Sunday, July 22, 2018 Last Updated 25 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 03.52 PM

Tasty Lunch Box Recipes

uploads/news/2017/06/118967/mdmcokry1606.jpg

ചോറും പച്ചക്കറികളും കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്കും അതുപോലെതന്നെ മുതിര്‍ന്നവര്‍ക്കായും എളുപ്പത്തില്‍ തയാറാക്കാവുന്നതും രുചികരവുമായ ലഞ്ച് ബോക്സ് റസിപ്പികള്‍ ...

പാസ്ത ഇന്‍ റെഡ് സോസ്


ആവശ്യമുള്ള സാധനങ്ങള്‍
പാസ്ത - 1 1/2 കപ്പ്
ഒലിവ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളുത്തുളളി - 4 എണ്ണം
സവാള അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
തക്കാളി അരിഞ്ഞത് - 1 1/2 കപ്പ്
ക്യാപ്‌സിക്കം - 1 1/4 കപ്പ്
ഉണക്കമുളക് - 1/2 ടീസ്പൂണ്‍
ഒറിഗാനോ - 1/2 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് - അലങ്കരിക്കാന്‍

തയാറാക്കേണ്ട വിധം


ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും ക്യാപ്‌സിക്കവും വഴറ്റുക. അല്‍പ്പം വാടിത്തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്നിറക്കി മാറ്റിവയ്ക്കാം. ശേഷം തക്കാളി ചേര്‍ത്ത് ഒന്നു വാട്ടിഎടുത്ത് മാറ്റിവയ്ക്കുക. ഇനി ഇത് രണ്ടും കൂടി മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി അല്‍പ്പം ഉപ്പ് ചേര്‍ത്ത് പാസ്ത വേവിച്ച്് കഴുകി വെള്ളം ഊറ്റി കളയുക. പാന്‍ വീണ്ടും അടുപ്പില്‍വച്ച് ചൂടാക്കി എണ്ണയൊഴിച്ച് വെളുത്തുള്ളിയും വറ്റല്‍ മുളകും വഴറ്റുക. ശേഷം അരപ്പ് ഒഴിച്ച് ഒറിഗാനോയും ചേര്‍ത്ത ശേഷം പാസ്ത ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം.

പാലക് ചിക്കന്‍


ആവശ്യമുള്ള സാധനങ്ങള്‍
പാലക് ചീര ചെറുതായരിഞ്ഞത് - 1 1/2 കപ്പ്
ചെറിയ കഷണങ്ങളാക്കിയ ചിക്കന്‍ - 1/4 കിലോ
റിഫൈന്‍ഡ് ഓയില്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 1 കഷണം
കടലപ്പരിപ്പ് (കുതിര്‍ത്തത്) - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
സവാള ചതുരത്തിലരിഞ്ഞത് - 2 എണ്ണം
പച്ചമുളക് ചെറുതായരിഞ്ഞത് - 5 എണ്ണം
തക്കാളി അരിഞ്ഞത് - 2 എണ്ണം
മുളകുപൊടി - 1/2 ടീസ്പൂണ്‍
ഗരംമസാലപ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കേണ്ട വിധം


ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, കടലപ്പരിപ്പ് എന്നിവയും ഒരു കപ്പ് വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ ത്ത് പാത്രം അടച്ച് അല്‍പ്പസമയം വേ വിക്കുക. ശേഷം സവാള, പച്ചമുളക് എ ന്നിവ ചേര്‍ത്തിളക്കുക. ഈ കൂട്ടിലേക്ക് പാലക് ചീര ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ശേഷം തക്കാളി ചേര്‍ത്തിളക്കി സോഫ്റ്റാകുന്നതുവരെ വേവിക്കുക. ചിക്കനില്‍ ഉപ്പ്, മുളകുപൊടി, ഗരം മസാലപ്പൊടി ഇവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. (നേരത്തെ മസാല പുരട്ടി ഫ്രിഡ്ജില്‍ വച്ചിരുന്നാലും മതി) നേരത്തെ തയാറാക്കിയ കൂട്ടിലേക്ക് ചിക്കന്‍ ചേര്‍ത്തി ളക്കി മൂടിവച്ച് നന്നായി വേവിച്ചെടുക്കുക. ചൂടോടെ ചപ്പാത്തിക്കൊപ്പം കഴിക്കാവുന്നതാണ്.

ഫ്‌ളേവേര്‍ഡ് റൈസ്


ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി അരി - 1 കപ്പ്
നെയ്യ് - 1/4 കപ്പ്
വട്ടത്തിലരിഞ്ഞ വെളുത്തുള്ളി - 2 ടേബിള്‍ സ്പൂണ്‍
പുതിനയില (ചെറുതായരിഞ്ഞത്) - 1 കെട്ട്

തയാറാക്കേണ്ട വിധം


അരി വേവിച്ച് വെള്ളം ഊറ്റിക്കളയുക. പാന്‍ ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് വെളുത്തുള്ളി ചുവക്കെ വറുക്കുക. ഒരു പാത്രത്തില്‍ പുതിനയില അരിഞ്ഞത് നിരത്തി അതിനു മുകളില്‍ ചോറ് നിരത്തി ശേഷം വെളുത്തുള്ളിയും നെയ്യും കൂടി ചോറിന് മുകളില്‍ ഒഴിച്ച് മറ്റൊരു പാത്രം കൊണ്ട് മൂടുക. ഒരു മണിക്കൂറിന് ശേഷം മൂടി തുറക്കാം. വെളുത്തുളളിയുടേയും പുതിനയുടേയും രുചി നിറഞ്ഞുനില്‍ക്കും.
uploads/news/2017/06/118967/mdmcokry1606c_1.jpg

Friday 16 Jun 2017 03.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW