Sunday, May 27, 2018 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 08.18 AM

ഇന്ത്യന്‍ ‘പട്ടി’കളെ വേട്ടയാടുന്ന ബംഗ്‌ളാദേശ് ‘കടുവകള്‍’; പക്ഷേ ബംഗ്‌ളാദേശ് പുലികളെ വെറും എലികളാക്കി ടീം ഇന്ത്യ തട്ടിക്കളിച്ചു

uploads/news/2017/06/118877/team-india.jpg

മുംബൈ: മികച്ച ഫോമിലാണെങ്കില്‍ ഓസ്‌ട്രേലിയ പോലും ഇരയല്ല. പിന്നെയല്ലേ ക്രിക്കറ്റിലെ ശിശുക്കളായ ബംഗ്‌ളാദേശ്. ചാമ്പ്യന്‍സ്‌ട്രോഫിയില്‍ അയല്‍ക്കാരെ സെമിയില്‍ അടിച്ചു തകര്‍ത്ത് ഈസിയായി ടീം ഇന്ത്യ ഫൈനലില്‍ കടന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ചിന്ത ഇങ്ങിനെയൊക്കെയാണ്. ഇതിന് കാരണം സെമിഫൈനലിന് മുമ്പ് ബംഗ്‌ളാദേശ് ആരാധകര്‍ ഫേസ്ബുക്കില്‍ നടത്തിയ ചില പോസ്റ്റുകളാണ്.

ഇന്ത്യ ബംഗ്‌ളാദേശിനെ നേരിടുന്ന മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യന്‍ പതാക പതിച്ച ഒരു 'നായ' യെ ബംഗ്‌ളാദേശിന്റെ പതാക പതിച്ച ഒരു കടുവ ചാടിവീണ് ആക്രമിക്കന്നതിന്റെ ദൃശ്യമായിരുന്നു പോസ്റ്റ് ചെയ്യപ്പെട്ടത്. പോസ്റ്റ് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തയാകുകയും ചെയ്തു. 'കടുവകള്‍' എന്ന് വിളിപ്പേരുള്ള ബംഗ്‌ളാദേശ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പേജിന്റെ പേര് തന്നെ 'ബംഗ്‌ളാദേശ് ക്രിക്കറ്റ്: ദി ടൈഗേഴ്‌സ്' എന്നാണ്. അതേസമയം ഒരു മഹത്തായ മത്സരം നടക്കാന്‍ പോകുന്നെന്ന അടിക്കുറിപ്പോടെയുള്ള ചിത്രം പക്ഷേ ഇന്ത്യന്‍ ആരാധകര്‍ക്ക് രസിച്ചില്ല. ഒരു നായയുടെ മേല്‍ ഇന്ത്യന്‍ പതാക പതിച്ച ചിത്രം പതാകയെ അപമാനിക്കാനുള്ള ശ്രമമായിട്ടാണ് ഇന്ത്യാക്കാര്‍ എടുത്തത്.

uploads/news/2017/06/118877/bangladesh.jpg

ബംഗ്‌ളാദേശ് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ട്രോളുന്നത് ഇതാദ്യമല്ല. 2015 ഏകദിന പരമ്പര തോറ്റതിന് പിന്നാലെ പകുതി തല മൊട്ടയടിച്ച രീതിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ഒരു ബ്‌ളേഡ് പിടിച്ചു കൊണ്ടു നില്‍ക്കുന്ന മുസ്താഫിസുര്‍ റഹ്മാന്റെയും ചിത്രം ഉള്‍പ്പെടുത്തി ഒരു തമാശ പരസ്യം ബംഗ്‌ളാദേശ് മാധ്യമം നല്‍കുകയുണ്ടായി. എംഎസ് ധോനി, വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനേ, രോഹിത് ശര്‍മ്മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ചിത്രങ്ങളായിരുന്നു ഇതില്‍.

പരിഹാസം ഇവിടെ അവസാനിച്ചില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പ് ഫൈനലിന് മുമ്പായി കണ്ട ഒരു ചിത്രം ധോനിയുടെ അറുത്തെടുത്ത തലയുമായി ടസ്‌കിന്‍ അഹമ്മദ് നില്‍ക്കുന്നതായിരുന്നു. എന്നാല്‍ ആ മത്സരം ജയിച്ച ഇന്ത്യ ട്രോഫി നേടിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലും സ്ഥിതിക്ക് മാറ്റം വന്നില്ല. ഇന്നലെ നടന്ന സെമിയില്‍ ഒമ്പതു വിക്കറ്റിനാണ് ബംഗ്‌ളാദേശിനെ ഇന്ത്യ മുക്കിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിക്ക് പിന്നാലെ ശിഖര്‍ധവാനും നായകന്‍ വിരാട് കോഹ്‌ലിയും അര്‍ദ്ധസെഞ്ച്വറി കുറിക്കുകയും ചെയ്തപ്പോള്‍ ബംഗ്‌ളാദേശ് മടങ്ങി.

Ads by Google
Ads by Google
Loading...
TRENDING NOW