Sunday, October 15, 2017 Last Updated 31 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 12.52 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/06/119335/azcha.jpg

അശ്വതി: ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ബിസിനസില്‍ മികവു പുലര്‍ത്തും. ഔഷധങ്ങളില്‍നിന്ന്‌ അലര്‍ജി പിടിപെടാന്‍ സാധ്യത. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകള്‍ ഉണ്ടാകും. വിവാഹാലോചനകളില്‍ ഉത്തമ ബന്ധം ലഭിക്കും. സാഹിത്യരംഗത്തു ശോഭിക്കും.

ഭരണി: സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. പണയം, ധനകാര്യ സ്‌ഥാപനങ്ങളില്‍നിന്നു വായ്‌പ എന്നിവ വേണ്ടിവരും. ദാമ്പത്യപരമായി നിലനിന്നിരുന്ന അകല്‍ച്ച കുറയുവാന്‍ സാധിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. താത്‌ക്കാലിക ജേലികള്‍ സ്‌ഥിരപ്പെടാന്‍ സാധ്യത. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണസുഖം വര്‍ധിക്കും.

കാര്‍ത്തിക: ബന്ധുജനങ്ങളില്‍നിന്ന്‌ അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വാതജന്യരോഗത്താല്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. വിവാഹാലോചനകളില്‍ ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ രോഗദുരിത സാധ്യത. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം.

രോഹിണി: സ്വഭാവത്തില്‍ സ്വാര്‍ഥത വര്‍ധിക്കും. തന്‍മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകാന്‍ സാധ്യത. രോഗാവസ്‌ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കാന്‍ സാധിക്കും. പ്രണയബന്ധിതര്‍ക്ക്‌ അനുകൂലമായ ബന്ധുജന സഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും.

മകയിരം: പഠനരംഗത്ത്‌ മികവു പുലര്‍ത്തും. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ നടത്തും. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും. കര്‍മരംഗം പുഷ്‌ടിപ്പെടും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനഃസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദാമ്പത്യസുഖ വര്‍ധന.

തിരുവാതിര: അനാവശ്യ യാത്രകള്‍ വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ മന്ദത നേരിടും. പൈതൃകസ്വത്തു ലഭിക്കുവാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം. വിവാഹാലോചനകളില്‍ തീരുമാനമെടുക്കും. പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്കു ശമനം. പുതിയ വസ്‌ത്രലാഭമുണ്ടാകും.

പുണര്‍തം: ബിസിനസില്‍ നേട്ടം. സാമ്പത്തികപരമായി അവിചാരിത ലാഭങ്ങള്‍. പ്രവര്‍ത്തനങ്ങളില്‍ വിജയം. ഭക്ഷണസുഖം വര്‍ധിക്കും. സന്താനങ്ങള്‍ക്ക്‌ ഉയര്‍ന്ന വിജയം. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷകള്‍ എന്നിവയില്‍ വിജയിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമത്തില്‍ വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍നിന്നുള്ള നേട്ടം പ്രതീക്ഷിക്കാം. ഭൂമി വില്‍പന സാധ്യമാകും.

പൂയം: സ്വന്തം പ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. സര്‍ക്കാരില്‍നിന്നോ മറ്റ്‌ ഉന്നത സ്‌ഥാനങ്ങളില്‍നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിനു ചികിത്സ തേടും.

ആയില്യം: കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായി അസ്വസ്‌ഥത ഉടലെടുക്കും. ഉദ്യോഗസ്‌ഥര്‍ക്കു ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്കു മാറ്റം ഉണ്ടാകും. കാര്‍ഷികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യോഗം. സഹോദരങ്ങള്‍ക്ക്‌ രോഗാരിഷ്‌ടതയ്‌ക്കു സാധ്യത.

മകം: പണച്ചെലവ്‌ വര്‍ധിക്കും. തൊഴില്‍പരമായി ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനഭ്രംശം സംഭവിക്കും. പഠനത്തിലും തൊഴിലിലും ഏകാഗ്രത കുറയും. ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കായി പണം ചെലവഴിക്കും. ബന്ധുജന സംസര്‍ഗം നടത്തും. പുതിയ വസ്‌ത്രാഭരണങ്ങള്‍ വാങ്ങും. പിതൃസ്വത്തിന്റെയനുഭവമുണ്ടാകും. സ്വന്തം ബിസിനസില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും.

പൂരം: രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. മാനസികമായി നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. ഗൃഹത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കും. വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ക്ക്‌ മികച്ച നേട്ടം. വിവാഹ സംബന്ധമായി നിലനിന്നിരുന്ന തടസങ്ങള്‍ മാറും. വിശ്രമം കുറയും. ഇരുചക്രവാഹനം വാങ്ങാന്‍ സാധിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും.

ഉത്രം: വിവാഹാലോചനകളില്‍ പുരോഗതി. ഗൃഹനിര്‍മാണത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക്‌ പണിക്കാരുടെ കുറവിനാല്‍ തടസങ്ങള്‍ നേരിടാം. ശിശുക്കള്‍ക്ക്‌ രോഗാരിഷ്‌ടതകള്‍ക്കു സാധ്യത. വാസഗൃഹം മാറുവാനോ അന്യഗൃഹത്തില്‍ താമസിക്കുവാനോ സാധിക്കും. നടപ്പിലാക്കാനാകാത്ത ആഗ്രഹങ്ങള്‍ ഇപ്പോള്‍ സാധ്യമാകും. സുഹൃത്തുക്കള്‍ വഴി നേട്ടം കൈവരിക്കും.

അത്തം: മേലുദ്യോഗസ്‌ഥര്‍, തൊഴിലുടമ എന്നിവരുടെ പ്രീതി സമ്പാദിക്കും. പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ നേട്ടമുണ്ടാകും. അധികാരസ്‌ഥാനങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക്‌ കീഴ്‌ജീവനക്കാര്‍, ആശ്രിതര്‍ എന്നിവര്‍ വഴി നേട്ടം. വിദേശ ജോലിക്കു ശ്രമിച്ചാല്‍ നേട്ടം. പുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും.

ചിത്തിര: ഭവനലാഭത്തിനു യോഗം. നേത്രരോഗങ്ങള്‍ പിടിപെടാന്‍ സാധ്യത. പുതിയ കോഴ്‌സുകളില്‍ പ്രവേശനത്തിനു ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. ബിസിനസില്‍ നേട്ടം കൈവരിക്കും. അടുത്ത സുഹൃത്തുക്കള്‍ വഴി നേട്ടം. ഭക്ഷണസുഖം ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രകള്‍. ഭാരമുള്ള വസ്‌തുക്കള്‍ വീണ്‌ പരിക്കേല്‍ക്കാന്‍ സാധ്യത.

ചോതി: വാസസ്‌ഥാനം മാറാന്‍ ആലോചിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. വിലയ്‌ക്കു വാങ്ങിയ വസ്‌തുക്കളില്‍ കേടുപാടുകള്‍മൂലം മനോവിഷമം, ധനനഷ്‌ടം എന്നിവയ്‌ക്കു സാധ്യത. വിദ്യാര്‍ഥികള്‍ക്ക്‌ ഉദ്ദേശിച്ച വിജയം കൈവരിക്കാന്‍ സാധിക്കില്ല. അയല്‍വാസികളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും.

വിശാഖം: ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. അന്യരോട്‌ അനാവശ്യമായി കലഹിക്കും. ബന്ധുഗുണം കുറയും. ഭക്ഷണത്തില്‍ താത്‌പര്യം കുറയും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകളുണ്ടാകും. പരിശ്രമത്തിനുതക്ക പ്രതിഫലം ലഭിച്ചെന്നുവരില്ല. സന്താനഗുണം ലഭിക്കും. മത്സരങ്ങളില്‍ മികച്ച വിജയം നേടും.

അനിഴം: ജീവിതപങ്കാളി വഴി നേട്ടമുണ്ടാക്കും. മനസില്‍ ആഗ്രഹിച്ചിരുന്ന വസ്‌തുക്കള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. ദൂരയാത്രകള്‍ വേണ്ടിവരും. ജലജന്യരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌. പ്രധാന തൊഴിലില്‍നിന്ന്‌ അവധിയെടുത്തുനില്‍ക്കേണ്ടിവരും. സ്വന്തം ബിനിസ്‌ നടത്തുന്നവര്‍ക്ക്‌ പലതരത്തിലുള്ള നേട്ടം.

തൃക്കേട്ട: പുണ്യകര്‍മങ്ങളില്‍ പങ്കുചേരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ബന്ധുക്കളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ഏതെങ്കിലും തരത്തിലുള്ള ഔഷധസേവ വേണ്ടിവരും. ഗൃഹനിര്‍മാണത്തിന്‌ ആവശ്യമായ ലോണ്‍ പാസായിക്കിട്ടും. സ്‌ത്രീകള്‍ നിമിത്തം വിഷമിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.

മൂലം: ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ശത്രുക്കള്‍ക്കുമേല്‍ വജിയം കൈവരിക്കും. മനസിനു സുഖം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. അലസതവെടിഞ്ഞ്‌ മുന്നേറാന്‍ സാധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധസേവയെ തുടര്‍ന്ന്‌ രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തില്‍ വിജയം.

പൂരാടം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. സഹോദരങ്ങളുമായി മാനസിക മത്സരമുണ്ടാകും. സ്വത്തു സംബന്ധമായ തര്‍ക്കങ്ങളിലേര്‍പ്പെടും. കൂട്ടുകാര്‍ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സ്വത്തു സംബന്ധമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട്‌ ധനനഷ്‌ടം ഉണ്ടാകാം. ഇഷ്‌ട വസ്‌തുക്കള്‍, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോകാനിടയുണ്ട്‌. വിദേശയാത്രാ ശ്രമത്തില്‍ തിരിച്ചടി.

ഉത്രാടം: പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിത പങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകാം. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ധിക്കും. ചെവിക്കുള്ളില്‍ രോഗബാധ പിടിപെടാന്‍ സാധ്യതയുണ്ട്‌.

തിരുവോണം: പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കുറയും. പലപ്പോഴും ആലോചനയില്ലാതെ എടുത്തുചാടും. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ക്കായി പണം മുടക്കും. ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ദാമ്പത്യ അനൈക്യം ഉണ്ടാകും. തെറ്റിദ്ധാരണയ്‌ക്കിരയാകും. മാനസിക സംഘര്‍ഷം ഏറിയിരിക്കും. വിശ്രമം കുറവായിരിക്കും. രോഗശനമുണ്ടാകും.

അവിട്ടം: കര്‍മരംഗം പുഷ്‌ടിപ്പെടും. ആവശ്യത്തിലേറെ യാത്ര വേണ്ടിവരും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വജിയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍നിന്നു നേട്ടം. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട്‌ അപമാനഭീതി. ഔഷധങ്ങളാല്‍ അലര്‍ജി ഉണ്ടാകാന്‍ സാധ്യത.

ചതയം: അടുത്ത ബന്ധുക്കള്‍ വഴി നേട്ടം ഉണ്ടാകും. ഏര്‍പ്പെടുന്ന തൊഴിലുകളില്‍ വിജയം. സാമ്പത്തിക വിഷമം കുറയൊക്കെ ശമിക്കും. വാക്കുറപ്പിക്കല്‍, അഡ്വാന്‍സ്‌ നല്‍കല്‍ എന്നിവയ്‌ക്കു സാധ്യത. ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ധനാഗമം. ബിസിനസില്‍ നേട്ടം കൈവരിക്കും. വാഹനലാഭത്തിനു യോഗം. പുതിയ വസ്‌ത്രം ഉപഹാരമായി ലഭിക്കും.

പൂരൂരുട്ടാതി: രോഗദുരിതങ്ങളില്‍നിന്നും മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വന്തം പ്രയത്നംകൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. ഭക്ഷണത്തില്‍ താത്‌പര്യമേറും. കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. കാലാവസ്‌ഥാ ജന്യരോഗങ്ങള്‍ പിടിപെടുകയും രോഗമുക്‌തി നേടുകയും ചെയ്യും. വാക്കുതര്‍ക്കങ്ങളില്‍ പരാജയം നേരിടാന്‍ ഇടയുണ്ട്‌.

ഉതൃട്ടാതി: പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യോഗം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. ബിസിനസില്‍ മികച്ച വിജയം നേടും. യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ദുരിതശാന്തി. മുമ്പു നടത്തിയിരുന്ന നിക്ഷേപങ്ങളില്‍നിന്ന്‌ ലാഭമനുഭവിക്കും. പ്രണയബന്ധങ്ങളില്‍ വിജയം കൈവരിക്കും.

രേവതി: ദേശം വിട്ട്‌ ഗമിക്കാനുള്ള സാധ്യത. സേനാ വിഭാഗങ്ങളില്‍ ജോലി ലഭിക്കും. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരും. കരുതിവെച്ചിരുന്ന പണം മാറ്റാവശ്യങ്ങള്‍ക്കായി ചെലവിടും. എടുത്തുചാടി പ്രവര്‍ത്തിച്ച്‌ അബദ്ധങ്ങളില്‍ ചെന്നുചാടും. മത്സരങ്ങളില്‍ വിജയിക്കും. പൊതുപ്രവര്‍ത്തനത്തില്‍ മേല്‍കൈ നേടും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Advertisement
Sunday 18 Jun 2017 12.52 AM
YOU MAY BE INTERESTED
TRENDING NOW