Friday, June 23, 2017 Last Updated 19 Min 24 Sec ago English Edition
Todays E paper
Friday 16 Jun 2017 02.27 PM

ആര്‍ത്തവവിരാമം ഒരു പുതിയ തുടക്കം

uploads/news/2017/06/118948/helthproblmladys130617.jpg

ഏതൊരു സ്ത്രീയുടെ ജീവിതത്തിലും ആര്‍ത്തവവിരാമത്തിന്‍േറതായ ഒരു ഘട്ടമുണ്ട്. ആര്‍ക്കും അത് ഒഴിവാക്കാന്‍ സാധ്യമല്ല. അത് വയസാകുന്നതിന്റെ ലക്ഷണമാണെന്ന് കരുതുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

കുറച്ചുദിവസമായി അനിതയ്ക്ക് ഒന്നിലും ഒരു ഉത്സാഹവുമില്ല. വീട്ടില്‍മാത്രമല്ല ഓഫീസിലും. 42 വയസായെങ്കിലും 18 ന്റെ ഉണര്‍വും ഉന്മേഷവുമാണ് അംബികയ്‌ക്കെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു.

മക്കള്‍ എന്ത് കുസൃതികാട്ടിയാലും ഇതുവരെ ദേഷ്യത്തോടെ സംസാരിച്ചിട്ടുപോലുമില്ല. എന്നാല്‍ ഇപ്പോള്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം മക്കളെ ശകാരിക്കുന്നു. ഭര്‍ത്താവിനോടു വെറുതെ ശണ്ഠകൂടുന്നു. ഓഫീസ് കാര്യങ്ങളിലും ഒട്ടും ശ്രദ്ധയില്ല. ആരോടും ഒന്നും മിണ്ടാതെ....

എല്ലാകാര്യത്തിലും അടുക്കും ചിട്ടയും കാത്തു സൂക്ഷിച്ചിരുന്ന അംബികയ്ക്ക് പെട്ടെന്ന് എന്തുപറ്റിയെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. അവസാനം ഏറ്റവും അടുത്ത സുഹൃത്തായ രമയോട് അവള്‍ മനസുതുറന്നു.

ഒരു വര്‍ഷം മുന്‍പ് രമയുടെ ചേച്ചിക്കും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മനസിലാക്കാന്‍ രമയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കാണാന്‍ രമ അനിതയെ ഉപദേശിച്ചു.

ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ എല്ലാ സ്ത്രീകളിലും ഒരുപോലെയാകണമെന്നില്ല. എന്നാല്‍ ചിലരില്‍ അമിതമായ ഉത്കണ്ഠ, ദേഷ്യം, ഉത്സാഹമില്ലായ്മ എന്നിവയെല്ലാം കണ്ടുവരാറുണ്ട്.

അബദ്ധ ധാരണകള്‍ ഒഴിവാക്കുക


ഏതൊരു സ്ത്രീയുടെ ജീവിതത്തിലും ആര്‍ത്തവവിരാമത്തിന്‍േറതായ ഒരു ഘട്ടമുണ്ട്. ആര്‍ക്കും അത് ഒഴിവാക്കാന്‍ സാധ്യമല്ല. അത് വയസാകുന്നതിന്റെ ലക്ഷണമാണെന്ന് കരുതുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

പ്രായം ശരീരത്തിനെയാണ് ബാധിക്കുന്നത് മനസിനെയല്ല. കാരണം എന്നും യുവത്വം മോഹിക്കുന്ന മനസുള്ളപ്പോള്‍ പ്രായത്തിന് ശരീരത്തെ തൊടാന്‍ എങ്ങനെ ധൈര്യം വരും?

മെനപ്പോസ് എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. സ്ത്രീത്വം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണിതെന്ന് കരുതുന്നവരുമുണ്ട്. തന്നെയിനി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊന്നും വേണ്ടെന്ന തോന്നല്‍, വാര്‍ധക്യത്തിന്റെ ചുളിവുകള്‍ സ്‌നേഹബന്ധങ്ങളിലും വീഴുമെന്ന ആകുലത... എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങള്‍ മെനാപ്പോസ് ഘട്ടത്തില്‍ സ്ത്രീമനസില്‍ കൂടുകൂട്ടുന്നു.

മാത്രമല്ല ശാരീരികാരോഗ്യത്തിന്റെ പ്രതീകമാണ് ആര്‍ത്തവമെന്ന് മുത്തശിമാര്‍ പറഞ്ഞുകേട്ട കഥകള്‍ വേറെയും. ഇനി എന്തെല്ലാം രോഗങ്ങളാണ് തന്നെ പിടികൂടാന്‍ പോകുന്നതെന്ന ഭീതി.

അങ്ങനെ മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നുപോകാനുള്ള സാധ്യത ഈ കാലഘട്ടത്തില്‍ കൂടുതലാണ്. അതിനാല്‍ മെനപ്പോസിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവാണ് ആദ്യം വേണ്ടത്.

uploads/news/2017/06/118948/helthproblmladys130617b_1.jpg

TRENDING NOW