Tuesday, October 31, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jun 2017 02.27 PM

വിജയത്തിലേക്ക് നയിക്കുന്ന രത്‌നങ്ങള്‍

uploads/news/2017/06/117908/joythi130617a.jpg

മനുഷ്യന് ഏറ്റവും കൂടുതല്‍ അത്യന്താപേക്ഷിതമായി വേണ്ടുന്നത് മാനസിക ഊര്‍ജ്ജവും ശാരീരിക ഊര്‍ജ്ജവുമാണ്. ഇവയെ നിരന്തരമായി
നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് വ്യക്തിപരമായ തിരിച്ചറിവ്, ഉത്തരവാദിത്വം, മനഃശക്തി, ദൈവവിശ്വാസം, നല്ല ചിന്ത ഇവയെല്ലാം തന്നെ വന്നുചേരുകയും ജീവിതത്തില്‍ വിജയം സുനിശ്ചിതമായി തീരുകയും ചെയ്യും.

മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും വിജയമാണ്. എന്തിനും ഏതിനും എവിടെയും വിജയിക്കണമെന്നാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. പരാജയം ആരാണ് ഇഷ്ടപ്പെടുന്നത്.

സ്വന്തമായി ഒരു മനുഷ്യനും പരാജയത്തെ ഇഷ്ടപ്പെടുന്നില്ല. എല്ലാ മനുഷ്യനും ജീവിതത്തില്‍ എല്ലാ തുറകളിലും വിജയിക്കാനാണ് ആഗ്രഹിക്കുന്നെങ്കിലും പലരിലും പല പ്രകാരം പരാജയം അനുഭവപ്പെടാറുണ്ട്.

ഒരുകാര്യം ഓര്‍ക്കുക. മനുഷ്യന്‍ അഥവാ മനുഷ്യജന്മം എന്നുപറയുന്നത് വിജയത്തെ നേടാനും പരാജയത്തെ അതിജീവിക്കുവാനുമുള്ളതാണ്. ഒരു മനുഷ്യന് അവനിലെ വ്യക്തിത്വത്തെ, അവനിലെ കഴിവിനെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഒരിക്കലും പരാജിതനാകാന്‍ കഴിയില്ല.

നമ്മുടെ ജീവിതത്തില്‍ നേട്ടത്തിനും പരാജയത്തിനും നഷ്ടങ്ങള്‍ക്കും കാരണക്കാരന്‍ ഒരു പരിധിവരെ നമ്മള്‍ തന്നെയാണ്. പരാജയത്തിനുള്ള സാഹചര്യങ്ങള്‍ ചിലപ്പോള്‍ മറ്റുചിലരില്‍ നിന്നുണ്ടാകുമെങ്കിലും അതിനെ തിരിച്ചറിയാന്‍ ശ്രമിക്കാതെ അതിനെ മാത്രം വിശ്വസിച്ച് അതുമാത്രം ചെയ്ത് പരാജയത്തെ ഏറ്റുവാങ്ങിയിട്ടുള്ള അനേകം ആള്‍ക്കാരുണ്ട്.

എന്തുകൊണ്ടാണ് പരാജയം സംഭവിക്കുന്നത്. നമ്മളിലുള്ള കഴിവുകളെ അല്ലെങ്കില്‍ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ കഴിയാതെ, ശ്രമിക്കാതെ മറ്റുള്ളതിനെ ആഗ്രഹിച്ച് വിജയത്തിന് വേണ്ടി ശ്രമിക്കുമ്പോഴാണ് പരാജയമുണ്ടാകുന്നത്.

അതുപോലെ തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍, ഈശ്വരവിശ്വാസക്കുറവ്, അലസത, ഉത്തരവാദിത്വക്കുറവ്, എന്നിവയെല്ലാം പരാജയത്തിന് വഴിതെളിക്കും. വിജയമെന്നാല്‍ ഭക്തിപരമായ തിരിച്ചറിവ്.

ഈശ്വരവിശ്വാസം, ഉത്തരവാദിത്വം, മനഃശക്തി, നല്ല ചിന്ത ഇവയെല്ലാം വിജയത്തിന് വഴിയൊരുക്കും. മനുഷ്യന് ഏറ്റവും കൂടുതല്‍ അത്യന്താപേക്ഷിതമായി വേണ്ടുന്നത് മാനസിക ഊര്‍ജ്ജവും ശാരീരിക ഊര്‍ജ്ജവുമാണ്.

ഇവയെ നിരന്തരമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് വ്യക്തിപരമായ തിരിച്ചറിവ്, ഉത്തരവാദിത്വം, മനഃശക്തി, ദൈവവിശ്വാസം, നല്ല ചിന്ത ഇവയെല്ലാം തന്നെ വന്നുചേരുകയും ജീവിതത്തില്‍ വിജയം സുനിശ്ചിതമായി തീരുകയും ചെയ്യും. ഇതിനെല്ലാം പരിഹാരം ഈശ്വരന്റെ വരദാനമായ രത്‌നങ്ങള്‍ തന്നെയാണെന്നുള്ള കാര്യം സംശയമില്ലാത്തതാണ്.

മനുഷ്യശരീരത്തിലും തലച്ചോറിലും അത്യപൂര്‍വ്വമായ ശക്തി ഉണ്ടാക്കുവാനും അവയെ നിലനിര്‍ത്താനും രത്‌നധാരണത്താല്‍ കഴിയും.
ഭാഗ്യവും സാമ്പത്തിക ഭദ്രതയും ഐശ്വര്യവും ജീവിതത്തില്‍ വന്നചേരും. ഗ്രഹനില പഠിച്ച് സൂക്ഷ്മ നിരീക്ഷണത്തിലൂടെ രത്‌നം ധരിക്കണമെന്ന് മാത്രം.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW