Friday, June 23, 2017 Last Updated 5 Min 12 Sec ago English Edition
Todays E paper
Saturday 17 Jun 2017 03.42 PM

"ഹൃദയാഘാതം" ജ്യോതിഷത്തിലും ചില പരിഹാരങ്ങള്‍ ഉണ്ട്

uploads/news/2017/06/119298/jyothi170617a.jpg

ഹൃദയാഘാതം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ ഒന്ന് ഞെട്ടും. എന്നാല്‍ ജ്യോതിഷത്തിലും അതിന് ചില പരിഹാരങ്ങള്‍ ഉണ്ട്. ഹൃദ്രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശരിയായ ജീവിതക്രമവും ചിട്ടയായ ഭക്ഷണരീതികളും സ്വീകരിച്ചാല്‍ ഹൃദ്രോഗസാധ്യത ചിലപ്പോള്‍ ഇല്ലാതാക്കാന്‍ കഴിയും.

ഹൃദ്രോഗം ഉണ്ടാകുമോ എന്നറിയാന്‍ ജാതകത്തിലെ ഗ്രഹസ്ഥിതികള്‍ സഹായകമാണ്. താഴെപ്പറയുന്ന ഗ്രഹസ്ഥിതികള്‍ ഉള്ളവര്‍ ഈ രോഗത്തിന് അടിമപ്പെടാന്‍ കൂടുതല്‍ സാധ്യതകള്‍ കാണുന്നു.

1. അഞ്ചാം ഭാവത്തിലേക്ക് 6, 8, 12 ഭാവാധിപന്മാരുടെ യോഗമോ, ദൃഷ്ടിയോ ഉണ്ടാക്കുക.

2. സൂര്യന്‍ ആറാം ഭാവാധിപനായി പാപയോഗത്തോടെ നാലാംഭാവത്തില്‍ നില്‍ക്കുക.

3. കുജന്‍ നാലാം ഭാവത്തില്‍ സൂര്യനോട് കൂടി പാപദൃഷ്ടനായി സ്ഥിതി ചെയ്യുക.

4. ശനിയോ, വ്യാഴമോ ആറാം ഭാവാധിപത്യം വഹിച്ച് പാപയോഗത്തോടെ നാലില്‍ നിന്നാലും ഹൃദ്രോഗം ഉണ്ടാകാം.

5. ചിങ്ങമോ, കുംഭമോ അഞ്ചാം ഭാവമാകുകയോ, അഞ്ചില്‍ സൂര്യനും ശനിയും തമ്മിലോ അല്ലെങ്കില്‍ സൂര്യനും കേതുവും തമ്മിലോ യോഗം വന്നാല്‍ ഹൃദ്രോഗസാധ്യതയുണ്ട്.

6. നാലാം ഭാവത്തില്‍ രാഹു ബലഹീനനായ ലഗ്നാധിപന്‍ പാപവീക്ഷിതനാവുക, ലഗ്നാധിപന്‍ ശത്രുക്ഷേത്രത്തിലോ, നീചരാശിയിലോ സ്ഥിതി ചെയ്യുക.
മേല്‍പ്പറഞ്ഞ ഗ്രഹസ്ഥിതികള്‍ ജാതകത്തിലുള്ള മറ്റു ഗ്രഹസ്ഥിതികളുമായി സൂക്ഷ്മ പരിശോധന ചെയ്തശേഷമേ ഹൃദ്രോഗസാധ്യത സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

അതിനാല്‍ ഉത്തമ വിദഗ്ധനായ ഒരു ദൈവജ്ഞന്റെ അഭിപ്രായം ആരായുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ അകാരണമായി മാനസിക സമ്മര്‍ദ്ദത്തിന് ഇടയാകും.

സമ്പാ: പി. വിജയപ്പന്‍ നായര്‍

Ads by Google
TRENDING NOW