Monday, June 26, 2017 Last Updated 4 Min 13 Sec ago English Edition
Todays E paper
Monday 19 Jun 2017 01.13 AM

മാര്‍ക്കറ്റ്‌ റിവ്യൂ : ടയര്‍ കമ്പനികള്‍ റബര്‍വില ഉയര്‍ത്തി

uploads/news/2017/06/119614/f1.jpg

കഴിഞ്ഞവാരം വിപണിയില്‍ പ്രധാന കാര്‍ഷികോല്‍പന്നങ്ങളില്‍ ഒന്നായ റബറിന്റെ വിലയില്‍ ചെറിയ കയറ്റം, കുരുമുളക്‌, വെളിച്ചെണ്ണ, പാംഓയില്‍, കൊപ്ര, ജാതിപത്രി മഞ്ഞ, പഞ്ചസാര, പൊടിതോയില, സ്വര്‍ണവില കുറഞ്ഞു.
രാജ്യാന്തരവിപണിയില്‍ റബര്‍വില ഉയരാന്‍ തുടങ്ങിയതോടെ ആഭ്യന്തരവിപണിയില്‍ ടയര്‍ കമ്പനികള്‍ ദിനംപ്രതി ആര്‍എസ്‌എസ്‌ നാല്‌ കിലോക്ക്‌ ഒരുരൂപ വീതം വില ഉയര്‍ത്തി വാങ്ങി. വാരാന്ത്യം മൂന്നു രൂപ വില ഉയര്‍ന്നാണ്‌ വിപണി അടച്ചത്‌. രാജ്യാന്തരവിപണിയില്‍ ചൈന ആര്‍എസ്‌എസ്‌ നാല്‌ കിലോക്ക്‌ 112ല്‍ വിറ്റ്‌ നിര്‍ത്തിയത്‌ കഴിഞ്ഞ വാരാന്ത്യം 126ലാണ്‌ വിറ്റ്‌ നിര്‍ത്തിയത്‌.
ചൈനയില്‍ കഴിഞ്ഞവാരം ആര്‍എസ്‌എസ്‌ നാല്‌ കിലോയ്‌ക്ക് 14 രൂപയുടെ വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌. ടോക്കിയോ മാര്‍ക്കറ്റില്‍ 108 രൂപയിലും ബാങ്കോക്കില്‍ 119 ലും വിറ്റ്‌ നിര്‍ത്തിയത്‌ വാരാന്ത്യം 120ല്‍ എത്തി. മലേഷ്യന്‍ ക്രമ്പ്‌ റബര്‍ 88ല്‍ വിറ്റത്‌ 94 ആയി ഉയര്‍ന്നു. രാജ്യാന്തരവില ഉയരുന്നതിനനുസരിച്ച്‌ ആഭ്യന്തരവിപണിയില്‍ അവധി കച്ചവടക്കാര്‍ വില ഉയര്‍ത്തുന്നില്ല. അത്യാവശ്യക്കാരായ ടയര്‍ കമ്പനികളാണ്‌ വില ഉയര്‍ത്തി വാങ്ങാന്‍ നിര്‍ബന്ധിതരായത്‌. ആര്‍എസ്‌എസ്‌ നാല്‌ കിലോക്ക്‌ 123 രൂപയിലും ചില ടയര്‍ കമ്പനികള്‍ വാങ്ങി. 200 ടണ്‍ റബറിന്റെ വ്യാപാരം കൊച്ചിയില്‍ നടന്നു. ടയര്‍ കമ്പനികള്‍ക്കുവേണ്ടി വിതരണം ചെയ്ുന്ന യഡീലര്‍മാര്‍ രണ്ടായിരം ടണ്‍ റബര്‍ വാങ്ങി. രാജ്യാന്തരവില ഉയര്‍ന്നിരിക്കെ തയാര്‍ നിരക്കിനെക്കാള്‍ വില ഉയര്‍ത്തിയാണ്‌ ജൂണ്‍ അവധിക്ക്‌ അവധി വ്യാപാരികള്‍ ആര്‍എസ്‌എസ്‌ നാല്‌ കിലോക്ക്‌ 126 ആയി ഉയര്‍ത്തിയത്‌. ജൂലൈ 128, ഓഗസ്‌റ്റ്‌ 125 രൂപയിലും അവധിവില രേഖപ്പെടുത്തി. അവധിവിലകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ റബര്‍വില ഉയര്‍ന്നേക്കും. വാരാന്ത്യവില റബര്‍ ഐഎസ്‌എസ്‌ ക്വിന്റലിന്‌ 11800-12000 രൂപ, ആര്‍എസ്‌എസ്‌ നാല്‌ 12200 രൂപ.

കുരുമുളക്‌ വില കുത്തനെ കുറഞ്ഞു

കിലോക്ക്‌ 13രൂപ.(ക്വിന്റലിന്‌ 1300 രൂപ)യാണ്‌ കഴിഞ്ഞവാരം വില കുത്തനെ ഇടിഞ്ഞത്‌. ഉത്തരേന്ത്യയില്‍ ഇറക്കുമതി ചെയ്‌ത വിയറ്റ്‌നാം മുളക്‌ കൊച്ചി വിലയെക്കാള്‍ കിലോക്ക്‌ 10 മുതല്‍ 15 രൂപവരെ വില കുറച്ച്‌ വിറ്റ്‌ വരുന്നതാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി കൊച്ചിയില്‍ കുരുമുളക്‌ വില തകര്‍ന്നത്‌. കഴിഞ്ഞ രണ്ടാഴ്‌ചക്കിടയില്‍ കുരുമുളക്‌ കിലോക്ക്‌ 19 രൂപയാണ്‌ വില കുറഞ്ഞത്‌.(ക്വിന്റലിന്‌ 19000 രൂപ) വിലകുറഞ്ഞിട്ടും കര്‍ഷകര്‍ ആവശ്യത്തിനായി ദിനംപ്രതി 10 ടണ്‍ വീതം കുരുമുളക്‌ വില്‍പനക്കെത്തിച്ചിരുന്നു. രാജ്യാന്തരവിപണിയില്‍ നമ്മുടെ കയറ്റുമതിക്കാര്‍ കുരുമുളക്‌ ടണ്ണിന്‌ 8200 ഡോളറായി വിലകുറച്ചിട്ടും ഒരു ഓഫറും ഉണ്ടായില്ല. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിയറ്റ്‌നാം 3400ല്‍ ഓഫര്‍ ചെയ്‌തു. അമേരിക്കയും പശ്‌ചിമേഷ്യന്‍ യൂറോപ്പ്‌ രാജ്യങ്ങള്‍ വിയറ്റ്‌നാം മുളക്‌ ബഹിഷ്‌കരിച്ചിരിക്കുകയാണ്‌. വിയറ്റ്‌നാം മുളകില്‍ കീടനാശിനിയുടെ അവശിഷ്‌ടങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ അമേരിക്കയും യൂറോപ്പും വിയറ്റ്‌നാം മുളക്‌ വേണ്ടെന്നു തീരുമാനിച്ചത്‌. ഇറക്കുമതി ചെയ്‌ത വിയറ്റ്‌നാം മുളക്‌ ഉത്തരേന്ത്യയിലും ഡല്‍ഹിയിലുമൊക്കെ വ്യാപാരികള്‍ വലിയ തോതില്‍ വാങ്ങി കൂട്ടുകയാണ്‌. വിഷാംശം കലര്‍ന്ന വിയറ്റ്‌നാം മുളക്‌ ഉത്തരേന്ത്യക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ്‌ കൊച്ചിയിലെ കയറ്റുമതി വൃത്തങ്ങള്‍ സൂചിപ്പിച്ചത്‌. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ 48700 ഗാര്‍ബിള്‍ഡ്‌ മുളക്‌ 50700 രൂപ, അവധി വ്യാപാരവില ജൂലൈ 52000, ഓഗസ്‌റ്റ്‌-സെപ്‌തംബര്‍ യഥാക്രമം 51000 രൂപ.
വെളിച്ചെണ്ണ-കൊപ്ര ക്വിന്റലിന്‌ 100 രൂപ വീതം വിലകുറഞ്ഞു

തമിഴ്‌നാട്ടില്‍ നിന്ന്‌ കേരോല്‍പന്നങ്ങളുടെ വരവ്‌ കൂടിയതോടെയാണ്‌ വില കുറഞ്ഞത്‌. വെളിച്ചെണ്ണ മില്ലിംഗ്‌ ക്വിന്റലിന്‌ 13300 രൂപ. തയാര്‍ 12700 രൂപ. കൊപ്ര 8540-8700 രൂപ. പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 2200, റോട്ടറി 2500 രൂപ, വെളിച്ചെണ്ണ തൃശൂര്‍ 12700, ആലപ്പുഴ13400-12700, കോഴിക്കോട്‌ 14500 രൂപ, പാംഓയില്‍ ക്വിന്റലിന്‌ 5630ല്‍ നിന്ന്‌ 5600 ആയിവില കുറഞ്ഞു. ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 9750, ചുക്ക്‌ ബെസ്‌റ്റ്‌ 11750, മഞ്ഞള്‍ 11500, ജാതിപത്രി ചുവപ്പ്‌ 400, ജാതിക്ക തൊണ്ടന്‍ 150, തൊണ്ടില്ലാത്തത്‌ 350, വറ്റല്‍മുളക്‌ 6700-15500, അരി പച്ച 2100-2250, പുഴുക്കല്‍ ജയ 3900, നാടന്‍ ഗ്രാമ്പു 695 രൂപയില്‍ വിലമാറ്റമില്ല. പഞ്ചസാര 4160ല്‍ നിന്ന്‌ 4140 ആയും ജാതിപത്രി മഞ്ഞ 550ല്‍ നിന്ന്‌ 525 ആയും വിലകുറഞ്ഞു.

സ്വര്‍ണവില ഇടിഞ്ഞു

വില വീണ്ടും ഇടിഞ്ഞേക്കുമെന്നാണ്‌ സൂചന. അമേരിക്കയിലെ കേന്ദ്രബാങ്കായ റിസര്‍വ്‌ പലിശ നിരക്ക്‌ ഉയര്‍ത്തിയതോടെയാണ്‌ സ്വര്‍ണത്തിന്‌ ആഗോളതലത്തില്‍ വില ഇടിഞ്ഞത്‌.
വീണ്ടും പലിശ നിരക്ക്‌ ഉയര്‍ത്തുമെന്നാണ്‌ അമേരിക്കയിലെ കേന്ദ്ര ബാങ്ക്‌ തീരുമാനിക്കുന്നത്‌. പലിശ നിരക്ക്‌ ഉയര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും ഇടിയും.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌(31.100 മില്ലിഗ്രാം)13 ഡോളറാണ്‌ വില ഇടിഞ്ഞത്‌. 1267 ഡോളറില്‍ നിന്ന്‌ 1254 ഡോളറായി വില കുറഞ്ഞാണ്‌ വാരാന്ത്യം ന്യൂയോര്‍ക്കില്‍ വ്യാപാരം നടന്നത്‌. രൂപയുടെ മൂല്യം 64.50ല്‍ നിന്ന്‌ 64.48 ആയി കുറഞ്ഞു. ആഭ്യന്തരവിപണിയില്‍ സ്വര്‍ണംപവന്‌ 240 രൂപ.(ഗ്രാമിന്‌ 30 രൂപ)യാണ്‌ വില കുറഞ്ഞത്‌. വാരാന്ത്യവില സ്വര്‍ണം പവന്‌ 21560 രൂപ, ഗ്രാമിന്‌ 2695 രൂപ.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 19 Jun 2017 01.13 AM
YOU MAY BE INTERESTED
TRENDING NOW