Saturday, October 14, 2017 Last Updated 21 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 12.14 PM

മെട്രോമാന്‍ ഇ ശ്രീധരന് മെട്രോ റെയില്‍ നിര്‍മ്മാണത്തെക്കാള്‍ പ്രാധാന്യം ഈ ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ നിര്‍മ്മാണം...!

uploads/news/2017/06/118938/thomas-isac.jpg

തിരുവനന്തപുരം: കൊച്ചിമെട്രോ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി മണിക്കൂറുകള്‍ മാത്രം ബാക്കി കിടക്കുമ്പോഴും ചടങ്ങ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് വിരാമമായിട്ടില്ല. മെട്രോയുടെ ഉപജ്ഞാതാവ് ഇ ശ്രീധരനെ ഒഴിവാക്കിയെന്ന മുറവിളികള്‍ ശക്തമായിരിക്കെ അടുത്ത ഘട്ടത്തില്‍ അദ്ദേഹം മെട്രോ നിര്‍മ്മാണത്തില്‍ ഉണ്ടാകുമോയെന്ന് പോലും ആശങ്ക ഉയരുകയാണ്. എന്തായാലും കൊച്ചി മെട്രോയോളമോ അതിനേക്കാള്‍ പ്രാധാന്യത്തിലോ ശ്രീധരന്‍ ഏറ്റെടുത്ത ഒരു ജോലി കൂടി കേരളത്തിലെ ആദ്യ മെട്രോയ്ക്കൊപ്പം പൂര്‍ത്തിയായിട്ടുണ്ട്. അത് മറ്റൊന്നുമല്ല. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പട്ടാമ്പിക്കടുത്ത ചാതന്നൂര്‍ ഗവ. എല്‍ പി സ്ക്കൂളിന്റെ രണ്ടു മുറികളുടെ നിര്‍മ്മാണം.

കൊച്ചി മെട്രോയുടെ തിരക്കിനിടയിലും തന്റെ മാതൃകാവിദ്യാലയത്തെ മറക്കാതിരുന്ന ശ്രീധരന്‍ പണി പറഞ്ഞ സമയത്ത് തന്നെ പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ചെയ്തു കൊടുത്തു. ശ്രീധരന്‍ പഠിച്ച സ്കൂളിന് രണ്ടു മുറികള്‍ പണിയുന്നതിനായി 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഡി എം ആര്‍ സി വഴി ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതി പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. എന്നാല്‍ മന്ത്രിയുടെ അടുത്തെത്തി ഇക്കാര്യം അദ്ദേഹം പറയുകയും അനുമതി കിട്ടിയാല്‍ മഴയ്ക്ക് മുന്‍പ് പണി തീര്‍ക്കാമെന്ന് വാഗ്ദാനവും നല്‍കി. പിന്നീട് സാങ്കേതിക തടസ്സങ്ങള്‍ നീക്കാനായി ക്യാബിനറ്റില്‍ കൊണ്ടുപോയി തീരുമാനം മാറ്റിയെടുക്കുകയും ചെയ്തു.

അത്രയധികമൊന്നും ശ്രദ്ധിക്കാതെ പോയ വാര്‍ത്ത പുറത്തുവന്നത് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ്. വെറും രണ്ടര മാസം കൊണ്ട് സ്കൂളിന്റെ പണി പൂര്‍ത്തിയാക്കി പഠനവും തുടങ്ങി. കഴിഞ്ഞ ദിവസം നന്ദി പറയാന്‍ എത്തിയ വിവരമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. പണി പൂര്‍ത്തിയായ ക്ലാസ് മുറികളില്‍ ഇപ്പോള്‍ പഠിത്തവും തുടങ്ങിയെന്നും 4 ഡിവിഷനുകളിലും കിന്‍ഡര്‍ ഗാര്‍ട്ടനിലുമായി. ഈ വര്‍ഷം 40 കുട്ടികള്‍ കൂടി വര്‍ദ്ധിച്ച് സ്കൂളിലെ കുട്ടികളുടെ എണ്ണം 254 ആയെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് ​പോസ്റ്റ് വായിക്കാം

ഇ ശ്രീധരന്റെ സന്ദര്‍ശനത്തിന് സമയം ചോദിച്ചത് കാലത്ത് 8 മണിക്കായിരുന്നു . അദ്ദേഹം കൃത്യസമയത്ത് ഓഫീസില്‍ എത്തി . ഞാന്‍ 10 മിനിറ്റ് വൈകിയും . സന്തോഷം പറയാന്‍ വന്നതാണ് എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു കൊച്ചി മെട്രോയെ കുറിച്ചായിരിക്കും എന്ന്. പക്ഷെ അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് താന്‍ പഠിച്ച പട്ടാമ്പിക്കടുത്ത ചാതന്നൂര്‍ ഗവ. എല്‍ പി സ്ക്കൂളിനെ കുറിച്ചായിരുന്നു .

അവിടെ രണ്ടു ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു .ഇ ശ്രീധരന്‍ പഠിച്ച സ്കൂള്‍ ആണെന്നതറിയാതെ ഡി എം ആര്‍ സി വഴി ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു . അങ്ങിനെയാണ് അദ്ധേഹം എന്‍റെയടുത്ത് വന്നത് . ഇപ്പോള്‍ അനുമതി കിട്ടിയാല്‍ മഴയ്ക്ക് മുന്‍പ് പണി തീര്‍ക്കാമെന്നായിരുന്നു എന്നദ്ദേഹം അന്ന് പറഞ്ഞത്. സാങ്കേതിക വൈതരണി മറികടക്കാന്‍ ക്യാബിനറ്റില്‍ കൊണ്ട് പോയി തീരുമാനം സര്‍ക്കാര്‍ തീരുമാനം മാറ്റിയെടുത്തു.

ഇത്രയും വിവരങ്ങള്‍ ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ . അന്ന് പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. രണ്ടരമാസമേ എടുത്തുള്ളൂ, മഴയ്ക്ക് മുന്‍പ് കെട്ടിടം പണി പൂര്‍ത്തിയാക്കി ക്ലാസ് മുറികളില്‍ പഠിത്തവും തുടങ്ങി . ഇപ്പോള്‍ 254 കുട്ടികള്‍ പഠിക്കുന്നു. 4 ഡിവിഷനുകളിലും കിന്‍ഡര്‍ ഗാര്‍ട്ടനിലുമായി. ഈ വര്‍ഷം 40 കുട്ടികള്‍ ആണത്രേ വര്‍ദ്ധിച്ചിരിക്കുന്നത് . അതിലുള്ള സന്തോഷം ശ്രീധരന്‍ മറച്ചു വച്ചില്ല . താന്‍ പഠിച്ച എല്‍ പി സ്കൂളിലെ രണ്ടു ക്ലാസ് മുറികള്‍ പൂര്‍ത്തീകരിച്ച കാര്യം പറയാന്‍ വേണ്ടി മാത്രം എന്നെ വന്നു കണ്ട മെട്രോമാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW