Saturday, October 21, 2017 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.19 AM

ലണ്ടനിലെ ഇന്ത്യാ - പാക്‌ പോരാട്ടം

uploads/news/2017/06/119626/in2.jpg

ക്രിക്കറ്റില്‍ തകര്‍ന്നു

ലണ്ടന്‍: ക്രിക്കറ്റില്‍ പാക്‌വീര്യത്തിനു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യക്കു ദയനീയ തോല്‍വി. ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ പാകിസ്‌താന്‌കന്നിക്കിരീടം.
ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ 180 റണ്ണിന്റെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചാണ്‌ പാകിസ്‌താന്‍ ചാമ്പ്യന്മാരായത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 338 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 30.3 ഓവറില്‍ 158 റണ്ണിന്‌ ഓള്‍ഔട്ടായി. ഓപ്പണര്‍ ഫഖ്‌തര്‍ സമാന്റെ കന്നി സെഞ്ചുറിയും (106 പന്തില്‍ 114) പേസര്‍മാരായ മുഹമ്മദ്‌ ആമിര്‍, ഹസന്‍ അലി എന്നിവരുടെ മൂന്ന്‌ വിക്കറ്റ്‌ നേട്ടവുമാണു പാകിസ്‌താനെ കിരീട നേട്ടത്തിലെത്തിച്ചത്‌.

ഹോക്കിയില്‍ തകര്‍ത്തു

ലണ്ടന്‍: വേള്‍ഡ്‌ ഹോക്കി ലീഗ്‌ സെമി ഫൈനല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്‌താനെ തകര്‍ത്തത്‌. പൂള്‍ ബിയിലെ മൂന്നാമത്തെ മത്സരത്തില്‍ 7-1 നാണ്‌ പാകിസ്‌താനെ ഇന്ത്യ തോല്‍പ്പിച്ചത്‌.
മൂന്നാം ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. ഹോളണ്ടിനെതിരേ നടക്കുന്ന അവസാന മത്സരം തോറ്റാലും ഇന്ത്യ ക്വാര്‍ട്ടറില്‍ കളിക്കും.

Ads by Google
Advertisement
Monday 19 Jun 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW