കോട്ടയം: ആഡംബര യാത്രാക്കപ്പലുകളില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കേറ്ററിങ് പ്രാഫഷണലുകളുടെ ഒഴിവുണ്ടാകുമെന്നു വേള്‍ഡ് ടൂറിസം കോണ്‍ഫെഡറേഷന്റെ പഠന റിപ്പോര്‍ട്ട്. ക്രൂയിസ് ഷിപ്പ് കേറ്ററിങ് പഠിതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്കു വഴിയൊരുക്കും. ഇന്ത്യയില്‍ ക്രൂയിസ് ഷിപ്പ് കേറ്ററിങ് പഠിപ്പിക്കാന്‍ കുറച്ചു സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ.
ഇതു മുന്നില്‍ കണ്ടുകൊണ്ടാണ് രാജ്യാന്തര ഷിപ്പിങ് രംഗത്തെ പ്രശസ്തരായ മെക്കിനോന് മെക്കിന്‍സി ഇന്ത്യയില്‍ നിന്നും മിടുക്കരായ കുട്ടികളെ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. കേരളത്തില്‍ കോട്ടയത്തുള്ള ഡോ. കൈപ്പാറേടന്‍ കോളജില്‍ മാത്രമാണ് ഈ കോഴ്സ് നടത്തുന്നത്. മെക്കിനോന് മെക്കിന്സിയുടെ കര്‍ശന കരിക്കുലം നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഡോ. കൈപ്പാറേടന്‍ കോളജില്‍ പരിശീലനം നല്‍കുന്നത്.
ആദ്യവര്‍ഷം കോട്ടയം ക്യാമ്പസിലും രണ്ടാം വര്‍ഷം ഗോവയിലെ അമേരിക്കന്‍ ക്രൂയിസ് ലൈന്‍ അക്കാദമിയിലുമാണ് കോളജ് കോഴ്സ് നടത്തുന്നത്. പ്ലസ് ടു തലത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കാണ് പ്രവേശനം ലഭിക്കുക. മികച്ച വ്യക്തിത്വമുള്ള കുട്ടികള്‍ക്ക് ആഡംബര യാത്രാ കപ്പലുകളില്‍ അസിസ്റ്റന്റ് ഷെഫ് ആകുവാനുള്ള അവസരമാണ് കോളജ് നല്‍ന്നത്.
ഒരു ശരാശരി വിദ്യാര്‍ഥിക്ക് രണ്ടാം വര്‍ഷം ആകുമ്പോഴേക്കും രാജ്യാന്തര നിലവാരമുള്ള ഷിപ്പിങ് കമ്പനികളില്‍ ജോലി ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാനും ജോലിക്കയറ്റം ലഭിക്കാനും അവസരമുണ്ടെന്നത് ഷിപ്പ് കേറ്ററിങ് രംഗത്തേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകള്‍ പരിശീലന കാലത്ത് ഫയര്‍ ഫൈറ്റിങ്, സേഫ്റ്റി, വ്യക്തിത്വ വികസനം, മ്യൂസിക് ബാന്‍ഡ്, നീന്തല്‍, കമ്പ്യൂട്ടര്‍, യോഗ, കരാട്ടെ, എന്നിവയില്‍ കുറഞ്ഞത് ബി ഗ്രേഡ് നിലവാരത്തില്‍ പ്രാവീണ്യം നേടേണ്ടതുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പ്രിന്‍സിപ്പല്‍, ഡോ. കൈപ്പാറേടന്‍ കോളജ്, ഇലക്കാട് പിഒ, കുറവിലങ്ങാട്, കോട്ടയം മൊബൈല്‍ : 9539348269