Monday, July 17, 2017 Last Updated 1 Min 55 Sec ago English Edition
Todays E paper
Monday 19 Jun 2017 01.08 AM

പൂര്‍വിക പാരമ്പര്യത്തിലേക്ക്‌ മടങ്ങുക

uploads/news/2017/06/119607/re5.jpg

സമ്പൂര്‍ണ ഇസ്ലാമിനെയാണു റസൂലുല്ലാഹിസ(സ) തങ്ങള്‍ പഠിപ്പിച്ചുതന്നത്‌. ഇസ്ലാമിന്റെ അകവും പുറവും അഥവാ ശരിഅത്തും ത്വരീഖത്തും നബിസ(സ) തങ്ങള്‍ വ്യക്‌മായി പ്രയോഗവല്‍ക്കരിച്ചു കാണിച്ചുതന്നു. ഇസ്ലാമിന്റെ ഏതെങ്കിലും ഒരു വശം മാത്രം പഠിപ്പിക്കുകയും മറുഭാഗത്തെ ജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്തി അവ്യക്‌തമായ ന്യായങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്നത്‌ ആത്യന്തിക പരാജയത്തിനു കാരണമാവും. രണ്ടു വിഭാഗം പണ്ഡിതരെ റസൂലുല്ലാഹി(സ) തങ്ങള്‍ പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്‌. അതിലൊരു വിഭാഗം സ്വയം ദുഷിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യും. ആകാശത്തിനു താഴെ ഏറ്റവും ദുഷിച്ചവര്‍ അവരാണെന്നാണു റസൂല്‍ (സ) തങ്ങള്‍ പറഞ്ഞത്‌.
സത്യം ബോധ്യപ്പെട്ടിട്ടും മശാഇഖുമാര്‍ക്കെതിരേ കൊടിപിടിക്കാന്‍ ധാര്‍ഷ്‌ട്യം കാണിച്ച്‌ സ്‌ഥിര ശത്രുക്കളായി നില കൊള്ളാന്‍ ജന്മത്തില്‍ പിഴച്ചവര്‍ക്കേ സാധിക്കുകയുള്ളൂ. മറ്റുള്ളവര്‍ക്കു തിരിച്ചറിവും പശ്‌ചാത്തപിക്കാന്‍ അവസരമുണ്ടാകും. ഉപയോഗപ്പെടുത്തണമെന്നുമാത്രം.
അറിവു കൊണ്ട്‌ ഔന്നത്യം നേടിയ ഉന്നത വിഭാഗമാണ്‌ രണ്ടാമത്തേത്‌. അവര്‍ക്ക്‌ അല്ലാഹു പരാതികളില്ലാതെ പദവികള്‍ നല്‍കിക്കൊണ്ടിരിക്കും. തൗഹീദിന്റെ യഥാര്‍ത്ഥ വാഹകരായ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണവര്‍. സമ്പൂര്‍ണ തൗഹീദിന്റെ പ്രചരണമാണിന്നവര്‍ നിര്‍വഹിക്കേണ്ട ദൗത്യം. ദുനിയാവിനും ദുഷിച്ച ചിന്തകള്‍ക്കും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത വിധം ഒരു ശൈഖില്‍നിന്ന്‌ ബൈഅത്ത്‌ സ്വീകരിച്ച്‌ നമ്മുടെ പാരമ്പര്യത്തിന്റെ പവിത്രതയിലേക്ക്‌ ജനങ്ങളെ വഴിനടത്താന്‍ അവര്‍ക്ക്‌ സാധിക്കണം. റസൂല്‍ (സ)യും സ്വഹാബത്തും കാണിച്ചു തന്ന ആ സമ്പൂര്‍ണ ഇസ്ലാമിനെയാണു ശൈഖ്‌ അബ്‌ദുല്‍ ഖാദിര്‍ ജീലാനി(റ) നമുക്ക്‌ പഠിപ്പിച്ചു തന്നത്‌. അവരിലൂടെ കൈമാറിയ പരിശുദ്ധമായ തൗഹീദിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും അതുവഴി ആത്യന്തികമായ വിജയത്തിലേക്കുമാണു നാം എത്തേണ്ടത്‌.

ഖുതുബുസ്സമാന്‍ ശൈഖ്‌ യൂസുഫ്‌ സുല്‍ത്താന്‍ ശാഹ്‌ ഖാദിരി ചിശ്‌തി

Ads by Google
Monday 19 Jun 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW