Monday, May 28, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jun 2017 01.03 PM

നാട്ടില്‍ അല്ല,കാട്ടിലും എന്ത് തിന്നണമെന്ന് രാജാവ് തീരുമാനിക്കും: ഇരയെ കൊന്ന് മരച്ചില്ലയില്‍ കാത്തുവെച്ച പുള്ളിപ്പുലിയോട് സിംഹിണിയുടെ 'മാസ്ചതി'

Tree,lionesses,commandeer

ജീവിക്കാനും സമ്മതിക്കില്ല, കഷ്ടപ്പെട്ട് പിടിച്ച ഇരയെ തിന്നാനും സമ്മതിക്കില്ല. ഇന്ത്യയിലെ കാര്യമല്ല പറഞ്ഞു വരുന്നത്. സാദൃശ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.

പുള്ളിപ്പുലികളും സിംഹവും തമ്മിലുള്ള പോരാട്ടം പലപ്പോഴും സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി ഗെയിം റിസര്‍വില്‍ പതിവാണത്രേ..രാജാവ് ജീവിക്കാന്‍ സമ്മതിക്കില്ല എന്നാല്‍ പിടിച്ച ഇരയെ തിന്നാനുള്ള അവകാശം കൊടുക്കണ്ടേ. അതുമില്ല.

കഷ്ടപ്പെട്ട് പിടിച്ച ഇരയെ സ്വസ്ഥമായി സാവകാശം കഴിക്കാനാണ് മരച്ചില്ലയില്‍ സൂക്ഷിച്ചു വെച്ചത്. പുള്ളിപ്പുലിയും കുഞ്ഞും മരച്ചില്ലയില്‍ വിശ്രമിക്കുന്നതിനിടെയാണ് സിംഹവും സിംഹിണിയും എത്തിയത്. സിംഹത്തെ കണ്ടതോടെ പുള്ളിപ്പുലിക്കുഞ്ഞ് ഓടി മരത്തിലേയ്ക്ക് കയറി. പുള്ളിപ്പുലിക്ക് പിന്നാലെ ആയാസപ്പെട്ടാണെങ്കിലും സിംഹവും മരത്തിലേയ്ക്ക് വലിഞ്ഞു കയറി. അതിനിടെയാണ് പുലിയുടെ ഇരയെ കണ്ടത് പിന്നാലെ പുലിയെ മറന്ന് ഇരയെ രാജാവരും രാഞ്ജിയും ഭേഷായി ഭക്ഷിച്ചു. റിസര്‍വിലെത്തിയ വിനോദസഞ്ചാരികളാണ് മാസ്ചതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Ads by Google
Saturday 17 Jun 2017 01.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW