Tuesday, November 21, 2017 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jun 2017 05.24 PM

സുമനസുകളുടെ കനിവുതേടി ജിഷ്ണു

uploads/news/2017/06/118645/jishnu.jpg

കോട്ടയം: സുമനസുകളുടെ കനിവുതേടുകയാണു ജിഷ്ണു. ജന്മനാ അരയ്ക്കു കീഴ്‌പോട്ട് തളര്‍ന്നു പോയ ജിഷ്ണുവിന്റെ തുടര്‍ ചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സുമനസുകളുടെ സഹായം മാത്രമാണ് ആശ്രയം. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ കരിയില്‍ കോളനിയിലെ ബിജുവിന്റെ മകനാണു ജിഷ്ണു.

ജന്മനാ അരയ്ക്കു കീഴ്‌പ്പോട്ടു തളര്‍ന്നു പോയതിനാല്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതു നിയന്ത്രണമില്ലാതെയാണ്. എട്ടു വര്‍ഷമായി അവശ നിലയിലാണു ജിഷ്ണു. മലവും മൂത്രവും ശരീരത്തില്‍ സ്ഥിരമായി പറ്റുന്നതുകൊണ്ട് മാരകമായ വൃണങ്ങളും രൂപപ്പെടുന്നു. മൂത്രത്തില്‍ പഴുപ്പും സ്ഥിരമായി ഉണ്ടാകുന്നു. ഇതിനിടെ, വൃക്കയുടെ പ്രവര്‍ത്തനങ്ങളും തകരാറിലായി.

കാലിലെ വൃണം മാരകമായതിനാല്‍ ഉടനെ ശസ്ത്രക്രിയ നടത്തണമെന്നും അല്ലെങ്കില്‍ പഴുപ്പു വ്യാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ശസ്ത്രക്രിയയ്ക്കായി മൂന്നു ലക്ഷം രൂപ കെട്ടിവയ്ക്കണം. ചികിത്സയ്ക്ക് തുകകണ്ടെത്താനാകാതെ വലയുകയാണ് ജിഷ്ണുവിന്റെ നിര്‍ധന കുടുംബം. വീട്ടുചെലവും ജിഷ്ണുവിന്റെ സഹോദരന്റെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ചെലവുകളും പിതാവിനു താങ്ങാനാവുന്നതിലും അപ്പുറമാണ്. സന്മസുള്ളവര്‍ക്കു ജിഷ്ണുവിന്റെ പിതാവ് ബിജു ഭാസ്‌കരന്റെ പേരിലുള്ള കാഞ്ഞിരപ്പള്ളി ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം.

അക്കൗണ്ട് നമ്പര്‍ 40546100005847, ഐ.എഫ്.എസ്.സി കോഡ് കെ.എല്‍.ജി.ബി. 0040546.

Ads by Google
Ads by Google
TRENDING NOW