Wednesday, December 13, 2017 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.19 AM

ഐ.എസില്‍നിന്നു മൊസൂള്‍ പിടിക്കാന്‍ അന്തിമപോരാട്ടം

uploads/news/2017/06/119627/in3.jpg

മൊസൂള്‍: ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരരുടെ നിയന്ത്രണത്തിലുള്ള മൊസൂള്‍ നഗരം മോചിപ്പിക്കാന്‍ ഇറാഖി സേന ഒന്‍പതുമാസമായി നടത്തുന്ന പോരാട്ടം അന്തിമഘട്ടത്തിലേക്ക്‌. ഐ.എസിന്റെ പിടിയില്‍ തുടരുന്ന ഈ ചരിത്രനഗരം ഇറാഖിലെ അവരുടെ ശക്‌തികേന്ദ്രവും തലസ്‌ഥാനവുമാണ്‌.
ജനസാന്ദ്രതയേറിയ മൊസൂളിലെ ഓരോ വീടും കേന്ദ്രീകരിച്ച്‌ ഐ.എസ്‌. ചെറുത്തുനില്‍പ്പ്‌ തുടരുകയാണ്‌. സ്‌ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളെ ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നുണ്ട്‌.
ഒരുലക്ഷത്തോളം ഇറാഖി പൗരന്‍മാര്‍ ഇവിടെ ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ലഭിക്കാതെ നരകിക്കുന്നു. വൈദ്യസഹായവും പരിമിതമാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ചൂണ്ടിക്കാട്ടി. മൊസൂള്‍ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ അന്തിമ അധ്യായമാണിതെന്ന്‌ ഇറാഖി ഭീകരവിരുദ്ധ സേനയുടെ കമാന്‍ഡര്‍ ലെഫ്‌റ്റനന്റ്‌ ജനറല്‍ അബ്‌ദുള്‍ ഘനി അല്‍-അസാദി പറഞ്ഞു.
യു.എസ്‌. സഖ്യസേനയുടെ കര-വ്യോമപിന്തുണയോടെയാണു പോരാട്ടം. കഴിഞ്ഞവര്‍ഷം അവസാനത്തോടെ മൊസൂള്‍ മോചിപ്പിക്കാനാകുമെന്നായിരുന്നു ഇറാഖ്‌ ഭരണകൂടത്തിന്റെ പ്രതീക്ഷ.
എന്നാല്‍, ഭീകരര്‍ സാധാരണക്കാരെ മനുഷ്യകവചമാക്കി തിരിച്ചടിച്ചതോടെ പോരാട്ടം നീണ്ടു. ഒളിപ്പോരും കാര്‍-ബൈക്ക്‌ ചാവേര്‍ ബോംബുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചാണു ഭീകരര്‍ സേനയെ നേരിടുന്നത്‌. ഇതിനകം നൂറുകണക്കിനു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അന്തിമപോരാട്ടത്തില്‍ വ്യോമാക്രമണവും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മരണസംഖ്യ വര്‍ധിക്കുമെന്നു യു.എന്‍. വെളിപ്പെടുത്തി.
നഗരത്തില്‍നിന്നു പലായനം ചെയ്യുന്നതിനിടെ കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ നൂറുകണക്കിനു പൗരന്‍മാരാണു കൊല്ലപ്പെട്ടത്‌. കാല്‍നടയായോ ടൈഗ്രിസ്‌ നദി കടന്നോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഭീകരര്‍ വെടിവച്ചുവീഴ്‌ത്തുകയാണ്‌. എന്നാല്‍, അന്തിമപോരാട്ടത്തിനു മുമ്പ്‌ ആയിരക്കണക്കിനു കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായി സൈന്യം അവകാശപ്പെട്ടു.
കിഴക്കന്‍ മൊസൂളിന്റെ നിയന്ത്രണം കഴിഞ്ഞ ജനുവരിയില്‍തന്നെ ഇറാഖി സേന പിടിച്ചെടുത്തിരുന്നു.

Ads by Google
Monday 19 Jun 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW