Sunday, July 15, 2018 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jun 2017 03.16 PM

നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്: ഇനിയ

uploads/news/2017/06/117919/iniyaINW1306.jpg

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കരുത്തുറ്റ കഥാപാത്രങ്ങളുമായി ഇനിയ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു...

ഐ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരില്‍ ആത്മബലവും ഉള്‍ക്കരുത്തും കൂടുമെന്നാണ്. ഐ യില്‍ തുടങ്ങുന്ന മധുരം എന്നര്‍ത്ഥം വരുന്ന ഇനിയ എന്ന പേര് ശ്രുതി സാവന്ത് എന്ന പെണ്‍കുട്ടിക്ക് തമിഴ് സംവിധായകന്‍ എ. സര്‍ഗുണന്‍ സമ്മാനിച്ചത് ശ്രുതിയുടെ ആത്മവിശ്വാസം കണ്ടിട്ടാകാം.

ഒന്‍പതാം ക്ലാസു മുതല്‍ ഫാഷന്‍ വേദികളില്‍ സജീവമായി, മിസ് ട്രിവാന്‍ഡ്രം ടൈറ്റില്‍ വരെ നേടിയിട്ടാണ് ശ്രുതി അഭിനയരംഗത്തേക്കെത്തുന്നത്.. ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും ശ്രുതി ഇനിയയായി മാറിയത് ആദ്യ സിനിമയായ വാഗയ് സൂടാ വായിലൂടെയാണ്.

പിന്നീടിങ്ങോട്ട് തമിഴിലും മലയാളത്തിലും കന്നഡത്തിലുമടക്കം നാല്‍പ്പതിലധികം സിനിമകള്‍. അടുത്തിടെ മലയാളത്തിലിറങ്ങിയ സ്വര്‍ണ്ണക്കടുവയിലും പുത്തന്‍പണത്തിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഇനിയയുടെ പുത്തന്‍ വിശേഷങ്ങളിലേക്ക്...

പുത്തന്‍പണത്തിലെ സുന്ദരിയെപ്പറ്റി..?


സ്വര്‍ണ്ണക്കടുവ കണ്ടിട്ടാണ് രഞ്ജിത്ത് സാര്‍ വിളിക്കുന്നത്, നിര്‍മ്മാതാവ് അരുണ്‍ നാരായണിന്റെ ഫോണില്‍. ഞങ്ങളുടെ സിനിമയില്‍ ഇനിയയ്ക്കു പറ്റുന്ന ഒരു കഥാപാത്രമുണ്ട്.

ഡേറ്റ് ഉണ്ടോ എന്നറിയാനാണ് വിളിച്ചത്.. രഞ്ജിത്ത് സാര്‍ പറഞ്ഞു. സാറിന്റെ സിനിമയായതു കൊണ്ട് കഥ പോലും ചോദിച്ചില്ല. ഒ.കെ പറഞ്ഞു. ഡിസംബറില്‍ ഷൂട്ടിന് ജോയിന്‍ ചെയ്തു.

പ്രായത്തില്‍ കവിഞ്ഞ കഥാപാത്രമായിരുന്നു. അതിന്റേതായ പക്വത ആവശ്യമായിരുന്നു. ആദ്യഷെഡ്യൂളില്‍ വണ്ണിച്ച് മുതിര്‍ന്ന കുട്ടിയുടെ അമ്മ വേഷ ത്തിലായിരുന്നു. പിന്നീടാണ് ഫ്‌ളാഷ്ബാക്ക് പോര്‍ഷന്‍ എടുത്തത്. അതിനു വേണ്ടി മെലിഞ്ഞു.

കഥയില്‍ നിര്‍ണായകസ്ഥാനമുള്ള കഥാപാത്രമാണല്ലോ. ലൊക്കേഷനിലെത്തി ഒരു ദിവസം കൊണ്ടു തന്നെ ഞാന്‍ കഥാപാത്രമായി മാറി. ഷൂട്ട് തീരും വരെ മനസ്സു കൊണ്ട് പൂര്‍ണ്ണമായി ആ കഥാപാത്രമായി മാറി. അതുകൊണ്ടാകാം അതിനത്രയും വൈകാരികത തോന്നിയത്.

സ്വര്‍ണ്ണക്കടുവയിലും പുത്തന്‍പണത്തിലും മേക്കപ്പ് കുറവായിരുന്നില്ലേ. ഇമേജിനെ ബാധിക്കുമെന്ന് തോന്നിയിരുന്നോ ?


ഒരിക്കലുമില്ല. രണ്ടിലും എനിക്ക് ഡള്‍ മേക്കപ്പാണ്. കഥാപാത്രത്തിനുവേണ്ടി ഗെറ്റപ്പ് മാറ്റുന്നതില്‍ കുഴപ്പമുള്ളതായി തോന്നിയിട്ടില്ല. കരയണ്ട സീനില്‍ കണ്ണില്‍ ഗ്ലിസറിന്‍ ഉപയോഗിച്ചേ മതിയാകൂ.

ചെളിയില്‍ വീഴുന്ന സീനാണെങ്കില്‍ ചെളിയില്‍ വീണേ പറ്റൂ. കണ്ണില്‍ ഗ്ലിസറിനിട്ടാല്‍ മസ്‌കാര പോകുമെന്നോ ചെളിയില്‍ വീഴില്ല, ഡ്രസ് അഴുക്കാകുമെന്നോ പറയാനാവില്ല. കഥാപാത്രമാവാന്‍ ആവശ്യമുള്ളതൊക്കെ ചെയ്യണം.

ചില അഭിനേതാക്കള്‍ക്ക് ഇതൊക്കെ ബുദ്ധിമുട്ടായിരിക്കും. എന്നെ സംബന്ധിച്ച്, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് സ്വാഭാവികമായതെന്തോ അതിനു ഞാന്‍ തയാറാണ്. ടാന്‍ മേക്കപ്പാണെങ്കിലും ഡള്‍ മേക്കപ്പാണെങ്കിലും വില്ലേജ് ഗേളാണെങ്കിലും അതിന്റേതായ സൗന്ദര്യമുണ്ടെന്ന് എനിക്കുറപ്പുണ്ട്. കഥാപാത്രത്തിനനുസരിച്ച് ലുക്ക് മാറ്റുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

അയാളിലെ ചക്കര മുതല്‍ പുത്തന്‍ പണത്തിലെ സുന്ദരി വരെ... പേരിലെ വ്യത്യസ്തതയും ശ്രദ്ധിക്കപ്പെട്ടല്ലോ ?


തീര്‍ച്ചയായും. ഇനിയ ആ സിനിമയില്‍ നല്ലതാണല്ലോാ എന്ന് പറയുന്നതിന് പകരം ചക്കരയും സുന്ദരിയുമൊക്കെ നന്നായി അവതരിപ്പിച്ചു എന്നാണ് പലരും പറയുന്നത്. അയാളിലെ ചക്കരയ്ക്ക് ആ സിനിമയില്‍ വളരെ സ്വാധീനമുണ്ട്. ചക്കരയെന്ന പെണ്‍കുട്ടി അവളുടെ ജീവിത സാഹചര്യം വച്ച് ബോള്‍ഡാണ്.

സ്വര്‍ണ്ണക്കടുവയിലെ ലൗലിയെ ആദ്യം കാണിക്കുന്നത് അല്‍പ്പം സെഡക്ടീവായിട്ടാണ്. പക്ഷേ കഥാഗതി മാറുമ്പോള്‍ അവള്‍ ആരാണെന്നും എന്താണെന്നും ബോള്‍ഡനസ്സിലൂടെ കാണിക്കുന്നുണ്ട്.

പുത്തന്‍പണത്തിലെ സുന്ദരി തമിഴ് പെണ്‍കുട്ടിയാണ്. സ്ട്രഗിള്‍ ചെയ്ത് മകനെ വളര്‍ത്തുന്ന, ചുറ്റുവട്ടത്ത് അത്രയും പ്രയാസമുണ്ടായിട്ടും പിടിച്ചു നില്‍ക്കുന്ന കഥാപാത്രമാണ്. മൂന്നും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്.

കഥാപാത്രത്തിന്റെ പേരു വച്ച് ഒരു ഐഡന്റിറ്റി ഉണ്ടാക്കിത്തന്നതിനുള്ള നന്ദി ഈ സിനിമകളുടെ തിരക്കഥാകൃത്തുക്കളോടും സംവിധായകരോടുമാണ്. എന്നില്‍ ആ കഥാപാത്രം ഭദ്രമാണെന്ന് അവര്‍ വിശ്വസിച്ചതു കൊണ്ടാണല്ലോ അത്.

Ads by Google
Loading...
TRENDING NOW