Friday, June 23, 2017 Last Updated 4 Min 35 Sec ago English Edition
Todays E paper
Tuesday 13 Jun 2017 01.50 PM

വോഡ്ക കുടിക്കാന്‍ മാത്രമല്ല ഇനി കുറച്ച് സൗന്ദര്യവും വര്‍ദ്ധിപ്പിക്കാം

beauty benefits of vodka

പ്രകൃതിദത്തമായ പല വിഭവങ്ങള്‍ കൊണ്ടും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വോഡ്ക കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ ആരും ഒന്ന് അദ്ഭുതപ്പെടും. എന്നാല്‍ വോഡ്ക കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം...

* നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു - ഒന്നോ രണ്ടോ സ്പൂണ്‍ വോഡ്ക എടുക്കുക. അതിലേക്ക് കുറച്ച് വെള്ളവും ചേര്‍ത്ത് മുഖത്തേക്ക് സ്‌പ്രേ ചെയ്യുക. തുടര്‍ന്ന് ലാവന്‍ഡര്‍ എസന്‍ഷ്യല്‍ ഓയിലും സ്‌പ്രേ ചെയ്യുക. തുടര്‍ന്ന് കോട്ടണ്‍ പാഡ് വെച്ച് തുടയ്ക്കുക. മുഖം കൂടുതല്‍ തിളങ്ങുന്നതും നിറം വെയ്ക്കുന്നതും കാണാം.

* മുഖം കൂടുതല്‍ വൃത്തിയുള്ളതാക്കുന്നു - വോഡ്ക കൊണ്ട് മുഖത്തെ കൂടുതല്‍ വൃത്തിയാക്കാന്‍ സാധിക്കും. വോഡ്കയും കുറച്ച് ഗ്രീന്‍ ടീയും എടുക്കുക. ഇത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് കുറച്ച് പഞ്ഞിയെടുത്ത് ഈ മിശ്രിതത്തില്‍ മുക്കി മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്തെ പൊടിയും ചെളിയും മാറി മുഖം വൃത്തിയാകുന്നു.

* മുടിയുടെ തിളക്കം കൂടുന്നതിന് - മുടിയുടെ തിളക്കം കൂടുന്നതിനും മുടി വളരുന്നതിനും മികച്ചതാണ് വോഡ്ക. കുറച്ച് മയോണൈസും, അടിച്ചെടുത്ത മുട്ടയും, ഒരു സ്പൂണ്‍ തേനും, ഒലിവ് ഓയിലും കുറച്ച് വോഡ്കയും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

* താരനെ പ്രതിരോധിക്കുന്നു - താരനെ പ്രതിരോധിക്കുന്നതിനും വോഡ്ക കൊണ്ട് സാധിക്കുന്നു.

* കാലുകളിലെ ദുര്‍ഗന്ധം - വിയര്‍പ്പ് തിങ്ങിയുള്ള പാദങ്ങളിലെ ദുര്‍ഗന്ധം അകറ്റുന്നതിന് വോഡ്ക സഹായിക്കുന്നു. വോഡ്കയും തണുത്ത വെള്ളവും ചേര്‍ത്ത് പഞ്ഞിയില്‍ മുക്കി കാലില്‍ പുരട്ടാവുന്നതാണ്.

Ads by Google
TRENDING NOW