Monday, May 28, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.23 AM

അന്ന് ആത്മസ്ഥാനന്ദ അത് സമ്മതിച്ചിരുന്നെങ്കില്‍ മോഡി പ്രധാനമന്ത്രിയാകില്ലായിരുന്നു

uploads/news/2017/06/119637/d5.jpg

കൊല്‍ക്കത്ത:വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയതാണ്‌പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്വാമി ആത്മസ്‌ഥാനന്ദയുമായുള്ള അടുപ്പം. സ്വാമി മോഡിക്കു ഗുരുവായിരുന്നു. ആ പാദങ്ങളില്‍നിന്ന്‌ അനുഗ്രഹം പ്രാപിച്ചായിരുന്നു മോഡിയുടെ ഓരോ ചുവടുവയ്‌പും.
നേരത്തെ ഇരുവരും രാജ്‌ഘോട്ടില്‍ ഉണ്ടായിരുന്ന ഘട്ടങ്ങളിലൊക്കെ മോഡി അദ്ദേഹത്തെ ആശ്രമത്തില്‍ ദര്‍ശിച്ചിരുന്നു. 1966 ലാണ്‌ ഗുജറാത്തിലെ രാജ്‌കോട്ടില്‍ ആര്‍.കെ.എം. ആശ്രമത്തിന്റെ ചുമതലയേല്‍ക്കാന്‍ സ്വാമി ആത്മസ്‌ഥാനന്ദ എത്തുന്നത്‌.
സ്വാമി വിവേകാനന്ദനില്‍ ആകൃഷ്‌ടനായ മോഡി വൈകാതെ ആശ്രമത്തിലെത്തി. ആത്മസ്‌ഥാനന്ദയ്‌ക്കു ശിഷ്യപ്പെടാന്‍ ഏറെ ശ്രമിച്ചെങ്കിലും സ്വാമി അതു സമ്മതിച്ചില്ല. രാഷ്‌ട്രീയമാണ്‌ മോഡിയുടെ തട്ടകമെന്നു സ്വാമി കണ്ടിരുന്നു. പിന്നീട്‌ കുറേക്കാലം ആശ്രമത്തില്‍ തങ്ങിയ മോഡി വൈകാതെ ആര്‍.എസ്‌.എസിലും അതുവഴി രാഷ്‌ട്രീയത്തിലേക്കും ചുവടു മാറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ്‌ ഒമ്പതിന്‌ സ്വാമി ചികില്‍സയിലായിരുന്ന ഘട്ടത്തിലും കൊല്‍ക്കത്തയില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഗുരുവിന്റെ പാദങ്ങളില്‍ തൊട്ട്‌ അനുഗ്രഹം വാങ്ങിയാണ്‌ പ്രധാനമന്ത്രി മടങ്ങിയത്‌.
മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായപ്പോഴും സ്വാമിയുമായുള്ള ബന്ധത്തില്‍ ആഴം തുടര്‍ന്നു.
പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തപ്പോള്‍ അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ ഗുരു പ്രസാദമായി നല്‍കിയ പുഷ്‌പം ഉണ്ടായിരുന്നത്രേ.

Ads by Google
Monday 19 Jun 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW