Saturday, November 25, 2017 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 11.37 AM

സുമനസ്സുകളുടെ കൈത്താങ്ങുണ്ടെങ്കില്‍ തോമസുകുട്ടിക്ക് നടക്കാം...

uploads/news/2017/06/118917/thomaskutty.jpg

ഞരമ്പുകളെ ബാധിക്കുന്ന മാരക രോഗത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ വേദനതിന്നുകയാണ് കോട്ടയം, വേളൂര്‍ സ്വദേശി തോമസുകുട്ടി. ഭാര്യയും മകനും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ നട്ടെല്ലാകേണ്ട തോമസുകുട്ടിയെ മാരകരോഗം കീഴ്‌പ്പെടുത്തിയതോടെ കുടുംബം ആകെ നെട്ടോട്ടത്തിലാണ്.

സ്വന്തമായുണ്ടായിരുന്ന ഭൂമി ബാങ്കില്‍ പണയപ്പെടുത്തി എറണാകുളം അമൃത ആശുപത്രിയില്‍ 11 ലക്ഷത്തോളം രൂപ ചെലവില്‍ നടത്തിയ ചികിത്സയുടെയും അനേകരുടെ പ്രാര്‍ത്ഥനയുടെയും ഫലമായി ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് എത്തപ്പെട്ടു. താമസം വാടക വീട്ടിലായി. ഇപ്പോള്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ 8000 രൂപ മുടക്കി അമൃത ആശുപത്രിയില്‍ ചെക്കപ്പ് നടത്തി വരികയാണ്.

തോമസുകുട്ടിയുടെ ശരീരത്തിന്റെ പൂര്‍ണ്ണമായുള്ള തളര്‍ച്ച വിട്ടുമാറിയതിന്റെ ആശ്വാസത്തിലാണ് ഇന്ന് ഈ കുടുംബം. എന്നാല്‍, ചെക്കപ്പ് തുടര്‍ന്ന് ചികിത്സ വേണ്ടവിധത്തില്‍ തുടര്‍ന്നില്ലെങ്കില്‍ വീണ്ടും കിടപ്പിലായേക്കാം. വീടും ഭൂമിയും വിറ്റതിനൊപ്പം നല്ലവരായ നാട്ടുകാരുടെ സഹായം ഒന്നു കൊണ്ടു മാത്രമാണ് ഇതുവരെ മുന്നേറിയത്. തോമസുകുട്ടിക്ക് പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തപ്പെടണമെങ്കില്‍ സുമനസ്സുകള്‍ കൂടി കനിയണം. പ്രതീക്ഷയോടെ കാനറാ ബാങ്കിന്റെ വേളൂര്‍ ശാഖയില്‍ തോമസുകുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 4004101003322
ഐ എഫ് എസ് സി കോഡ്: സി എന്‍ ആര്‍ ബി 0004004

Ads by Google
Ads by Google
TRENDING NOW