Sunday, October 15, 2017 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 12 Jun 2017 10.44 AM

നിങ്ങളുടെ ആത്മസുഹൃത്തിനെ കല്യാണം കഴിക്കാമോ? ഇക്കാരണങ്ങള്‍ കൂടി അറിയുക

your best friend

നിങ്ങളുടെ ആത്മസുഹൃത്തുക്കള്‍ക്ക് മാത്രമുള്ള മനോഹരമായ ഗുണങ്ങള്‍ ഉണ്ട്. അപരിചിതത്വം തോന്നാതെ എന്ത് കാര്യവും തുറന്ന് പറയാന്‍ സാധിക്കുന്നത് ആത്മസുഹൃത്തിനെ വിവാഹം കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണമാണ്. ആത്മസുഹൃത്തിന്റെ വിവാഹം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം...

* നിങ്ങള്‍ക്ക് മാത്രം അറിയാവുന്ന തമാശകള്‍ - നിങ്ങളുടെ ആത്മസുഹൃത്തിനെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് മാത്രമറിയാവുന്ന തമാശകള്‍ ആസ്വദിക്കാന്‍ സാധിക്കും. ഒരു ഗ്രൂപ്പായി ഇരിക്കുമ്പോള്‍ പോലും നിങ്ങള്‍ക്ക് മാത്രം അറിയാവുന്ന കാര്യങ്ങള്‍ കോഡ് ഭാഷയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും. നിങ്ങളുടെ ആത്മസുഹൃത്തിനെ വിവാഹം കഴിച്ചാല്‍ ജീവിതം മുഴുവന്‍ തമാശ നിറഞ്ഞതായിരിക്കും.

* എന്ത് കാര്യവും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം - നിങ്ങളുടെ ആത്മസുഹൃത്തിനോട് പ്രണയം തോന്നിയാല്‍ പ്രണയകാലത്ത് പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ വ്യത്യാസം ഉണ്ടാകുന്നു. എന്നാല്‍ ആത്മസുഹൃത്തിനെ വിവാഹം ചെയ്താല്‍ ഒരു കാര്യത്തിലും പരിധി ഉണ്ടാകില്ല. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. സംസാരിക്കുന്നതിന് ഭയം ഉണ്ടാകില്ല.

* സത്യസന്ധമായ അഭിപ്രായങ്ങള്‍ - ആത്മസുഹൃത്തിനെ വിവാഹം കഴിക്കാനുള്ള മറ്റൊരു പ്രധാന കാര്യമാണ് ആത്മാര്‍ത്ഥത. നിങ്ങളുടെ മുന്‍പില്‍ പല കാര്യങ്ങളും അഭിനയിക്കില്ല. അവളുടെ അല്ലെങ്കില്‍ അവന്റെ വാക്കുകള്‍ നിങ്ങള്‍ വിശ്വസിക്കും, കാരണം അത് സത്യസന്ധമാണെന്ന് നിങ്ങള്‍ക്ക് അറിയാം.

* വഴക്കുകള്‍ എങ്ങനെ തീര്‍ക്കണമെന്ന് നിങ്ങള്‍ക്ക് അറിയാം - എല്ലാ ബന്ധങ്ങളിലും വഴക്കുകള്‍ കാണാറുണ്ട്. എന്നാല്‍ ആത്മസുഹൃത്തിനെ വിവാഹം കഴിച്ചാല്‍ എങ്ങനെ അത് പരിഹരിക്കണമെന്ന് നിങ്ങള്‍ക്ക് വളരെയെളുപ്പം സാധിക്കുന്ന കാര്യമാണ്.

* യാതൊരു വിധ അഡ്ജസ്റ്റുമെന്റുകളുടെയും ആവശ്യം ഉണ്ടാകുകയില്ല - നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. കല്യാണം എന്നത് അഡ്ജസ്റ്റുമെന്റുകള്‍ ആവശ്യമുള്ള ഒന്നാണെന്ന്. എന്നാല്‍ ആത്മസുഹൃത്തിനെ വിവാഹം കഴിച്ചാല്‍ എല്ലാ കാര്യങ്ങള്‍ക്കും തുറന്ന സമീപനമായതിനാല്‍ യാതൊരു വിധ അഡ്ജസ്റ്റുമെന്റുകളുടെയും ആവശ്യം ഉണ്ടാകുകയില്ല.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW