Friday, May 25, 2018 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 11.46 AM

ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലി പഴം തട്ടിപ്പോ? യാഥാര്‍ത്ഥ്യം പുറത്തായി

Fancy Buddha
courtesy: SWNS.com

ചൈനയിലെ ജിയാങ്‌സുവിലെത്തിയാണ് ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലി വിളഞ്ഞ് കിടക്കുന്നത് കാണാം. ജിയാങ്‌സുവിലെ പഴക്കടകളിലും ഈ രൂപത്തിലുള്ള പഴങ്ങള്‍ കാണാം. എന്നാല്‍ ഇത് എങ്ങനെ സംഭവിക്കുന്നു. എന്നതാണ് രസകരം. ചൈനയിലെ ഒരു പഴങ്ങളുടെ കമ്പനിയാണ് ഈ ബുദ്ധരൂപത്തിലുള്ള സബര്‍ജെല്ലിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരം പഴങ്ങള്‍ എന്നാണ് ഇവര്‍ തന്നെ പറയുന്നത്.

Fancy Buddha
courtesy: SWNS.com

ബുദ്ധരൂപത്തിലുള്ള സബര്‍ജെല്ലി മാത്രമല്ല, ഹൃദയത്തിന്റെ ആകൃതിയിലുള്ള വെള്ളരിക്ക, ഹൃദയത്തിന്റെ ആകൃതിയിലുള്ള ആപ്പിള്‍, ചതുരത്തിലുള്ള ആപ്പിള്‍, സ്റ്ററിന്റെ രൂപത്തിലുള്ള വെള്ളരിക്ക എന്നിങ്ങനെ പല വിധ രീതിയിലുള്ള പച്ചക്കറികളും പഴങ്ങളും ഈ ചൈനീസ് കമ്പനി പുറത്തിറക്കുന്നു. പഴങ്ങളും പച്ചക്കറികളും വിളഞ്ഞു തുടങ്ങിയാല്‍ ബുദ്ധന്റെയും, ഹൃദയത്തിന്റെയും, ചതുരത്തിന്റെയും അങ്ങനെ ആവശ്യമുള്ള ആകൃതിയിലുള്ള ഫ്രെയ്മുകള്‍ വിളഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും പുറത്ത് ക്ലിപ്പ് ചെയ്ത് വെയ്ക്കും. ഇത് വിളയുമ്പോള്‍ ആ ആകൃതിയില്‍ തന്നെ ഉണ്ടാകുകയും, അങ്ങനെ തന്നെ വിളവെടുക്കുകയും ചെയ്യും. പല ആകൃതിയിലുള്ള പഴങ്ങളു പച്ചക്കറികളും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യും.

Ads by Google
Friday 16 Jun 2017 11.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW