Sunday, May 27, 2018 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jun 2017 03.41 PM

ബൈക്കുമല്ല സ്‌കൂട്ടറുമല്ല; പിന്നെന്തായിരിക്കും ഹോണ്ടയുടെ ഈ സസ്‌പെന്‍സ്

honda, utility vehicle

ഇരുചക്രം എന്നാല്‍ ഒന്നുകില്‍ ബൈക്ക് അല്ലെങ്കില്‍ സ്‌കൂട്ടര്‍. എന്നാല്‍ ഈ സങ്കല്‍പ്പം ഒന്നു തിരുത്തിക്കുറിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോഴ്‌സ്. യൂട്ടിലിറ്റി വാഹനം എന്ന് പേരിട്ടിരിക്കുന്ന വാഹനം പുതിയൊരു ബ്രാന്‍ഡില്‍ അവതരിപ്പിക്കാനാണ് ഹോണ്ട തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി അറിയിപ്പുകളൊന്നും തന്നെ നല്‍കിയിട്ടല്ല.

ഈ മാസം 20ന് ഈ ശ്രേണിയിലെ ആദ്യ മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹോണ്ട അടുത്തിടെ ഇറക്കിയ നവി ബൈക്കിനോട് സാമ്യമുള്ള തരത്തിലാകും പുതിയ വാഹനം വിപണിയില്‍ എത്തുക. എന്നാല്‍ പ്രതീക്ഷിച്ച തരത്തിലൊരു വിജയം കൈവരിക്കാനാവതെ വിപണിയില്‍ നിറം മങ്ങിയ ബൈക്കാണ് നവി. ഇതില്‍ നിന്നെല്ലാം പഠം ഉള്‍ക്കൊണ്ടാകും പുതിയ മോഡലിനെ ഹോണ്ട നിരത്തില്‍ എത്തിക്കുക.

എന്നാല്‍ ശ്രേണിയിലെ പുതിയ അംഗത്തിന്റെ മറ്റൊരു വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. ഇരുചക്ര വാഹനപ്രേമികള്‍ക്ക് സസ്‌പെന്‍സ് നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും പുത്തന്‍ ശ്രേണിയിലെ ഈ അംഗത്തിനായി ഇരുചക്ര വാഹന പ്രേമികള്‍ ഈ മാസം 20 വരെ കാത്തിരിക്കാനാണ് ഹോണ്ട ആവശ്യപ്പെടുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW