Tuesday, July 17, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 12 Jun 2017 03.55 PM

പ്രഭാകിരണം

uploads/news/2017/06/117526/brabhasINW120617.jpg

ബാഹുബലിയായി മറ്റൊരാളെ സങ്കല്പിക്കാന്‍ പോലുമാവാത്ത വിധം അനശ്വരമാക്കിയ യുവനടന്‍. മലയാള പ്രേക്ഷകരുടെ മനസ്സിലും ബാഹുബലിയായി സ്ഥാനമേറ്റ പ്രഭാസിന്റെ വിശേഷങ്ങള്‍.....

ജഡാ കഠാഹ സംഭ്രമഭ്രമ നിലിംബാ നിര്‍ജരി
വിലോല വീചി വല്ലരി വിരാജാ മാനാ മൂര്‍ധനി
ദഗാ ദഗാ ദഗാ ജ്വല ലലാഡാ പട്ട പാവകേ
കിഷോര ചന്ദ്ര ശേഖരാ രതി പ്രതിക്ഷണം മമ''...

ബാഹുബലി ഒന്നാംഭാഗത്തിന്റെ ഈ ശീര്‍ഷകഗാനം കേട്ട് കോരിത്തരിച്ചവരാ ണ് മലയാളികള്‍. ആ പാട്ടിലൂടെ മാത്രം മലയാള മനസ്സില്‍ ചേക്കേറിയ അഭിനേതാവാണ് പ്രഭാസ്. ബാഹുബലി ആദ്യഭാഗത്ത് പ്രഭാസിനോടുണ്ടായ ഇഷ്ടം രണ്ടാംഭാഗം വന്നതോടെ ഇരട്ടിയിലേറെയായിട്ടേയുള്ളൂ. ആറടി പൊക്കവും കനല്‍ക്കണ്ണുകളുമുള്ള പ്രഭാസ് പെട്ടെന്നാ ണ് ടോളിവുഡിന്റെ ലവ്‌ബോയ് ആയിത്തീ ര്‍ന്നത്.

വര്‍ഷം, രാഘവേന്ദ്ര, അടവിരാമുഡു, ചക്രം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു പ്രഭാസിന്റെ മുന്നേറ്റം. രാജമൗലിയുടെ ഛത്രപതി അഭിനയ ജീവിതത്തിലെ വഴിത്തിരിവായപ്പോള്‍ ബാഹുബലി തനിക്കു വേണ്ടി കാത്തിരിക്കുന്നു എന്ന് പ്രഭാസ് അറിഞ്ഞില്ല. ഛത്രപതിയുടെ വിജയത്തിനു ശേഷം രാജമൗലിയും പ്രഭാസും ബാഹുബലിക്കായി ഒന്നിച്ചപ്പോള്‍ അതു ചരിത്രവുമായി.

കരിയറിലെ നാലു വര്‍ഷമാണു പ്രഭാസ് ബാഹുബലിക്കായി മാറ്റിവച്ചത്. അതാകട്ടെ ബ്രഹ്മാണ്ഡ വിജയവുമായി. ബാഹുബലി രണ്ടാം ഭാഗം വിജയം ആഘോഷിക്കുമ്പോള്‍ നിഷ്‌കളങ്കമായ ചിരിയോടെ, വിനീതനായി പ്രഭാസ് സംസാരിക്കുന്നു...

ബാഹുബലി രണ്ടാം ഭാഗവും 1000 കോടി നേടി വിജയകരമായി പോകുന്നു, എന്ത് തോന്നുന്നു?


ഇപ്പോഴും ഈ കഥാപാത്രം എന്നില്‍ നിന്നു വിട്ടുപോയിട്ടില്ല. നടപ്പിലും സംസാരത്തിലുമെല്ലാം ബാഹുബലി എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഞാന്‍ ഇപ്പോഴും സ്വപ്നത്തിലാണ്. ബാഹുബലിയും മഹിഷ്മതിയുമൊന്നും മനസില്‍ നിന്നു പോയിട്ടില്ല.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സിനിമയാണ് ബാഹുബലി. നാലരവര്‍ഷം പോയതറിഞ്ഞില്ല.പൊതുവേ ഒരു സിനിമയുടെ റിലീസിംഗ് സമയത്തും ടെന്‍ഷനടിക്കുന്ന പതിവെനിക്കില്ല.

പക്ഷേ ബാഹുബലി ഒന്നാം ഭാഗത്തിന്റെ വിജയം കാരണം രണ്ടാം ഭാഗം റിലീസ് സമയം വല്ലാത്ത ടെന്‍ഷനായിരുന്നു. ആദ്യഭാഗം പോലെ പ്രേക്ഷകര്‍ ഇതും സ്വീകരിക്കുമോ എന്നു പേടിയുണ്ടായിരുന്നു.

ബാഹുബലി പോലുള്ള സിനിമയില്‍ അഭിനയിച്ച പ്രഭാസ് എന്തുകൊണ്ടാണ് മഹാഭാരതം പോലെയുള്ള ബിഗ് ബജറ്റ് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാത്തത്?


ആരു പറഞ്ഞു താല്പര്യമില്ലെന്ന്? മലയാളവും തമിഴും എനിക്ക് ഒരുപാടിഷ്ടമാണ്. ഈ പ്രോജക്ട് മോഹന്‍ലാല്‍സാര്‍ ഏറ്റെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഭീമനാകാന്‍ അനുയോജ്യന്‍ അദ്ദേഹം തന്നെയാണ്.

ഈ പ്രോജക്ട് ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം വേണ്ടുവച്ച് എനിക്കത് നല്‍കിയാല്‍ ഞാന്‍ ഭീമനാകാം. ഏതൊരു നടന്റെയും സ്വപ്നമാണ് ഇതു പോലൊരു സിനിമ.

കേരളം താങ്കള്‍ക്ക് ഇഷ്ടമാണോ?


ദൈവത്തിന്റെ സ്വന്തം നാടിനെ ആരാണ് ഇഷ്ടപ്പെടാത്തത്? കേരളത്തില്‍ അധികം യാത്ര ചെയ്തിട്ടില്ല. കണ്ണൂരിലെ കാട്ടിലായിരുന്നു ബാഹുബലിയുടെ കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. എനിക്ക് എന്റെ നാട്ടിലുള്ളതിലുമധികം ആരാധകരുള്ളത് കേരളത്തിലാണ്. ഇവിടുള്ള ആളുകളുടെ സ്‌നേഹം വളരെ വലുതാണ്.
Ads by Google
Loading...
TRENDING NOW