Friday, July 20, 2018 Last Updated 20 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jun 2017 03.23 PM

നാടന്‍ അവിയലിന്റെ കൂട്ടിന്റെ രഹസ്യമിതാ...

uploads/news/2017/06/119289/Weeklycokry170617.jpg

സാധാരണ വീട്ടമ്മമാര്‍ സ്വന്തം അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍.

അറബിക്കടലിന്റെ റാണിയായ കൊച്ചി നാടന്‍ഭക്ഷണങ്ങളുടെ കാര്യത്തിലും പിന്നോട്ടല്ല. രുചിവൈവിധ്യങ്ങള്‍ മിന്നിമറയുന്ന അടുക്കളയില്‍ ഇത്തവണ പാകം ചെയ്യുന്നത് എറണാകുളം സ്വദേശിനിയായ കാവ്യയെന്ന വീട്ടമ്മയാണ്.

അമ്മയെ ചെറിയരീതിയില്‍ അടുക്കളയില്‍ സഹായിച്ചും പാചകപരീക്ഷണങ്ങള്‍ നടത്തിയും രുചികരമായ ഭക്ഷണങ്ങളുടെ റാണിയായി കാവ്യ തനിയെ മാറി. തന്റെ ഇഷ്ടവിഭവമായ നാടന്‍ അവിയലിന്റെ കൂട്ടിന്റെ രഹസ്യമിതാ....

ആവശ്യമായ സാധനങ്ങള്‍

വെള്ളരിക്ക, വഴുതനങ്ങ, അച്ചിങ്ങാപയര്‍, ചേന, പടവലങ്ങ,ഉരുളക്കിഴങ്ങ്, കാരറ്റ്, പച്ചഏത്തയ്ക്ക, സവാള, മുരിങ്ങയ്ക്ക ഇവയെല്ലാം ഒരിഞ്ച് നീളത്തില്‍ അരിഞ്ഞത്- അരക്കപ്പ് വീതം
പച്ചമുളക് രണ്ടായി പിളര്‍ന്നത് - 5 എണ്ണം
കട്ടിയായ തൈര് - 1/4 കപ്പ്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - രണ്ടുതണ്ട്
വെള്ളം - 1/4 കപ്പ്
കടുക ് - 1/2 ടീസ്പൂണ്‍
അരപ്പിനാവശ്യമായവ
തേങ്ങാചിരകിയത് - 1/2 കപ്പ്
പച്ചമുളക് - 2 എണ്ണം
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ജീരകംപൊടിച്ചത് - 1/2 ടീസ്പൂണ്‍
ചുവന്നുള്ളി - 4 എണ്ണം

uploads/news/2017/06/119289/Weeklycokry170617a.jpg

തയ്യാറാക്കേണ്ട വിധം

സ്‌റ്റെപ്പ് 1


അടുപ്പില്‍ ഒരു പാത്രംവച്ച് അതിലേക്ക് പച്ചക്കറിക്കഷണങ്ങളെല്ലാം കൂടി ഇടുക.ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും കൂടിയിട്ട് അരക്കപ്പ് വെള്ളത്തില്‍ വേവിക്കുക. ഈ സമയം അരപ്പിനാവശ്യമായതെല്ലാം മിക്‌സിയിലിട്ട് തരുതരുപ്പായി അരച്ചെടുക്കണം.

സ്‌റ്റെപ്പ് 2


പച്ചക്കറികള്‍ നന്നായി വെന്തതിനുശേഷം അരച്ചുവെച്ചിരിക്കുന്ന അരപ്പും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഉപ്പാവശ്യമെങ്കില്‍ ചേര്‍ക്കാം. ശേഷം തൈരും കൂടിചേര്‍ത്ത് നന്നായി ഇളക്കുക.

സ്‌റ്റെപ്പ് 3


മറ്റൊരടുപ്പില്‍ പാന്‍ വച്ച് അതിലേക്ക് വെളിച്ചെണ്ണയൊഴിച്ച് അത് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയുമിട്ട് താളിച്ചശേഷം ഇത് അവിയല്‍ക്കൂട്ടിലേക്കിടാം. ഇതെല്ലാം കൂടി നല്ലവണ്ണം യോജിപ്പിച്ചശേഷം കറി അടുപ്പില്‍ നിന്നും വാങ്ങാം. നാവില്‍ കൊതിയൂറുന്ന അവിയല്‍ റെഡി.

-ദേവിന റെജി
ഫോട്ടോ: അനുലാല്‍ വി.വി.

Ads by Google
Ads by Google
Loading...
TRENDING NOW