Sunday, October 15, 2017 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jun 2017 03.37 PM

ഇതാണ് കൊച്ചി വണ്‍ കാര്‍ഡ്: കൊച്ചി മെട്രോ യാത്രക്കായി തയാറാക്കിയ വണ്‍ കാര്‍ഡിനെ കുറിച്ച് ചില സുപ്രധാന വിവരങ്ങള്‍

uploads/news/2017/06/118624/kochi1.jpg

കൊച്ചി മെട്രോ ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ സാധാരണക്കാരായ യാത്രക്കാര്‍ക്ക് ആശങ്കകള്‍ ഏറെയാണ്. മെട്രോ യാത്രക്കായി പതിനായിരങ്ങള്‍ എത്തുമെന്നാണു പ്രതീക്ഷ. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണു മെട്രോ സര്‍വീസ് ഉണ്ടാകുക. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 4000 അധികം ആളുകള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. ആലുവ- പാലാരിവട്ടം ഇടനാഴിയില്‍ നാലു ട്രെയിനുകളാണു ട്രയല്‍ സര്‍വീസ് നടത്തുന്നത്. തുടക്കത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി വണ്‍കാര്‍ഡ് വിതരണം ചെയ്യില്ലെന്നും യാത്രക്കാര്‍ക്കായി ക്യൂ ആര്‍ ഉപയോഗിച്ച കാര്‍ഡായിരിക്കും നല്‍കുക എന്നും കെ എം ആര്‍ എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചു. പത്തു രൂപയാണു കുറഞ്ഞ യാത്രനിരക്ക്.

ആലുവ മുതല്‍ കമ്പനിപ്പടിവരെയുള്ള ടിക്കറ്റ് നിരക്ക് 20 രൂപയാണ്. കളമശ്ശേരിയിലേയ്ക്കു 30 രൂപയും ഇടപ്പള്ളിയിലേയ്ക്ക് 40 രൂപയുമാണു പ്രഥാമിക നിരക്കുകള്‍. പേട്ടയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കാകട്ടെ 65 രൂപയാണ്. പ്രീപെയ്ഡ് കാര്‍ഡിന് ഉടമസ്ഥരായ സ്ഥിരം യാത്രക്കാര്‍ക്കു കൊച്ചി മെട്രോ ഡിസ്‌കൗണ്ടുകള്‍ നല്‍കും. കൊച്ചി വണ്‍ എന്ന സ്മാര്‍ട്ട് കാര്‍ഡാണു സ്ഥിരം യാത്രക്കാര്‍ക്കായി കെഎം ആര്‍ എല്‍ പുറത്തിറക്കിരിക്കുന്നത്. കെ എം ആര്‍ എല്‍ നു വേണ്ടി ആക്‌സിസ് ബാങ്കാണ് ഈ കാര്‍ഡ് തയാറാക്കിരിക്കുന്നത്. ഈ മാസം തന്നെ കാര്‍ഡ് അവതരിപ്പിക്കാനാണു പദ്ധതി. കൊച്ചി വണ്‍ എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി കാര്‍ഡില്‍ നിരവധി സൗകാര്യങ്ങള്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഫോണിലും ലഭിക്കും. ഈ കാര്‍ഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും മെട്രോയുടെ സമയമറിയാനും കഴിയും.

uploads/news/2017/06/118624/kochi-2.jpg

ഇതു കൂടാതെ സ്‌റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്ര സംവിധാനങ്ങള്‍, സ്‌റ്റേഷനുകള്‍ക്കു സമീപത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വ്യാപാര വാണിജ്യ കേന്ദ്രങ്ങള്‍, എന്നിവയെല്ലാം ഈ ആപ്ലിക്കേഷന്‍ വഴി അറിയാന്‍ കഴിയും. സ്‌റ്റേഷനു സമീപത്തുള്ള വ്യാപര കേന്ദ്രങ്ങളില്‍ വിലക്കിഴിവു പോലെയുള്ള കാര്യങ്ങള്‍ ഉണ്ടായാല്‍ ഈ കാര്‍ഡിലൂടെ ആ വിവരവും അറിയാന്‍ കഴിയും എന്നും പറയുന്നു. ഈ കാര്‍ഡ് ഷോപ്പിങ്ങ്, സിനിമ തുടങ്ങിയ അവസരങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. അത്തരം അവരങ്ങളില്‍ നിശ്ചിത ശതമനം വിലക്കിഴിവും കാര്‍ഡ് ഉപയോഗിച്ച നല്‍കാന്‍ പദ്ധതിയിടുന്നതായി പറയുന്നു. ഇതിനായി വിവിധ വ്യാപര സഥാപനങ്ങളുമായി ധാരണയില്‍ എത്തിട്ടുണ്ടെന്നും പറയുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാം. മൊട്രോയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്നു പറയുന്നു.

Ads by Google
Advertisement
Thursday 15 Jun 2017 03.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW