Saturday, October 14, 2017 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jun 2017 03.41 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/06/118274/weeklyjoks140617.jpg

ഉപദേശിയോട് വിശ്വാസി:
കണ്‍വന്‍ഷനു വന്ന സായിപ്പിന്റെ പ്രസംഗം ഉഗ്രനായിരുന്നു അല്ലേ?
ഉപദേശി: ഞാന്‍ പരിഭാഷപ്പെടുത്തുകയായിരുന്നതുകൊണ്ട് ശ്രദ്ധിക്കാന്‍ പറ്റിയില്ല.
ജിജോ, കോഴഞ്ചേരി

***

രാമു സുഹൃത്തിനോട്:
എന്തുപറ്റി ഒരു വിഷമം പോലെ...
സുഹൃത്ത്: ഞാനിന്ന് എന്റെ ഭാര്യയെ ഒന്നു തല്ലിയെടാ...''
രാമു: അതു മോശമായിപ്പോയി. എന്തായാലും ഭാര്യയെ തല്ലാന്‍ പാടില്ലായിരുന്നു.
സുഹൃത്ത്: പക്ഷേ നമ്മളൊക്കെ ആണുങ്ങളല്ലേ... പത്തെണ്ണം കിട്ടുമ്പം ഒന്നേലും തിരിച്ചുകൊടുത്തില്ലേല്‍ മോശമല്ലേ?
വിഷ്ണു, പേയാട്

****

വിവാഹത്തിനു ശേഷം മദ്യപിച്ചു വരുന്ന ഭര്‍ത്താവിനോട് ഭാര്യ:
ചേട്ടാ... കിട്ടുന്ന കാശുമുഴുവന്‍ ഇങ്ങനെ മദ്യപിച്ചു കളഞ്ഞാല്‍ നമുക്ക് കുട്ടികളുണ്ടാകുമ്പം എങ്ങനെ ചെലവു നടക്കും?
ഭര്‍ത്താവ്: അതോര്‍ത്ത് നീ വിഷമിക്കണ്ട. എനിക്കു കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
അജയന്‍, പുന്നപ്ര

****

രോഹിണി രേഷ്മയോട്:
നീ പറഞ്ഞിട്ടല്ലേ നിന്റെ വീട്ടില്‍ ഞാന്‍ വന്നത്? പിന്നെന്തിനാ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുന്നത്?
രേഷ്മ: പുതിയ പട്ടിയാടീ... അത് കടിക്കുന്നതാണോ എന്നറിയാന്‍ നോക്കിയതാ.
റിനോഷ്, കുമ്പഴ

***

uploads/news/2017/06/118274/weeklyjoks140617a.jpg

ഭര്‍ത്താവ്: നീയെന്താടീ പറഞ്ഞത്... എന്റെ അനുജനെ എത്രയും പെട്ടെന്ന് വിവാഹം ചെയ്യിക്കണമെന്നോ? നീ ഇത്ര പെട്ടെന്ന് അവനെ വെറുത്തോ?
ഭാര്യ: ഏയ്... അതല്ല. നിങ്ങളുടെ അമ്മയെ ഞാനൊറ്റയ്ക്കു നേരിട്ട് മടുത്തു.
ജയേഷ്, കൊടകര

***

നേതാവ് തന്റെ സൃഹൃത്തിനോട്:
''ഞാന്‍ വളരെയധികം യുവജനങ്ങളെ ഉണര്‍ത്തിവിട്ട ആളാ, അറിയാമോ?
സുഹൃത്ത്: അതെങ്ങനെ?
നേതാവ്: ഞാനൊരു ഹോസ്റ്റല്‍ വാര്‍ഡന്‍ ആയിരുന്നെടോ...
അമല്‍, തൃപ്രയാര്‍

***

രോഗിയായ മന്ത്രിയെ കാണാന്‍ ആശുപത്രിയില്‍ ചെന്ന യുവാവിനോട് വാച്ച്മാന്‍:
മനുഷ്യരെ ആരെയും കടത്തിവിടരുതെന്നാ ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരിക്കുന്നത്.
യുവാവ്: എന്നിട്ടിപ്പോള്‍ ഒരാള്‍ പോയതോ?
വാച്ച്മാന്‍: അതു വേറൊരു മന്ത്രിയല്ലേ...
രജീഷ്, കണ്ണൂര്‍

***

uploads/news/2017/06/118274/weeklyjoks140617b.jpg

രാധ സുമയോട്:
ഭര്‍ത്താവിനെ ഭയന്ന് വയസായ സ്ത്രീയെ വീട്ടുവേലയ്ക്കു നിര്‍ത്തിയത് അബദ്ധമായിപ്പോയീന്നോ... അതെന്താ?
സുമ: അമ്മായിയപ്പനിപ്പോള്‍ രണ്ടാം വിവാഹം വേണമെന്നു നിര്‍ബന്ധം പിടിക്കുകയാടീ...
അന്‍സില്‍, ഗാന്ധിനഗര്‍

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW