Saturday, June 09, 2018 Last Updated 9 Min 14 Sec ago English Edition
Todays E paper
Ads by Google
ജി.അരുണ്‍
Wednesday 14 Jun 2017 10.36 AM

രക്തബാങ്കുകള്‍ കാലിയാകുമ്പോള്‍, ഡെങ്കിയുടെ പിടിയില്‍ നാടമരുമ്പോള്‍ എങ്ങനെ വിശ്രമിക്കും?

world blood donation day

തിരുവനന്തപുരം: നാട് ഡെങ്കിയുടെ പിടിയില്‍ അമര്‍ന്നതോടെ രക്തത്തിനായി നെട്ടോട്ടമോടുന്നവരാണ് എവിടെയും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ പനിബാധിതരെ കൊണ്ടു നിറഞ്ഞു. നാടൊട്ടുക്കുമുള്ള രക്തബാങ്കുകള്‍ കാലിയായി. അത്യപൂര്‍വ്വമായ രക്തഗ്രൂപ്പുകള്‍ തേടി ജനങ്ങള്‍ പരക്കം പായുകയാണ്. ഇതുവരെയില്ലാത്ത വിധം രക്തത്തിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്.

ഈ വേളയില്‍ ബി.ഡി.കെ. അംഗങ്ങള്‍ക്ക് എങ്ങനെ വിശ്രമിക്കാനാകും. ഒരിക്കല്‍പോലും നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത അനേകര്‍ക്ക് രക്തം ദാനം ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് 'ബ്ലഡ് ഡോണെഴ്‌സ് കേരള' എന്ന ബി.ഡി.കെയിലെ മുഴുവന്‍ അംഗങ്ങളും. രക്തദാന ദിനമായ ഇന്ന് പരമാവധിപേര്‍ക്ക് രക്തമെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അംഗങ്ങളെല്ലാം.

രക്തദാനം മഹാദാനം എന്ന സ്‌നേഹവാക്യം ഉള്‍ക്കൊണ്ടു കൊണ്ട് 2011 -ല്‍ ബസ്‌കണ്ടക്ടറും മനുഷ്യസ്‌നേഹിയുമായ ചങ്ങനാശ്ശേരി സ്വദേശി വിനോദ് ഭാസ്‌കരന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുടക്കമിട്ട 'ബ്ലഡ് ഡോണെഴ്‌സ് കേരള' എന്ന സ്‌നേഹക്കൂട്ടയ്മ വളര്‍ന്നു വലുതായി കേരളത്തിന് അകത്തും പുറത്തും,യു.എ.ഇ., ഖത്തര്‍,ഒമാന്‍,സൗദിഅറേബ്യ,സിംഗപ്പൂര്‍ ഉള്‍പ്പെടെ ഉള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് സേവനരംഗത്ത് സജീവമാണ്.2014-ല്‍ ഈ കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത ശേഷം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ മനസുള്ള അനവധിപേര്‍ ചേര്‍ന്ന് ഒരു കൂട്ടുകുടുംബമായി മുന്നേറുകയാണ്. രക്തത്തിന് പകരമായി പണമോ പാരിതോഷികമോ ഇവര്‍ വാങ്ങാറില്ല. കാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു കൊണ്ട് ബി.ഡി.കെ. സ്‌നേഹക്കിലുക്കമാകുമ്പോള്‍ എല്ലാ ജൂണ്‍ മാസങ്ങളിലും സ്‌കൂളിലേയ്ക്ക് പോകുന്ന കുട്ടികള്‍ക്കും 'സ്‌നേഹപാഠ'മെന്ന പേരില്‍ പഠനോപകരണങ്ങളും ഇവര്‍ നല്‍കുന്നു.

ബ്ലഡ് ഡൊണെഴ്‌സ് കേരളയുടെ നന്മവഴിയിലൂടെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് , വി ഹെല്‍പ്പ് എന്നിങ്ങനെ സമാനമായ നിരവധി കൂട്ടായ്മകള്‍ രൂപം കൊണ്ടു എന്നതും ശ്രദ്ധേയമാണ്. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിച്ചു വരുന്നവരാണ് ഈ സംഘടനയിലെ വോളന്റിയര്‍മാര്‍.ഇവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുണ്ട്.

ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും,ആര്‍.സി.സിയിലും അനാഥാലയങ്ങളിലും എല്ലാ ഞായറാഴ്ചകളിലും 'സ്‌നേഹസദ്യ' എന്ന പേരില്‍ ഭക്ഷണവും തെരുവുകളിലും അനാഥമന്ദിരങ്ങളിലും കഴിയുന്നവര്‍ക്ക് 'സ്‌നേഹപ്പുതപ്പ്' എന്ന പേരില്‍ പുതപ്പും വസ്ത്രവും നല്‍കുന്നു. ആദിവാസികള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നെന്ന് ബി.ഡി. കെയുടെ പ്രവര്‍ത്തകന്‍ അനീഷ് പോത്തന്‍കോട് പറയുന്നു.

Ads by Google
ജി.അരുണ്‍
Wednesday 14 Jun 2017 10.36 AM
Ads by Google
Loading...
LATEST NEWS
TRENDING NOW