Sunday, May 27, 2018 Last Updated 23 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 03.54 PM

ബജാജ് ബൈക്കുകളുടെ വില കുറച്ചു; 4500 രൂപ വരെ ഇളവ്

uploads/news/2017/06/118966/auto.jpg

ജുലൈ ഒന്നു മുതല്‍ ചരക്ക് സേവന നികുതി എത്തുന്നതോടെ ബൈക്കുകളുടെ വില കുറച്ചിരിക്കുകയാണ് ബജാജ്. പരമാവധി 45,00 രൂപയുടെ വരെ ഇളവാണ് വിവിധ മോഡലുകള്‍ക്ക് ബജാജ് അനുവദിച്ചിരിക്കുന്നത്. 2017 ജൂണ്‍ 14 മുതല്‍ പുതുക്കിയ നിരക്കാണ് മോഡലുകള്‍ക്ക് ബജാജ് നല്‍കുന്നത്.

ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ തന്നെ എത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ ബിസിനസ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു. ജിഎസ്ടിക്ക് മുമ്പെ മോട്ടോര്‍സൈക്കിള്‍ വില കുറച്ച ആദ്യ ടൂവീലര്‍ നിര്‍മ്മാതാക്കളാണ് ബജാജ്. അതേസമയം, ഓരോ മോഡലുകളിലും എത്രമാത്രമാണ് കുറഞ്ഞിരിക്കുന്നതെന്ന കാര്യത്തില്‍ ബജാജ് വ്യക്തത നല്‍കിയിട്ടില്ല.

ജിഎസ്ടിക്കു മുന്നോടിയായി ഫോഡ് ഇന്ത്യ, ഔഡി ബിഎംഡബ്ല്യു, മെഴ്‌സീഡിസ് ബെന്‍സ് ഇന്ത്യ തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ വാഹനവിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW