Saturday, May 26, 2018 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jun 2017 04.26 PM

വോയ്‌സ് ഓഫ് നജീം അര്‍ഷാദ്...

uploads/news/2017/06/119304/weeklynajeemarshad2.jpg

ചുരുങ്ങിയ കാലത്തിനുള്ളില്‍ പിന്നണിഗാനരംഗത്ത് തന്‍േറതായ വ്യക്തിമുദ്ര പതിപ്പിച്ച നജീം അര്‍ഷാദ്

കലോത്സവവേദികളിലെ മിന്നും താരമായിരുന്നു നജീം അര്‍ഷാദ് ഐഡിയ സ്റ്റാര്‍സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രീതി നേടുന്നത്. താമസിയാതെ സിനിമാ പിന്നണിഗാനരംഗത്തേക്കും ആ ചെറുപ്പക്കാരന്‍ എത്തിപ്പെട്ടു.

മലയാളത്തിലെ മുന്‍നിര നായകന്മാരുടെ ചിത്രങ്ങളിലെല്ലാം തന്നെ നജീം പാടിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ കാതുകള്‍ക്ക് ഇമ്പമുള്ള നൂറോളം പാട്ടുകള്‍ പാടുമ്പോഴും തന്റെ മനസ്സിലെ 'സംഗീതസംവിധാനം' എന്ന സ്വപ്നം നജീം ആരെയും അറിയിച്ചിരുന്നില്ല.

എന്നാല്‍ ആ ഗായകന്റെയുള്ളിലെ നന്മ ദൈവം കണ്ടിട്ടാവണം 1971 ബിയോണ്ട് ബോള്‍ഡേഴ്‌സ്' എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി നജീം അര്‍ഷാദ് മാറി. അപ്പോഴും തന്റെ താങ്ങും തണലുമായി മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

തിരക്കേറിയ സംഗീതജീവിതത്തിനിടയില്‍ ജിവിതത്തിലേക്ക് ഒരു കൂട്ടായി വന്ന തസ്‌നി എന്ന സഹധര്‍മ്മിണിയും നജീം എന്ന ഗായകനൊപ്പമുണ്ട്. സംഗീതവും സന്തോഷവും ഇടകലര്‍ന്ന നജീമിന്റെ വിശേഷങ്ങള്‍...

ജീവിതത്തില്‍ നിന്ന് റിയാലിറ്റിഷോയിയിലേക്കുള്ള യാത്ര?


എന്റെ കുടുംബത്തിലുള്ള എല്ലാവരും നന്നായി പാടുമായിരുന്നു. പ്രത്യേകിച്ച് ഉപ്പ ഷാഹുല്‍ ഹമീദും ഉമ്മച്ചി റെഹ്മയും. പഠിക്കുന്നകാലത്ത് കലോത്സവവേദികളിലെ പ്രതിഭയായിരുന്നു ഞാന്‍.

സ്വാതിതിരുനാള്‍ കോളജില്‍ ബി.എ. മ്യൂസിക്കില്‍ ഒന്നാംറാങ്കും ലഭിച്ചു. ആ സമയത്താണ് ചാനലില്‍ റിയാലിറ്റിഷോയിലേക്കുള്ള അപേക്ഷയും മറ്റു വിവരങ്ങളും കാണിച്ചത്. ഉടന്‍തന്നെ അപേക്ഷിക്കുകയും ചെയ്തു.

ആദ്യമായി ഒരു റിയാലിറ്റി ഷോ വരുന്നതുകൊണ്ടാകാം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി രണ്ടായിരത്തില്‍പ്പരം കുട്ടികള്‍ ഓഡീഷനുണ്ടായിരുന്നു.

മത്സരം എന്ന നിലയില്‍ വളരെ കുറച്ചുപേരെ മാത്രമാണ് തെരഞ്ഞെടുത്തത്. ദൈവഭാഗ്യത്തിന്, തെരഞ്ഞെടുത്തവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.

'ഡെയ്ഞ്ചര്‍സോണ്‍' എന്ന ഘട്ടം വരുന്ന ഓരോ സന്ദര്‍ഭത്തിലും അതിലൊന്നും അകപ്പെടാതെ മുന്നോട്ടുപോയി, ആ സംഗീതജീവിതത്തിന്റെ അവസാനം ഐഡിയ സ്റ്റാര്‍സിംഗറിന്റെ വിജയിയായി മാറി.

ഗ്രാന്റ് ഫിനാലെയില്‍ വിജയിയെ പ്രഖ്യാപിക്കുന്ന നേരത്ത് ഞാനൊഴികെ മറ്റെല്ലാവര്‍ക്കും ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ എനിക്കുണ്ടായ ഫീല്‍ മറ്റൊന്നാണ്. കാരണം എന്റെ ശരീരം മാത്രമായിരുന്നു ആ വേദിയില്‍.

മനസ്സ് എന്റെ ഉപ്പയുടെയും ഉമ്മയുടെയും കൂടെയായിരുന്നു. അവര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, എനിക്ക് നല്‍കിയ പിന്തുണയെല്ലാം ആ വേദിയില്‍നിന്ന് ഞാനോര്‍ത്തെടുത്തു.

വിജയിയായി എന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മാതാപിതാക്കളുടെ മുഖത്തുണ്ടായ സന്തോഷവും സങ്കടവും സമ്മിശ്രമായ പുഞ്ചിരി ഞാനൊരിക്കലും മറക്കില്ല. സത്യം പറഞ്ഞാല്‍ ഈ റിയാലിറ്റിഷോയാണ് എന്നെ ഗായകനാക്കിയത്.

ഞാന്‍ മാത്രമല്ല, സംഗീതം, നൃത്തം, കോമഡി തുടങ്ങിയ കലകളിലെല്ലാം നവാഗതര്‍ക്ക് കടന്നുവരാനുള്ള ഏണിപ്പടിയായത് ഇത്തരം റിയാലിറ്റിഷോകളാണ്.

സിനിമയില്‍ ഒരു ഗാനം പാടണമെന്ന ആഗ്രഹവുമായി നടന്ന ഞാന്‍ ഇപ്പോള്‍ ധാരാളം പാട്ടുകള്‍ പാടി, പാടിക്കൊണ്ടിരിക്കുന്നു. അതെല്ലാം റിയാലിറ്റി ഷോകൊണ്ട് കിട്ടിയ ഭാഗ്യമാണ്.

ചാനല്‍ റിയാലിറ്റിഷോയില്‍ നിന്ന് പിന്നണി ഗായകനിലേക്കുള്ള വളര്‍ച്ച?


വളരെ സന്തോഷമുണ്ട്. കാരണം, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഗ്രാന്റ് ഫിനാലെ കഴിഞ്ഞ സമയം വീട്ടിലിരിക്കുമ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. ജയ്‌സണ്‍നായര്‍ ചേട്ടനാണ് വിളിച്ചത്. എന്റെ സഹോദരന്‍ ഓഡിയോ എഞ്ചിനീയറായിരുന്നു.

സ്റ്റുഡിയോ വര്‍ക്കറായിരുന്നതുകൊണ്ട് ജയ്‌സണ്‍ ചേട്ടനൊപ്പവും ഇക്ക ജോലിചെയ്തിട്ടുണ്ട്. ആ പരിചയം വച്ചാണ് ജയ്‌സണ്‍ചേട്ടന്‍ എനിക്ക് ഫോണ്‍ ചെയ്തത്. വോയിസ് ടെസ്റ്റിനുവേണ്ടിയാണ് അദ്ദേഹംവിളിച്ചത്. അങ്ങനെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു. 'മിഴിനീര്‍ പൊഴിയുമ്പോഴും' എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്.

Ads by Google
Loading...
TRENDING NOW