാമി ആത്മസ്‌ഥാനന്ദ സമാധിയായി

uploads/news/2017/06/119641/d1.jpg

കൊല്‍ക്കത്ത: രാമകൃഷ്‌ണമഠത്തിന്റെയും രാമകൃഷ്‌ണ മിഷന്റെയും അധ്യക്ഷന്‍ സ്വാമി ആത്മസ്‌ഥാനന്ദ (98) സമാധിയായി. സമാധിയിരുത്തല്‍ പശ്‌ചിമ ബംഗാളിലെ ബേലൂര്‍ മഠത്തില്‍ ഇന്നു വൈകിട്ട്‌ ഒമ്പതിനു നടക്കും.
കൊല്‍ക്കത്തയില്‍ രാമകൃഷ്‌ണ മിഷന്‍ സേവാ പ്രതിഷ്‌ഠാന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചരയ്‌ക്കായിരുന്നു സമാധി. പ്രായാധിക്യത്താല്‍ 2015 ഫെബ്രുവരി മുതല്‍ ചികില്‍സയിലായിരുന്നു.
ചെറുപ്പത്തില്‍ സന്യാസം ആഗ്രഹിച്ചു സമീപിച്ച നരേന്ദ്ര മോഡിയെ വഴിതിരിച്ചുവിട്ടത്‌ അദ്ദേഹമായിരുന്നു. ആത്മീയഗുരുവായി കണക്കാക്കിയിരുന്ന സ്വാമിയുടെ വേര്‍പാട്‌ വ്യക്‌തിപരമായ നഷ്‌ടമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. "ജീവിതത്തിന്റെ നല്ല കാലത്ത്‌ ഞാന്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. അപാരമായ ജ്‌ഞാനത്തിന്റെയും ബുദ്ധിശക്‌തിയുടെയും ഉടമയായിരുന്നു സ്വാമി. കൊല്‍ക്കത്തയില്‍ എത്തിയപ്പോഴൊക്കെ ആ പാദങ്ങളില്‍ നിന്ന്‌ അനുഗ്രഹം തേടാന്‍ എനിക്കു ഭാഗ്യമുണ്ടായി"- മോഡിയുടെ വാക്കുകള്‍ ഇങ്ങനെ.
1919 ല്‍ ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു ജനനം. 1938 ല്‍ സ്വാമി വിജ്‌ഞാനാനന്ദയില്‍ നിന്നു മന്ത്രദീക്ഷ സ്വീകരിച്ചു. 22 വയസു മാത്രമുള്ളപ്പോള്‍ 1941-ല്‍ ബേലൂര്‍ മഠത്തില്‍ ചേര്‍ന്നു. 1945 ല്‍ സ്വാമി വിരാജാനന്ദ മഹാരാജില്‍ നിന്ന്‌ ബ്രഹ്‌മചര്യ പ്രതിജ്‌ഞയും 1949-ല്‍ സന്യാസ പ്രതിജ്‌ഞയും എടുത്ത്‌ ആത്മസ്‌ഥാനന്ദ എന്ന പേര്‌ സ്വീകരിച്ചു. 1942-ല്‍ രാമകൃഷ്‌ണ മഠത്തിന്റെയും മിഷന്റെയും ജനറല്‍ സെക്രട്ടറിയായി. 2007-ലാണ്‌ പ്രസിഡന്റായി ചുമതലയേറ്റത്‌. ഇതിനിടെ, രാമകൃഷ്‌ണ സന്ദേശങ്ങളുമായി സ്വാമി ആത്മസ്‌ഥാനന്ദ ലോകമെങ്ങും സഞ്ചരിച്ചുകഴിഞ്ഞിരുന്നു.

Ads by Google
Monday 19 Jun 2017 01.23 AM
YOU MAY BE INTERESTED
TRENDING NOW