Monday, October 16, 2017 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Tuesday 13 Jun 2017 01.38 PM

മുഖചര്‍മ്മത്തിന് പുതുജീവന്‍ പകരുന്ന ഓക്‌സി ഫേഷ്യല്‍

uploads/news/2017/06/117898/Weeklybeuty130617a.jpg

മുഖചര്‍മ്മത്തിന് പുതുജീവന്‍ പകരുന്ന ന്യൂതന ഹെര്‍ബല്‍ ഫേഷ്യലിംഗ് സമ്പ്രദായമാണ് ഓക്‌സി ഫേഷ്യല്‍. തിളങ്ങുന്ന സുന്ദര ചര്‍മ്മത്തിനാവശ്യമായ പോഷകങ്ങളെല്ലാം ഇതിലൂടെ കിട്ടുന്നു. ചര്‍മ്മത്തെ ഫ്രഷായും മൃദുവായും സംരക്ഷിക്കാന്‍ ഓക്‌സി ഫേഷ്യലിന് കഴിയും.

പ്രായം കൂടുന്തോറും മുഖത്ത് ചുളിവുകളും കലകളും പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. അവയെ പ്രതിരോധിക്കാന്‍ ഈ ഫേഷ്യലിന് കഴിവുണ്ട്.

നോര്‍മല്‍ ഫേഷ്യല്‍ ബ്യൂട്ടീഷ്യന്റെ സഹായമില്ലാതെ വീട്ടില്‍ ചെയ്യാവുന്നതാണെങ്കിലും ഓക്‌സി ഫേഷ്യല്‍ അങ്ങനെയല്ല. പരിചയ സമ്പന്നയായ ഒരു ബ്യൂട്ടീഷ്യന്റെ ഉപദേശ പ്രകാരം ചെയ്യുന്നതാണുത്തമം.

ഓക്‌സി ഫേഷ്യല്‍ ചെയ്യുന്ന രീതി


നനഞ്ഞ മുഖത്ത് ഓക്‌സി ഫേസ്‌വാഷ് പുരട്ടി നന്നായി മസാജ് ചെയ്യുക. അതിനുശേഷം നനഞ്ഞ പഞ്ഞി ഉപയോഗിച്ച് കുറച്ചുനേരം സ്‌ക്രബ് ചെയ്യുക. കണ്ണുകളില്‍ പുരളാതെ സൂക്ഷിക്കണം. രണ്ടു മിനിറ്റിനുശേഷം തുടച്ച് കളയുക. അതിനുശേഷം ഓക്‌സി ഫേഷ്യല്‍ ക്രീം പുരട്ടുക.

ഓക്‌സി ഫേഷ്യല്‍ ജെല്‍ തൊലിയില്‍ തേച്ച് പിടിപ്പിക്കുന്നത് വഴി ചര്‍മ്മത്തിന് ആവശ്യമായ ഓക്‌സിജന്‍ കണങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നു. അതിനുശേഷം ഓക്‌സി േഫസ്പാക്ക് ഇടുക. ഇത് നന്നായി ഉണങ്ങിയതിന് ശേഷം കഴുകി വൃത്തിയാക്കണം. തുടര്‍ന്ന് റിച്ച് ഫേസ് ക്രീം പുരട്ടുക.

ഓക്‌സി ഫേസ് വാഷും ക്രീമും തികച്ചും ഹെര്‍ബലാണ്. പച്ചമരുന്നുകളും ചെടികളുമാണ് ഇതിനുപയോഗിക്കുന്നത്. ഓക്‌സി സ്‌കിന്‍ ക്രീം ഉപയോഗിച്ച് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ മാറ്റാം.

ചര്‍മ്മത്തിന്റെ നൈസര്‍ഗ്ഗിക സൗന്ദര്യം നിലനിര്‍ത്താനും തിളക്കം തോന്നിപ്പിക്കാനും ഓക്‌സി മാസ്‌കിന് കഴിയുന്നു. ഇത് ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാം.

Ads by Google
Advertisement
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Tuesday 13 Jun 2017 01.38 PM
Ads by Google
Ads by Google
TRENDING NOW