Friday, June 23, 2017 Last Updated 8 Min 11 Sec ago English Edition
Todays E paper
Wednesday 14 Jun 2017 12.38 PM

രാജസ്ഥാന്‍ ജഡ്ജിക്ക് നന്ദി; മയിലുകള്‍ ഇണചേരുന്നത് കാണാന്‍ പാലക്കാട് മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ വന്‍ തിരക്ക്; വീഡിയോ​​

uploads/news/2017/06/118244/peacock.jpg

പാലക്കാട് : രാജസ്ഥാന്‍ ജഡ്ജി മഹേഷ് ചന്ദ്രശര്‍മ്മയുടെ 'മയില്‍' പ്രസ്താവന യഥാര്‍ത്ഥത്തില്‍ നേട്ടം കിട്ടിയത് കേരളത്തിനാണ്. മയിലുകള്‍ ഇണചേരില്ലെന്ന പ്രസ്താവന വിവാദമായതോടെ പാലക്കാട് ചൂളന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നാണ് ഇവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദിവസവും പത്തോ ഇരുപതോ സന്ദര്‍ശകര്‍ മാത്രം എത്തിയിരുന്ന മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ദിനംപ്രതി 300 പേര്‍ വരെ ഇവിടേയ്ക്ക് എത്തുന്നുവെന്ന് ആണ് കണക്ക്.

മയില്‍ ഒരു നിത്യബ്രഹ്മചാരി ആയതിനാലാണ് ദേശീയ പക്ഷിയാക്കിയതെന്നായിരുന്നു മഹേഷ് ചന്ദ്രശര്‍മ്മയുടെ വാദം.
ആണ്‍മയിലുകള്‍ പെണ്‍മയിലുകളുമായി ഇണ ചേരാറില്ലെന്നു, ആണ്‍മയിലിന്റെ കണ്ണുനീര്‍ കൊണ്ടാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നും, ഇതുകാരണമാണ് ശ്രീകൃഷ്ണന്‍ തലയില്‍ മയില്‍പ്പീലി ചൂടുന്നതെന്നുമായിരുന്നു ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ പറഞ്ഞത്.

എന്തായാലും ജഡ്ജിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞത് ഇതിനു പിന്നിലെ സത്യാവസ്ഥ ആയിരുന്നുവത്രേ. ഇതിനൊക്കെ പുറമേ ജഡ്ജിയുടെ പരാമര്‍ശത്തിന് ശേഷം മലയാളികള്‍ വിശദമായി തന്നെ മയിലുകളുടെ ജീവിതരീതിയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും പഠനം നടത്തിയെന്നതിന് തെളിവാണ് പാലക്കാട് ചൂളന്നൂരിലെ മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ അനുഭവപ്പെട്ട തിരക്കെന്നാണ് വിലയിരുത്തല്‍.

Ads by Google
TRENDING NOW