Tuesday, April 10, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jun 2017 01.14 PM

15 അടി നീളമുള്ള പെരുമ്പാമ്പ് ആടിനെ വിഴുങ്ങി അനങ്ങാനാവാത്ത നിലയില്‍ ; അവസരം മുതലാക്കി നാട്ടുകാര്‍

uploads/news/2017/06/119272/python.jpg

ബഹത ചാരിയാലില്‍ ആടിനെ വിഴുങ്ങി അനങ്ങാനാവാതെ കിടന്ന വമ്പന്‍ പെരുമ്പാമ്പിന്റെ കഴുത്തില്‍ കയര്‍ കെട്ടിവലിച്ച് നാട്ടുകാര്‍. സമീപത്തുള്ള കാട്ടില്‍ നിന്ന് എത്തിയതാണ് പെരുമ്പാമ്പ്. നാട്ടുകാരായ ചില ചെറുപ്പക്കാരാണ് പെരുമ്പാമ്പിന്റെ കഴുത്തില്‍ കയര്‍ കെട്ടിയതെന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കുന്നു. നിസ്സഹായനായി കിടന്ന പെരുമ്പാമ്പിന്റെ ചുറ്റും കൂടിയ ഗ്രാമീണര്‍ അതിന്റെ തല അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിക്കുകയായിരുന്നു. ദേഷ്യം പൂണ്ട പെരുമ്പാമ്പ് തല കുടഞ്ഞ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി പെരുമ്പാമ്പിന്റെ വാല്‍ കഴുത്തിലൂടെ ഇടുവാനായി ആരംഭിച്ചു. ഫോറസ്റ്റ് അധികൃതര്‍ എത്തിയതോടെയാണ് നാട്ടുകാര്‍ പെരുമ്പാമ്പിനെ വെറുതെ വിട്ടത്. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ പെരുമ്പാമ്പിനെ വാഹനത്തില്‍ കയറ്റി ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വിട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW