Wednesday, December 13, 2017 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jun 2017 06.14 PM

ഊഴമിട്ട് അഞ്ച് സഹോദരന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടും; ഇവള്‍ അഞ്ച് പേര്‍ക്ക് ഭാര്യ

Lady

അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്ന യുവതി. ഡെറാഡൂണിലെ രാജോ വര്‍മ്മയെന്ന 24കാരിയാണ് ഈ ആധുനിക പാഞ്ചാലി. രാജോ മാത്രമല്ല, ഡെറാഡൂണിലെ ഗ്രാമങ്ങളില്‍ ഇത്തരം നിരവധി പാഞ്ചാലിമാരുണ്ട്. ഡെറാഡൂണിലെ ചില ഗ്രാമങ്ങളിലെ ആചാര പ്രകാരമാണ് യുവതികള്‍ ഭര്‍ത്താവിന്റെ സഹോദരന്‍മാരെക്കൂടി വിവാഹം കഴിക്കുന്നത്.

നാല് വര്‍ഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ രാജോ വിവാഹം കഴിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബൈജുവിന്റെ സഹോദരന്‍മാര്‍ക്ക് കൂടി രാജോ ഭാര്യയായി. രാജോയും അഞ്ച് ഭര്‍ത്താക്കന്‍മാരും ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടും. രാജോയ്ക്കും അഞ്ച് ഭര്‍ത്താക്കന്‍മാര്‍ക്കും കൂടി ഒരു മകനുണ്ട്.

Lady

എന്നാല്‍ മകന്റെ അച്ഛന്‍ ആരാണെന്ന് രാജോയ്ക്ക് അറിയില്ല. ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നുവെങ്കിലും അഞ്ച് ഭര്‍ത്താക്കന്‍മാരില്‍ ആരാണ് ഭര്‍ത്താവെന്ന് രാജോയ്ക്ക് നിശ്ചയമില്ല. മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി തനിക്ക് അഞ്ച് ഭര്‍ത്താക്കന്‍മാരുടെ സ്‌നേഹം ലഭിക്കുന്നതില്‍ താന്‍ തൃപ്തയാണെന്ന് രാജോ പറഞ്ഞു. നിയമപരമായി താന്‍ വിവാഹം കഴിച്ച ഭാര്യയെ സഹോദരന്‍മാര്‍ക്ക് കൂടി പങ്കുവയ്ക്കുന്നതിന് ബൈജുവിനും എതിര്‍പ്പില്ല.

Lady

രാജോയുടെ അമ്മ മൂന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹത്തിന് ശേഷം ഒന്നിലധികം പേര്‍ക്ക് ഭാര്യയാകുന്നതിനോട് രാജോയ്ക്ക് എതിര്‍പ്പില്ല. സ്ത്രീ-പുരുഷ അനുപാതത്തിലെ വ്യത്യാസവും പഴയ മാമൂലുകള്‍ പിന്തുടരുന്നതുമാണ് ഇപ്പോഴും ഇവിടെ ബഹുഭര്‍തൃത്വം നിലനില്‍ക്കാന്‍ കാരണം.

Ads by Google
Thursday 15 Jun 2017 06.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW