Monday, June 18, 2018 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.19 AM

കൊളംബിയയില്‍ ഷോപ്പിങ്‌ സെന്ററില്‍ സ്‌ഫോടനം; മൂന്നു മരണം

ബോഗോട്ട: കൊളംബിയയിലെ ബോഗോട്ടയിലെ ഷോപ്പിങ്‌ സെന്ററില്‍ ബോംബ്‌ സ്‌ഫോടനം. ഫ്രഞ്ചു വനിതയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്കു പരുക്ക്‌. സ്‌ഫോടനത്തെതുടര്‍ന്ന്‌ സിനിമാ തിയറ്ററുകളും കടകളും ഒഴിപ്പിച്ചു. ആംബുലന്‍സും അഗ്നിശമനസേനയും ഉടന്‍ സ്‌ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. കൊളംബിയയില്‍ ഇപ്പോഴും സജീവമായ വിമത പ്രസ്‌ഥാനമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ്‌ അക്രമണത്തിനു പിന്നിലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. എന്നാല്‍, സംഘടന അതു നിഷേധിച്ചു.കൊളംബിയന്‍ പ്രസിഡന്റ്‌ ജുവാന്‍ മാനുവല്‍ സാന്‍ഡോസ്‌ സ്‌ഫോടനസ്‌ഥലം സന്ദര്‍ശിച്ചു. ആക്രമണത്തെ പ്രസിഡന്റ്‌ അപലപിച്ചു.
അപകടത്തില്‍ മരിച്ച ഇരുപത്തിമൂന്നുകാരിയായ ഫ്രഞ്ച്‌ വനിത ജൂലി ഹുയാന്‍ഹ്‌ ബോഗോട്ടയിലെ ഒരു സ്‌കൂളില്‍ ജോലിചെയ്യുകയായിരുന്നു. ഫ്രാന്‍സിലേക്കു മടക്കയാത്രയ്‌ക്ക്‌ ഒരുങ്ങിയിരിക്കുമ്പോഴാണ്‌ മരണം.

Ads by Google
Monday 19 Jun 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW