Saturday, July 29, 2017 Last Updated 0 Min 19 Sec ago English Edition
Todays E paper
Thursday 15 Jun 2017 02.25 PM

ആ വിനയം എന്നെ ആകര്‍ഷിച്ചു

uploads/news/2017/06/118608/Weeklytvniya1506.jpg

എന്റെ അച്ഛനില്‍ നിന്നാണെനിക്ക് അഭിനയ വാസന ലഭിച്ചത്. കുട്ടിക്കാലം മുതല്‍ നൃത്തത്തോട് താല്‍പ്പര്യമുണ്ടായിരുന്നു. ഡിഗ്രിയ്ക്കു പഠിക്കുന്ന സമയത്താണ് അച്ഛന്റെ സുഹൃത്ത് വഴി ഒരു തെലുങ്ക് സിനിമയില്‍ അവസരം ലഭിച്ചത്. അങ്ങനെ ആദ്യമായി അഭിനയിച്ചത് ഒരു തെലുങ്ക് സിനിമയിലാണ്.

ഹൈദരാബാദില്‍ വച്ചായിരുന്നു ഷൂട്ടിങ്. ആ സമയത്ത് അവിടെ നല്ല തണുപ്പായിരുന്നു. പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റം കാരണം എന്റെ ബോഡി വീക്കായി. പനികൊണ്ട് എഴുന്നേല്‍ക്കാന്‍ വയ്യ. ആശുപത്രിയില്‍ അഡ്മിറ്റായി. ക്ഷീണം കൊണ്ട് തളര്‍ന്ന് കിടന്ന എനിക്ക് ട്രിപ്പിട്ടു.

ലൊക്കേഷനില്‍ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ എന്നെ കാത്തുനില്‍ക്കുകയാണ്. ഞാന്‍ കാരണം ഷൂട്ട് മുടങ്ങരുതെന്ന് തോന്നി. എന്തും വരട്ടെയെന്ന് കരുതി ആശുപത്രി കിടക്കയില്‍ നിന്ന് ഞാന്‍ ഷൂട്ടിനു പോയി. ബ്രേക്ക് സമയങ്ങളില്‍ ഞാന്‍ ആശുപത്രിയില്‍ തിരിച്ചെത്തി വിശ്രമിക്കും.

എന്റെ സീനാകുമ്പോള്‍ ലൊക്കേഷനിലേക്ക് പോകും. ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് പോയി അഭിനയിച്ചത്. ഇതൊന്നും എന്റെ കഴിവുകൊണ്ടാണെന്ന് വിശ്വസിക്കുന്നില്ല. എല്ലാം ദൈവാനുഗ്രഹം. അന്നത്തെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് പേടിതോന്നുന്നുണ്ട്. ഷൂട്ട് കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് എന്റെ പനിമാറിയത്.

ആ സിനിമയ്ക്ക് ശേഷം എന്റെ ഫോട്ടോ ഒരു മാസികയുടെ കവര്‍ പേജായി വന്നു. അത് കണ്ടിട്ടാണ് സീരിയലുകളിലേക്ക് അവസരം ലഭിച്ചത്. പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിക്കാന്‍ സാധിച്ചു.

ഒരു സീരിയല്‍ ചെയ്യാനായി തമിഴ്‌നാട്ടില്‍ പോയി. അവിടെ അടുത്ത് ഒരു ലൊക്കേഷനില്‍ രമ്യാ കൃഷ്ണന്‍ ഉണ്ടെന്ന് അറിഞ്ഞു. എനിക്ക് പുളളിക്കാരിയെ ഒരുപാട് ഇഷ്ടമാണ്. മാഡത്തിന്റെ ഒരു ആരാധിക കൂടിയാണ് ഞാന്‍.

ആഗ്രഹം ഞാന്‍ ഡയറക്ടറോടു പറഞ്ഞു. അദ്ദേഹം പറഞ്ഞു. നിയ പോയി കണ്ടിട്ട് വാ...., ഒരു ജാഡയുമില്ലാത്ത നല്ലൊരു സ്ത്രീയാണ് രമ്യാ കൃഷ്ണന്‍. തനിച്ച് പോകാന്‍ മടിയായതുകൊണ്ട് ഞാനെന്റെ അസിസ്റ്റന്റിനെയും കൂടെക്കൂട്ടി ആ ലൊക്കേഷനില്‍ എത്തി.

ലൊക്കേഷനില്‍ ഒരു കസേരയില്‍ ഇരിക്കുന്ന രമ്യാ കൃഷ്ണനെയാണ് ആദ്യം കണ്ടത്. കണ്ടപാടെ ഞാന്‍ കൈ കൂപ്പി. തിരിച്ച് കൈകൂപ്പിയിട്ട് വളെരക്കാലം പരിചയമുളളതുപോലെ എന്നോടു സംസാരിച്ചു.

അത് എനിക്കൊരു ഷോക്കായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ ഒന്ന് ചിരിച്ചിട്ട് കാണാത്ത ഭാവത്തില്‍ ഇരിക്കാമായിരുന്നു. അവരത് ചെയ്തില്ല. ആ വിനയം എന്നെ വല്ലാതെ ആകര്‍ഷിച്ചു.

എന്റെ സീരിയല്‍ കണ്ടിട്ടുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഒരു പക്ഷേ കണ്ടിട്ടില്ലെങ്കില്‍ പോലും എന്നോടു പറഞ്ഞത്, കണ്ടിട്ടുണ്ട് വളരെ നല്ലതാണ്. നല്ല അഭിനയമാണ.് ആ സംസാരം എന്നിലൊരു പോസിറ്റീവ് എനര്‍ജി ഉണ്ടാക്കി.

അതിനുശേഷം ഞാന്‍ എന്റെ ജൂനിയറായിട്ട് വന്ന കുട്ടികളോടും, മറ്റ് ആര്‍ട്ടിസ്റ്റുകളോടും അതുപോലെ പെരുമാറാന്‍ തുടങ്ങി. മറ്റുളളവരോട് എങ്ങനെ പെരുമാറണമെന്ന് എനിക്ക് കാണിച്ച് തന്നത് രമ്യാ കൃഷ്ണനായിരുന്നു.

ഒരു സീരിയലില്‍ തന്നെ പല വസ്ത്രങ്ങള്‍ ആവശ്യമാണ്. അതിനുവേണ്ടി ദിവസവും നിരവധി ഷോപ്പുകളില്‍ കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടാവാം ഡ്രസ്സുകള്‍ ഒരു പാഷനായി മാറി.

അങ്ങനെ കുറച്ചുനാളുകള്‍ക്കുമുന്‍പ് എറണാകുളത്തു ലേഡീസ് ഐറ്റംസും വസ്ത്രങ്ങളും മാത്രമുളള ഒരു ഷോപ്പ് തുടങ്ങി. ഇപ്പോള്‍ കുടുംബവും അഭിനയവും ഷോപ്പുമായി
സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.

- അഞ്ജു രവി

Ads by Google
TRENDING NOW