Tuesday, September 12, 2017 Last Updated 9 Min 21 Sec ago English Edition
Todays E paper
Thursday 15 Jun 2017 06.03 PM

സ്ത്രീകളിലെ മറുകിന്റെ സ്ഥാനവും ലക്ഷണങ്ങളും...

uploads/news/2017/06/118650/mole1.jpg

ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും മറുകിന് ഏറെ പ്രാധാന്യമുണ്ട്. ബിന്ദുക്കള്‍ തവിട്ടു നിറമുള്ളതും കറുപ്പുനിറമുള്ളതും അങ്ങനെ രണ്ടുവിധമാണ് മറുകിനെ തരം തിരിച്ചിരിക്കുന്നത്.

ഇതില്‍ തവിട്ടു നിറമുള്ളത് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രെ. മറ്റു ചില ബിന്ദുക്കള്‍ അരിമ്പാറപോലെ തടിച്ചതുമായിരിക്കും. നെറ്റിയുടെ മധ്യം തിലകം ചാര്‍ത്തുന്ന സ്ഥലത്ത് തവിട്ടു നിറമുള്ള ബിന്ദുവുണ്ടെങ്കില്‍ അവള്‍ ധനികയും ഐശ്വര്യവതിയുമാണ്. ഈ ബിന്ദു കറുത്തതാണെങ്കില്‍ ധനമില്ലെങ്കിലും ഐശ്വര്യവും വിദ്യാഭ്യാസവുമുണ്ടാകും.

ഇടതു പുരികത്തിന്റെ മുകളില്‍ തവിട്ടു നിറമുള്ള മറുകുണ്ടെങ്കില്‍ അവള്‍ അധികാരമുള്ള ഉദ്യോഗം ഭരിക്കും. കറുത്തതാണെങ്കില്‍ വിദ്യാഹീനയും എന്നാല്‍ ധനികയുമാവും. വലതു പുരികത്തിന്റെ മുകളിലാണ് കറുത്ത മറുകെങ്കില്‍ ദരിദ്രയും ഇത് തവിട്ട് നിറമുള്ളതാണെങ്കില്‍ കാമുകിയും ആകുന്നു.

കണ്‍പോളയിലെ മറുക് അപസ്മാരരോഗമുള്ള സ്ത്രീയുടെ ലക്ഷണമെന്ന് വിശ്വവസം. ഇതു കറുത്തതോ തവിട്ടു നിറമുള്ളതോ ആയാലും ഫലം ഒന്നുതന്നെ. അതുപോലെ തന്നെ ഇടതോവലതോ കണ്ണിന്റെ പോളയിലായാലും മറ്റും ഫലമൊന്നുമില്ല.

uploads/news/2017/06/118650/mole2.jpg

നെറ്റിയുടെ ഇടതരികില്‍ തവിട്ടു നിറമുള്ള മറുക് വിദ്യാഭ്യാസപരമായ ധനാര്‍ജ്ജനത്തേയും കറുത്തത് ദാരിദ്ര്യത്തേയും എന്നാല്‍ സൗശീലത്തേയും കുറിക്കുന്നു. ഇതു വലതു ഭാഗമായിരുന്നാല്‍ തവിട്ടു നിറം വ്യഭിചാരത്തേയും ധനമഹിമയേയും കറുത്തത് നിത്യദാരിദ്ര്യത്തേയും കാണിക്കുന്നു.

ചെവിയുടെ അകത്തെ ബിന്ദു ഇടതുഭാഗത്തേത് തവിട്ടു നിറം വാചാലതയുള്ളവള്‍ക്കും, കറുത്തത് കാമചാരണിക്കുമാകുന്നു. വലതുചെവിയുടെ കറുത്ത ബിന്ദു (മറുക്) നിത്യദാരിദ്ര്യത്തേയും, തവിട്ടു നിറം അഭിസാരത്തേയും സൂചിപ്പിക്കുന്നു.

ഇടതുചെവിയുടെ പിന്‍വശം തവിട്ടു നിറമായ ബിന്ദു (മറുക്) അടുക്കവും ഒതുക്കവുമുള്ള മഹിളയ്ക്കുണ്ടായിരിക്കും. അതും കറുപ്പാണെങ്കില്‍ വ്യഭിചാരദോഷം കേള്‍ക്കാം. വലതുചെവിയുടെ പുറകുവശം തവിട്ടു നിറമോ കറുത്തതോ ആയ ബിന്ദുവുള്ളവള്‍ നിത്യദരിദ്രയാകുന്നു.

കഴുത്തിന്റെ പിന്‍വശം ഒന്നോ അതിലധികമോ മറുക് തവിട്ട് നിറത്തിലുള്ളവള്‍ സവൈ്വരിണിയും അവ കറുപ്പുനിറമായിരുന്നാല്‍ അവള്‍ ദരിദ്രയും അഹങ്കാരിണിയുമാകുന്നു.

കഴുത്തിന്റെ മുന്‍വശം കറുത്ത മറുകുള്ളവള്‍ ധനദുര്‍വ്വിനിയോഗം ചെയ്യുന്നവളാണ്. തവിട്ടു നിറമായിരുന്നാല്‍ വിദ്യാസമ്പന്നയാകുന്നു. കഴുത്തിന്റെ ഇടതുഭാഗത്തെ കറുത്ത ബിന്ദു ധനപ്രമത്തതയേയും അഹങ്കാരത്തേയും സൂചിപ്പിക്കുന്നു. വലതുഭാഗത്തേത് ദരിദ്രലക്ഷണമാകുന്നു. തവിട്ടു നിറമുള്ളതാണ് വലതു ഭാഗത്തെ മറുകെങ്കില്‍ അവള്‍ ഭക്ഷണപ്രിയയാണ്.

മൂക്കിന്റെ വശങ്ങളിലോ അഗ്രഭാഗത്തോ തവിട്ടു നിറമുള്ളതോ കറുത്തതോ ആയ മറുകുണ്ടെങ്കില്‍ അവള്‍ ശൂരയാകുന്നു. ആ ഭാഗത്ത് അരിമ്പാറപോലെ തടിച്ച ബിന്ദുവുള്ളവള്‍ (മറുക്) അധികാരഭ്രമിയും ശൂരയുമാണ്. മേല്‍ചുണ്ടിനുപരി കറുത്തതോ തവിട്ടോ നിറമുള്ളതോ ആയ ബിന്ദുവുണ്ടെങ്കില്‍ അവള്‍ കര്‍ക്കശഹൃദയയും ധനികയുമാകുന്നു. ഇത് അധരത്തിന് (താഴത്തെ ചുണ്ട്) താഴെയാണെങ്കില്‍ ധനമഹിമയേയും സന്താനസൗഭാഗ്യത്തേയും കുറിക്കുന്നു.

താടിയില്‍ കറുത്ത മറുകുണ്ടെങ്കില്‍ അവള്‍ ഗണികയായിരിക്കും. ഇത് തവിട്ടു നിറമുള്ള മറുകാണെങ്കില്‍ വേശ്യയും ധനികയും പുത്രസമ്പത്തുള്ളവളുമാകുന്നു. വലതുകവിളിലെ കറുത്തതും തവിട്ടു നിറമുള്ളതുമായ മറുക് പ്രസവിക്കാത്തവളെ സൂചിപ്പിക്കുന്നതാണ്. സ്തനങ്ങളുടെ മേല്‍ഭാഗം കഴുത്തിനുതാഴെയായി മറുകുള്ളവള്‍ വിധവയായിരിക്കും.

ഇത് കറുത്തതോ തവിട്ടു നിറമുള്ളതോ ആയിരുന്നാലും ഫലമൊന്നുതന്നെ. ഇടതുമുലയിലെവിടെയെങ്കിലും തവിട്ടു നിറമുള്ള മറുകുണ്ടായിരുന്നാല്‍ അവള്‍ ധനികയാകുന്നു. കറുത്ത മറുകാണെങ്കില്‍ ദാരിദ്ര്യവും സന്താനദുരിതവും ഫലമാകുന്നു. വലതു മുലയിലാണ് കറുത്ത മറുകെങ്കില്‍ ബന്ധപ്പെട്ട കുടുംബം പുലര്‍ത്തുകയും മര്യാദയായി ജീവിക്കുകയും ചെയ്യും.

വയറ്റത്തോ പൊക്കിളിനു മുകളിലോ ഏതെങ്കിലും നിറത്തില്‍ ബിന്ദുവുണ്ടെങ്കില്‍ അവള്‍ അധികം പ്രസവിക്കുന്നവളും എന്നാല്‍ സന്താനഭാഗ്യമില്ലാത്തവളുമാകുന്നു. ഈ മറുകു മറുവശം കഴുത്തിനും അരക്കെട്ടിനുമിടയ്ക്കായിരുന്നാല്‍ ഗണികയാണവളെന്നു നിശ്ചയിക്കാം.

തോളത്തോ കൈപ്പടങ്ങളിലോ ഏതെങ്കിലും നിറത്തില്‍ ബിന്ദുവുണ്ടെങ്കില്‍ വലതുഭാഗത്തുള്ളത് അശുഭലക്ഷണവും ഇടതുഭാഗത്തേത് ശുഭകരവുമാണ്. ഇടതുകയ്യുടെ പുറത്ത് എവിടെയെങ്കിലും തവിട്ടു നിറമുള്ള ബിന്ദുവാണെങ്കില്‍ സുശീലയും നിര്‍ദ്ധനയുമായിരിക്കും. സ്ത്രീകളുടെ വലതു കയ്യിലേയും വലതു കാലിലേയും ബിന്ദുക്കളും രേഖകളും ശാസ്ത്രപ്രകാരം പരിഗണനാര്‍ഹമല്ലാത്തതിനാല്‍ ഇവിടെവിവരിക്കുന്നില്ല.

ഇടതുകയ്യിലെ തള്ളവിരലിന്റെ ചുവട്ടിലോ വശങ്ങളിലോ തവിട്ടു നിറമുള്ള മറുകുണ്ടെങ്കില്‍ അവള്‍ വിദ്യാസമ്പന്നയും സുശീലയുമാകുന്നു. കറുത്തതായിരുന്നാല്‍ വിദ്യാഭ്യാസമുണ്ടെങ്കിലും അതുകൊണ്ടു ഫലം സിദ്ധിക്കുന്നതല്ല. ചെറുവിരലിന്റെ വശങ്ങളിലും ചുവട്ടിലും കറുത്ത മറുകുണ്ടെങ്കില്‍ ധനികയാകുന്നു. തവിട്ടു നിറമാണെങ്കില്‍ ദരിദ്രയും സുശീലയുമാകുന്നു.

മറ്റുവിരലുകളില്‍ വശങ്ങളിലോ പുറത്തോ ഉള്ള മറുക്, തവിട്ടു നിറം സമൃദ്ധിയേയും, കറുത്തത് ദാരിദ്ര്യത്തേയും സൂചിപ്പിക്കുന്നു. കയ്യുടെ അകത്ത് മണിബന്ധത്തിനോടു ചേര്‍ന്നോ തള്ളവിരലിന്റെ മടക്കിനോടു ചേര്‍ന്നോ കറുത്ത മറുകുണ്ടെങ്കിലവള്‍ ബാല്യവിധവയോ ബാല്യകാലം മുതല്‍ ഗണികയോ ആകുന്നു. ഇത് തവിട്ടു നിറമുള്ളതായിരുന്നാല്‍ ധനികയും വിധവയുമായിരിക്കും.

കൈപ്പത്തിയുടെ നടുവില്‍ കറുത്തതോ തവിട്ടു നിറമുള്ളതോ ആയ മറുകുണ്ടെങ്കിലവള്‍ അധികാരഗര്‍വ്വുള്ളവളാണ്. യോനിയുടെ മേല്‍പുറത്തോ ഇടതുഭാഗത്തോ കറുത്ത മറുകുള്ളവള്‍ ഗണികയായിരിക്കും. ഇവിടെ തവിട്ടു നിറമുള്ള മറുകുണ്ടായിരിക്കുന്നതല്ല. യോനിയോടുചേര്‍ന്ന് ഇടത്തെ തുടയില്‍ തവിട്ടു നിറത്തില്‍ മറുകുണ്ടെങ്കിലവള്‍ സുശീലയും ദരിദ്രയുമാകുന്നു.

മുട്ടിനുമുകളില്‍ മറ്റെവിടെയെങ്കിലും ഇടത്തേ തുടയിലുള്ള തവിട്ടു നിറമായ മറുക് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രേ. മുട്ടിലോ മുട്ടിന്റെ ചരിവുകളിലോ കറുത്തതും തവിട്ടു നിറമുള്ളതുമായ മറുക് ശുഭകരമാണ്.

കണങ്കാലില്‍ കറുത്ത മറുക് ദാരിദ്ര്യലക്ഷണവും തവിട്ടു നിറമുള്ളത് വിദ്യാലക്ഷണവുമാകുന്നു. ഉപ്പുകുറ്റിയുടെ ഏതെങ്കിലും ഭാഗത്തോ മുകളിലോ കറുത്തതും തവിട്ടു നിറമുള്ളതുമായ മറുകുള്ളവള്‍ നര്‍ത്തകിയും ധനികയുമായിരിക്കും. പാദത്തിന്റെ പുറത്തും വിരലുകളിലുമുള്ള എല്ലാത്തരം മറുകും ശുഭകരമാണ്. തള്ളവിരലിന്റെ വലത്തെ ഇറമ്പിലെ കറുത്തതോ തവിട്ടു നിറമുള്ളതോ ആയ മറുക് ഗണികയുടേയും നര്‍ത്തകിയുടേയും ലക്ഷണമാണെന്ന് പറയപ്പെടുന്നു.

Ads by Google
Advertisement
TRENDING NOW