Friday, June 23, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Thursday 15 Jun 2017 01.52 PM

പഠനവൈകല്യം തിരിച്ചറിയാം

uploads/news/2017/06/118602/Weeklyhelth150617.jpg

പഠനവൈകല്യങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും കുട്ടികളുടെ ഭാവിയെ അവതാളത്തിലാക്കുക. കഴിയുന്നതും നേരത്തെ ഈ പ്രശ്‌നം തിരിച്ചറിഞ്ഞാല്‍ ആവശ്യമായ പരിശീലനം നല്‍കി കുട്ടികളെ മിടുക്കരാക്കാം.

1 ഒരു വാക്കിന്റെ തുടക്കം കാണുമ്പോഴേ ബാക്കി ഊഹിച്ചെടുത്ത് വായിക്കുക.
2 ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ കുട്ടിക്ക് വീട്ടില്‍ വന്ന് പറയാന്‍ കഴിയുന്നുണ്ടാവും പക്ഷേ, എഴുതാന്‍ പറഞ്ഞാല്‍ കുട്ടി ആകെ കുഴപ്പത്തിലാകും.
3 വാക്കുകളുടെ സ്്‌പ്ലെല്ലിങ് എഴുതുമ്പോള്‍ തെറ്റിച്ചെഴുതുക. വല്ലപ്പോഴും ഒരു വാക്ക് തെറ്റിച്ചെഴുതുന്നതല്ല. മറിച്ച് സ്ഥിരമായി എല്ലാ വാക്കുകളുടെയും സ്‌പ്ലെല്ലിങ് തെറ്റാറുണ്ടാവും.
4 അക്കങ്ങള്‍ പലപ്പോഴും മറിച്ചാവും എഴുതുക. 15നു പകരം 51 എന്നായിരിക്കും.
5 വായിക്കുമ്പോള്‍ വാക്കുകളോ ചിലപ്പോള്‍ വരികളോ തന്നെയോ വിട്ടുകളയുന്നു.
6 അക്ഷരങ്ങള്‍ നിറുത്തി നിറുത്തി വായിക്കുക.
7 വായിക്കുമ്പോഴും എഴുതുമ്പോഴും കുത്തും കോമയും കാണുകയില്ല.

ഇതില്‍ ഒന്നോരണ്ടോ പ്രശ്‌നങ്ങള്‍ കണ്ടാലുടന്‍ പഠനവൈകല്യമെന്ന് വിധിക്കേണ്ട. നിരന്തരം നിരീക്ഷിക്കുന്നതിലൂടെ മാത്രമേ പഠന വൈകല്യം കണ്ടെത്താന്‍ കഴിയൂ.

Ads by Google
TRENDING NOW