Saturday, November 11, 2017 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.13 AM

ഓഹരി റിവ്യൂ : ധനകാര്യസ്‌ഥാപനങ്ങളില്‍ കണ്ണുനട്ട്‌ വിപണി

തുടര്‍ച്ചയായ കുതിച്ചു ചാട്ടത്തിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന്‌ നീക്കം നടത്തിയത്‌ പ്രമുഖ ഓഹരി ഇന്‍ഡക്‌സുകളെ തളര്‍ത്തി. ഒരുമാസം നീണ്ട ബുള്‍ തരംഗത്തിനൊടുവിലാണ്‌ ഫണ്ടുകള്‍ ഹെവിവെയിറ്റ്‌ ഓഹരികളില്‍ പ്രോഫിറ്റ്‌ ബുക്കിനിങ്‌ നടത്തിയത്‌. വിദേശ ധനകാര്യസ്‌ഥാപനങ്ങളുടെ ലാഭമെടുപ്പില്‍ ബോംബെ സെന്‍സെക്‌സ്‌ 205 പോയിന്റും നിഫ്‌റ്റി 80 പോയിന്റും താഴ്‌ന്നു. സാങ്കേതിക തിരുത്തല്‍ പൂര്‍ത്തിയാവുന്നതോടെ ധനകാര്യസ്‌ഥാപനങ്ങള്‍ വീണ്ടും നിക്ഷേപകരാകും.
മുന്‍നിരയിലെ പത്ത്‌ കമ്പനികളില്‍ ആറ്‌ എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ പോയവാരം 34,182.73 കോടി രൂപയുടെ ഇടിവ്‌. ടി.സി.എസ്‌, എച്ച്‌.ഡി.എഫ്‌.സി, മാരുതി, എച്ച്‌.യു.എല്‍, ഇന്‍ഫോസീസ്‌, ഒ.എന്‍.ജി.സി എന്നിവയ്‌ക്ക്‌ തിരിച്ചടി. ആര്‍.ഐ.എല്‍ ഓഹരി വില 3.92 ശതമാനം വര്‍ധിച്ച്‌ 1387 രൂപയായി. ഡോ: റെഡീസ്‌ ലാബ്‌ 2677 രൂപയിലും സണ്‍ ഫാര്‍മ്മ 529 രൂപയിലും എന്‍.ടി.പി.സി 160 രൂപയിലുമാണ്‌.
മുന്‍ നിര ഐ.ടി ഓഹരിയായ വിപ്രോയുടെ നിരക്ക്‌ അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ 254 രൂപയായി. ടി.സി.എസ്‌ നാലര ശതമാനം കുറഞ്ഞ്‌ 2397 രൂപയായി. എല്‍ ആന്‍ഡ്‌ ടി 1726 ലും എം ആന്‍ഡ്‌ എം 1388 ലും ലുപിന്‍ 1131 രൂപയായും താഴ്‌ന്നു. വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ പിന്നിട്ടവാരം 2052 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
അതേസമയം ആദ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 2052 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ആഭ്യന്തര വിദേശ ഫണ്ടുകളുടെ നിക്ഷേപ താല്‍പര്യത്തില്‍ ഓഹരി സൂചിക ഡിസംബറിന്‌ ശേഷം ഇതിനകം 17 ശതമാനം മുന്നേറി.വിനിമയ വിപണിയില്‍ ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം കുറഞ്ഞു. പോയവാരം രൂപയുടെ വിനിമയ നിരക്കില്‍ 19 പൈസ കുറഞ്ഞ്‌ 64.25 ല്‍ നിന്ന്‌ 64.44 ലേയ്‌ക്ക്‌ നീങ്ങി.
യു.എസ്‌ ഫെഡ്‌ റിസര്‍വ്‌ പലിശ നിരക്കില്‍ 25 ബേസിസ്‌ പോയിന്റ്‌ ഉയര്‍ത്തിയത്‌ രൂപയ്‌ക്ക്‌ തിരിച്ചടിയായി. ബോബെ സൂചിക 31,218 ല്‍ നിന്ന്‌ കഴിഞ്ഞ ലക്കം സൂചിപ്പിച്ച 31,089 പോയിന്റിലെ സപ്പോര്‍ട്ട്‌ തകര്‍ത്ത്‌ 31,056 ലേയ്‌ക്ക്‌ ഇടിഞ്ഞു. ഈ വാരം വിപണിയുടെ താങ്ങ്‌ 30,984- 30,913 പോയിന്റിലാണ്‌. അനുകൂല വാര്‍ത്തകള്‍ക്ക്‌ സൂചികയെ 31,172-31,289 വരെ ഉയര്‍ത്താനാവും.
ഡെയ്‌ലി ചാര്‍ട്ടില്‍ പാരാബോളിക്ക്‌ എസ്‌.എ.ആര്‍, എം.എ.സി.ഡി, ഫാസ്‌റ്റ്‌ സ്‌റ്റോക്കാസ്‌റ്റിക്ക്‌, സ്ലോ സ്‌റ്റോക്കാസ്‌റ്റിക്ക്‌ തുടങ്ങിയവ ദുര്‍ബലാവസ്‌ഥയെ സൂചിപ്പിക്കുന്നു. 9688 ല്‍ നിന്നുള്ള തളര്‍ച്ചയില്‍ നിഫ്‌റ്റി 9564 വരെ ഇടിഞ്ഞു. ഈ അവസരത്തില്‍ 9560 ലെ സപ്പോര്‍ട്ട്‌ നിഫ്‌റ്റി നിലനിര്‍ത്തി. വാരാന്ത്യം സൂചിക 9588 ലാണ്‌. ഈവാരം 9662-9737 പ്രതിരോധവും 9538-9489 താങ്ങുമുണ്ട്‌. ഏഷ്യയില്‍ ജപ്പാന്‍, ഹോങ്‌ങ്കോങ്‌, കൊറിയന്‍ ഇന്‍ഡക്‌സുകള്‍ മികവിലാണ്‌.
യുറോപ്യന്‍ ഇന്‍ഡക്‌സുകളും തിളങ്ങി. യു.എസില്‍ ഡൗ ജോണ്‍സ്‌, എസ്‌ ആന്‍ഡ്‌ പി ഇന്‍ഡക്‌സുകള്‍ മികവ്‌ കാണിച്ചപ്പോള്‍ നാസ്‌ഡാക്‌ വാരാന്ത്യം തളര്‍ന്നു. ന്യൂയോര്‍ക്ക്‌ എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ വില ഔണ്‍സിന്‌ 1266 ഡോളറില്‍ നിന്ന്‌ 1251 ഡോളറായി. ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 44.68 ഡോളറിലാണ്‌.

കെ.ബി. ഉദയഭാനു

Ads by Google
Monday 19 Jun 2017 01.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW