Saturday, October 21, 2017 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jun 2017 03.52 PM

യുവത്വത്തിന്റെ അനന്ത സാധ്യതകള്‍

uploads/news/2017/06/119299/helthyuva170617.jpg

യുവത്വം തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പരമപ്രധാനം തന്നെ. പഠനങ്ങള്‍ തെളിയിക്കുന്നത് 20 ശതമാനം യുവത്വം മാത്രമേ തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ തിരിച്ചറിയുന്നുള്ളൂ എന്നാണ്.

യുവത്വത്തിന്റെ അനന്ത സാധ്യതകളെ തിരിച്ചറിഞ്ഞ നേതാക്കള്‍ തങ്ങളുടെ രാഷ്ട്രങ്ങളെ വഴിതിരിച്ച കഥകള്‍ പ്രശസ്തം തന്നെ. യുവത്വത്തിന്റെ അനന്ത സാധ്യതകള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്ന സമൂഹങ്ങള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുമെന്നതില്‍ തര്‍ക്കമില്ല.

സ്വയം തിരിച്ചറിവ്


യുവത്വം തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പരമപ്രധാനം തന്നെ. പഠനങ്ങള്‍ തെളിയിക്കുന്നത് 20 ശതമാനം യുവത്വം മാത്രമേ തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ തിരിച്ചറിയുന്നുള്ളൂ എന്നാണ്.

തിരിച്ചറിഞ്ഞ കഴിവുകളെ പ്രവൃത്തിയില്‍ പ്രതിഫലിപ്പിക്കുന്ന യുവത്വത്തിന്റെ ശതമാനം എത്രയോ പരിമിതമാണെന്നത് ആശങ്കാജനകം. യുവത്വത്തെ തിരിച്ചറിവിലേക്ക് നയിക്കുവാന്‍ നമ്മുടെ സമൂഹത്തിന് കഴിയുന്നുണ്ടോ എന്ന വിശകലനം നടക്കേണ്ടിയിരിക്കുന്നു.

യുവത്വവും സാഹചര്യങ്ങളും സ്വയാവബോധവും


യുവത്വത്തിന്റെ ഉയര്‍ച്ച സാഹചര്യങ്ങളുടെ പ്രതിഫലനമായി ചിലര്‍ വിലയിരുത്തുമ്പോള്‍ സ്വയാവബോധത്തിന്റെ സാധ്യതയായി മറ്റ് ചില ചിന്തകര്‍ കണക്കാക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാക്കുക എന്നത് സമൂഹത്തിന്റെ ബാധ്യത തന്നെ.

ഒപ്പം സ്വയാവബോധത്തിന്റെ വാതില്‍ തുറക്കുക എന്നത് യുവത്വത്തിന്റെ കടമയും. യുവത്വം തന്റെ കഴിവുകളെ തിരിച്ചറിയുവാന്‍ സാഹചര്യം ഒരുക്കപ്പെടണമെങ്കില്‍ വ്യക്തമായ ചില പദ്ധതികള്‍ നടപ്പാക്കപ്പെടേണ്ടിയിരിക്കുന്നു.

uploads/news/2017/06/119299/helthyuva170617a.jpg

1. വസ്തുതാധിഷ്ഠിതമായ ചരിത്രപഠനം ഉറപ്പാക്കുക.
2. ഉപയോഗപ്രദമായ പാഠ്യേതര പുസ്തക വായന പ്രോത്സാഹിപ്പിക്കുക.
3. അനിവാര്യമായ സ്വയാവബോധ സെമിനാറുകള്‍ സ്‌കൂള്‍ തലത്തില്‍ മുതല്‍ നിര്‍ബന്ധമാക്കുക.
4. അധ്യാപക സമൂഹത്തെ നിര്‍ബന്ധ പരിശീലനത്തിന് വിധേയരാക്കുക.
5. സമൂഹം പ്രത്യേകമായി യുവത്വം അംഗീകരിക്കുന്ന വരെ സ്വായാവബോധ പ്രചാരകരാക്കുക.
6. ആരോഗ്യപരിപാലനത്തിന് ഉതകുന്ന വ്യായാമ മുറകളിലൂടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുക.
7. സമൂഹത്തിന്റെ വിവിധ തട്ടുകള്‍ ചര്‍ച്ചകളിലൂടെയും സന്ദര്‍ശനത്തിലൂടെയും പരിചയപ്പെടുത്തുക.
8. പ്രകൃതിയുമായി ഇഴുകി ചേരാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ യുവത്വത്തിന്റെ സ്വായാവബോധത്തെ വളര്‍ത്താം.

രാഷ്ട്ര നിര്‍മാണമെന്ന പുണ്യം


മൂല്യങ്ങള്‍ വ്യത്യസ്ത സമൂഹങ്ങളില്‍ വ്യത്യസ്തമായി കാണപ്പെടുന്നു. സമൂഹ വളര്‍ച്ചയുടെ അടിസ്ഥാനം യുവത്വമാണെങ്കില്‍ യുവത്വത്തില്‍ മൂല്യങ്ങള്‍ക്കുള്ള സ്ഥാനം വലുതാക്കുവാന്‍ നമുക്ക് കഴിയണം. നാടിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ യുവത്വത്തെ പരിശീലിപ്പിക്കാന്‍ താഴെ പറയുന്ന വസ്തുക്കള്‍ അവരില്‍ ഊട്ടി ഉറപ്പിക്കേണ്ടിയിരിക്കുന്നു.

1. നാടിന്റെ മഹത്വം ഉന്നതിയില്‍ എത്തിക്കുവാന്‍ യുവജനത്തിന് കഴിയുമെന്ന ബോധ്യം.
2. ജാതിമത വര്‍ണ - വര്‍ഗ സ്ത്രീ പുരുഷ ഒത്തൊരുമ എന്ന സ്‌നേഹ സന്ദേശം.
3. ആത്മവിശ്വാസമുള്ള യുവത്വം രാഷ്ട്രത്തെ നയിക്കുന്ന ആത്മവിശ്വാസമുള്ള നേതാക്കളെ പ്രദാനം ചെയ്യുമെന്ന അറിവ്.
4. സ്വന്തം നാട്ടില്‍ കഴിവുകള്‍ വിനിയോഗിക്കുവാനുള്ള ആവേശം.
മേല്‍ വിവരിച്ച വസ്തുതകള്‍ യുവത്വത്തില്‍ ഊട്ടിയുറപ്പിക്കുക വഴി, രാഷ്ട്ര നിര്‍മാണ പ്രക്രിയ സുഗമമാക്കാന്‍ കഴിയും.

ജസ്റ്റിന്‍ തോമസ്
ട്രെയ്‌നര്‍ ആന്‍ഡ് കൗണ്‍സിലര്‍, പാലാ

Ads by Google
Advertisement
TRENDING NOW