Saturday, October 14, 2017 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 07.54 AM

മലബാറിനു മുഖമുദ്രയാകാന്‍ 'നദീ ടൂറിസം': 300 കോടിയുടെ പദ്ധതി

Tourism plan,Malabar, River tourism

തിരുവനന്തപുരം: മലബാറിനു മുഖമുദ്രയാകാന്‍ നദീ ടൂറിസം. നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ വിനോദ സഞ്ചാരി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനായി കണ്ണൂര്‍ കളക്ടര്‍ അധ്യക്ഷനായി പദ്ധതിക്കു മേല്‍നോട്ടസമിതി രൂപവര്കരിച്ചു. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു.

മലബാറിലെ മുഴുവന്‍ നദികളെയും ബന്ധിപ്പിച്ച് 197 കിലോമീറ്റര്‍ നീളുന്ന വിനോദ സഞ്ചാര പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പാതയിലൂടെ ബോട്ടില്‍ ഒഴുകി സാംസ്‌കാരിക വൈവിധ്യവും, ഭക്ഷണ രീതികളും നദിയുടെ മാറില്‍ നിന്ന് രുചിക്കാം. ക്ഷേത്രകലകള്‍ പരിചയപ്പെടുത്താനും സൗകര്യമൊരുക്കും.

അതേസമയം പറശ്ശിനിക്കടവിലും, പഴയങ്ങാടിയിലും ബോട്ടുജെട്ടികള്‍ നിര്‍മ്മിക്കാന്‍ 15 കോടി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി ആവശ്യം ഉയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് ഹോംസ്‌റ്റേകള്‍ തുടങ്ങാന്‍ നാട്ടുകാര്‍ക്ക് കിറ്റ്‌സ് പരിശീലനം നല്‍കും. തലശ്ശേരിയിലെ പൈതൃക ടൂറിസവും ഇനി അണിഞ്ഞൊരുങ്ങും. വിനോദസഞ്ചാര കേന്ദ്രങ്ങഴെ പരിസ്ഥിതി സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കും.

Ads by Google
Advertisement
Friday 16 Jun 2017 07.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW