Tuesday, September 12, 2017 Last Updated 1 Min 20 Sec ago English Edition
Todays E paper
Tuesday 13 Jun 2017 06.36 PM

പല്ലിന്റെ ആകൃതിയിലുണ്ട് സ്വഭാവവും ഭാഗ്യവും

uploads/news/2017/06/117942/teeth.jpg

മറ്റുള്ളവര്‍ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും അവരുടെ പല്ലുകള്‍ ശ്രദ്ധിച്ചു നോക്കൂ. ഇത് നിങ്ങള്‍ക്ക് അയാളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കും. ഓരോ പല്ലിന്റെ ആകൃതിയും നോക്കി എങ്ങനെ സ്വഭാവത്തെ വിലയിരുത്താം എന്ന് നോക്കാം.

നിങ്ങളില്‍ സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്നുണ്ടോ, എങ്കില്‍ പല്ല് നോക്കിയാല്‍ അറിയാം. മറ്റുള്ളവരിലെ സ്വാര്‍ത്ഥത പല്ലിന്റെ ആകൃതി നോക്കി മനസ്സിലാക്കാം. ഓരോരുത്തര്‍ക്കും പല്ലിന് വ്യത്യസ്ത ആകൃതിയായിരിക്കും.

നിങ്ങളുടെ മുന്നിലുള്ള പല്ലിന്റെ ആകൃതി ചതുരത്തില്‍ ആണെങ്കില്‍ സ്വയം നിയന്ത്രണം ഉള്ള വ്യക്തിയാവും. എന്നാല്‍ പലപ്പോഴും നിങ്ങളുടെ സ്വയം നിയന്ത്രണം കൊണ്ട് തന്നെ നിങ്ങളൊരു ധാര്‍ഷ്ഠ്യക്കാരനായി മറ്റുള്ളവര്‍ക്ക് തോന്നും.

പല്ല് ഓവല്‍ഷേപ്പിലുള്ളതാണെങ്കില്‍ കലാപരമായി നിങ്ങള്‍ മുന്നിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

നിങ്ങളുടെ പല്ല് ത്രികോണാകൃതിയാണെങ്കില്‍ നിങ്ങള്‍ കരുതലില്ലാതെയും ശുഭാപ്തി വിശ്വാസമില്ലാതെയും ജീവിക്കുന്നവരായിരിക്കും. മാത്രമല്ല ഒറ്റക്ക് ജീവിക്കുന്നതില്‍ ഭയപ്പെടുന്നവരായിരിക്കും.സമചതുരാകൃതിയാണെങ്കില്‍ ബോസ് എന്ന് നിലയില്‍ അറിയപ്പെടാന്‍ കഴിയുന്നവരായിരിക്കും.

നേതൃഗുണം നിങ്ങളുടെ കഴിവ് തന്നെയായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ വിചാരിക്കുന്നത് നിങ്ങള്‍ സ്വാര്‍ത്ഥരായിരിക്കും എന്നാണ്.ഇപ്പോള്‍ മനസ്സിലായില്ലോ പുഞ്ചിരി മാത്രമല്ല പല്ലിലൂടെ നമ്മളെ മനസ്സിലാക്കിപ്പിക്കുന്നത്. പല്ലിന്റെ ആകൃതി നോക്കി ഏത് തരത്തിലുള്ള വ്യക്തിയാണ് നിങ്ങളെന്ന് വരെ നമുക്ക് മനസ്സിലാക്കാം.

Ads by Google
Advertisement
TRENDING NOW