ന്യൂഡല്‍ഹി: കാലത്തിനും കഥയ്ക്കുമൊപ്പം കാലാവസ്ഥയും മാറിത്തുടങ്ങി. അതും വലിയ മാറ്റങ്ങള്‍ തന്നെ.. കാലവര്‍ഷത്തിന്റെ സ്വഭാവം വ്യത്യസ്തമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചു.
പതിവിലും വളരെ സമയമെടുത്തു മാത്രമേ ഇന്ത്യയുടെ മധ്യസംസ്ഥാനങ്ങളില്‍ ഇത്തവണ കാലവര്‍ഷം എത്തുകയുള്ളുവെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു. സാധാരണ ദക്ഷിണേന്ത്യയില്‍ നിന്ന് മധ്യ ഇന്ത്യയിലേയ്ക്കും അവിടെ നിന്ന് ഉത്തരേന്ത്യയിലേയ്ക്കും കാലവര്‍ഷം കടക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കാലവര്‍ഷം ആ പതിവ് തെറ്റിക്കും എന്നാണ് കണ്ടെത്തല്‍.
ഇത്തവണ ദക്ഷിണേന്ത്യയില്‍ നിന്ന് മധ്യ ഭാഗത്ത് കനിയാതെ നേരെ ഉത്തരേന്ത്യയിലേയ്ക്ക് കാലവര്‍ഷം എത്തുമെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ മധ്യഭാഗത്ത് മഴലഭ്യതയില്‍ വന്‍ കുറവ് ഉണ്ടാകുമെന്നാണ് സൂചനകള്‍. ജൂണ്‍ 23 ന് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളില്‍ മഴയെത്തുമെന്നാണ് സൂചനകള്‍.