Wednesday, January 17, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 08.02 PM

ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവര്‍ക്ക്: ശാസ്ത്രലോകത്തുനിന്ന് ഒരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

uploads/news/2017/06/119592/frnchu.jpg

പലരുടെയും ഇഷ്ടവിഭവമാണു ഫ്രഞ്ച് ഫ്രൈസ്. എന്നാല്‍ കഴിക്കും മുമ്പ് ഇതു കൂടി അറിഞ്ഞോളു. ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗണ്‍സ് എന്നിവ ആഴ്ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുന്നവരുടെ മരണ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയായിരിക്കും എന്നു പഠനം. വറുക്കാത്ത ഉരുളക്കിഴങ്ങ് ആരോഗ്യകരമായ ഭക്ഷണമാണ്. എന്നാല്‍ വറുത്ത ഉരുളക്കിഴങ്ങ് ആരോഗ്യത്തിനു ഹാനികരമാണ്. വറുത്ത ഉരുളക്കിഴങ്ങില്‍ ധാരളം കൊഴുപ്പും ഉപ്പും ഉള്ളതാണ് ആരോഗ്യത്തിന് ദോഷം ചെയ്യുന്നത്.

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്‍ പ്രസിദ്ധീകരിച്ച എട്ടുവര്‍ഷം നീണ്ടു നിന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. കാര്‍ബോ ഹൈട്രേറ്റ് ചേര്‍ത്തു പൊരിച്ച ഉരുളക്കിഴങ്ങു സ്ഥിരമായി കഴിക്കുന്നതാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത്. ഇതു കൂടാതെ ശുദ്ധികരിച്ച കൊഴുപ്പും ഫ്രഞ്ച് ഫ്രൈസില്‍ ഉണ്ട്. ഇതു രണ്ടുമാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത്. വേവിച്ച ഉരുളക്കിഴങ്ങല്ല വറുത്ത ഉരുളക്കിഴങ്ങിന്റെ അമിത ഉപയോഗമാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത് എന്ന പഠനത്തില്‍ പ്രത്യേകം പറയുന്നു.

Ads by Google
Sunday 18 Jun 2017 08.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW