Saturday, October 21, 2017 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.19 AM

അഭയാര്‍ഥികളെ മനസിലാക്കൂ; ഭയമകറ്റൂ: മാര്‍പാപ്പ

uploads/news/2017/06/119628/in1.jpg

വത്തിക്കാന്‍ സിറ്റി: അഭയാര്‍ഥികളെ സ്വീകരിച്ചാല്‍ മാത്രം പേരാ, അവരുടെ ദുരിതകഥകള്‍ കേട്ട്‌ തെറ്റിദ്ധാരണയും അതുവഴി ഭയവും അകറ്റണമെന്നും മാര്‍പാപ്പ. നാളെ ലോക അഭയാര്‍ഥി ദിനാചരണം നടക്കാനിരിക്കെയാണ്‌ ഞായറാഴ്‌ച മാര്‍പാപ്പയുടെ ഉദ്‌ബോധനം.
യുദ്ധത്തിന്റെയും കൊടിയ പീഡനങ്ങളുടെയും കെടുതികളില്‍നിന്നു ജീവനും കൊണ്ടു പലയാനം ചെയ്‌തവര്‍ക്കായി സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിന്‌ എതിര്‍വശത്തുള്ള സ്‌റ്റുഡിയോയില്‍നിന്ന്‌ മാര്‍പാപ്പ പ്രാര്‍ഥിച്ചു. അഭയാര്‍ഥികളുടെ ദുഃഖദുരിതങ്ങള്‍ നേരിട്ടു കേള്‍ക്കുന്നത്‌ അവരെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുമെന്ന്‌ മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
മതില്‍കെട്ടി രാജ്യങ്ങള്‍ അഭയാര്‍ഥികളെ തടയരുതെന്നു നേരത്തെ മാര്‍പാപ്പ ലോകരാജ്യങ്ങളോട്‌ അഭ്യര്‍ഥിച്ചിരുന്നു.

Ads by Google
Advertisement
Monday 19 Jun 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW