Saturday, October 21, 2017 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 08.29 PM

മൃഗശാല ജീവക്കാരന്‍ തന്റെ തല വമ്പന്‍ മുതലയുടെ വായില്‍ വെച്ച് കൊടുത്തു ; പിന്നീട് സംഭവിച്ചത് ഒരിക്കലും പ്രവചിക്കാനാകാത്ത കാര്യം

uploads/news/2017/06/119005/crocodil.jpg

തായ്‌ലന്‍ഡില്‍ നിന്ന് ഒരു ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൃഗശാലയില്‍ സന്ദര്‍ശത്തിന് എത്തുന്നവര്‍ക്കായി തായലന്‍ഡിലെ മൃഗശാലകളില്‍ മുതലകള്‍ക്കൊപ്പം മൃഗശാല ജീവനക്കാര്‍ അഭ്യാസങ്ങള്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഒരു മൃഗശാല ജീവനക്കാരന്‍ ചെയ്ത ഒരു അഭ്യാസപ്രകടനമാണ് പുറത്ത് വന്നിരിക്കുന്നത്. സന്ദര്‍ശകര്‍ക്കു മുന്നില്‍ കിടക്കുന്ന വമ്പന്‍ മുതലയുടെ വായ ഒരു ചെറിയ കമ്പ് വെച്ച് ജീവനക്കാരന്‍ ഉഴിയുന്നു. രണ്ട് വശത്തായും ഉഴിയുന്ന ജീവനക്കാന്‍ മുതലയുടെ വായ തുറപ്പിക്കുന്നു.

മുതലയുടെ വായില്‍ ഒന്നും തന്നെ ഇല്ല എന്ന് സന്ദര്‍ശകരെ വിശ്വസിപ്പിക്കാന്‍ കമ്പ് ഉപയോഗിച്ച് വായയുടെ അകം ഉഴിയുന്നു. തുടര്‍ന്ന് ജീവനക്കാരന്‍ മുതലയുടെ വായിലേക്ക് തല കയറ്റുന്നു. ഏകദേശം പത്ത് സെക്കന്‍ഡുകളോളം ജീവനക്കാരന്‍ മുതലയുടെ വായില്‍ തല വെച്ചു. എന്നാല്‍ പെട്ടെന്ന് മുതല അക്രമാസക്തനായി ജീവനക്കാരന്റെ തല കടിച്ചു കുടഞ്ഞു. സന്ദര്‍ശകരും ഞെട്ടി നില്‍ക്കുന്നതിനിടയില്‍ മുതലയുടെ വായില്‍ നിന്നും ബന്ധപ്പെട്ട് തല വലിച്ചെടുത്ത ജീവനക്കാരന്‍ വേദന കൊണ്ട് നിലവിളിക്കുന്നുണ്ട്. ജീവനക്കാരനെ പരിക്കേല്‍പ്പിച്ച മുതല വെള്ളത്തിലേക്ക് തന്നെ തിരികെ പോയി. അതേസമയം ജീവനക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്ല.

Ads by Google
Advertisement
Friday 16 Jun 2017 08.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW