Friday, June 23, 2017 Last Updated 8 Min 51 Sec ago English Edition
Todays E paper
Saturday 10 Jun 2017 06.01 PM

നിങ്ങളുടെ മൂത്രത്തിന് അസാധാരണമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടോ ? എങ്കില്‍ കാരണം ഇതാണ്

uploads/news/2017/06/116920/urine.jpg

സാധാരണ നിറത്തേക്കാള്‍ മൂത്രത്തിന് മാറ്റം ഉണ്ടായാല്‍ അത് രോഗത്തിന്റെ ലക്ഷണമാണെന്ന് നമുക്കറിയാം. മൂത്രത്തിന് മഞ്ഞനിറമാകുന്നത് ഗുരുതരമായ പല രോഗത്തിന്റെയും ലക്ഷണമാണ്. എന്നാല്‍ മൂത്രത്തിന് അസാധാരണമായി ഉണ്ടാകുന്ന ദുര്‍ഗന്ധവും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതും പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം...

1. നിര്‍ജ്ജലീകരണം - മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് നിര്‍ജ്ജലീകരണം. നിങ്ങളുടെ ശരീരം പുറത്ത് കളയേണ്ട ടോക്‌സിന്‍ പുറത്ത് കളയാന്‍ സാധിക്കാതെ വരുന്നു. ഇത് നിങ്ങളുടെ മൂത്രത്തിന്റെ നിറം മാറ്റുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ വെള്ളം എപ്പോഴും എത്തിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങളാണ് ഉണ്ടാകുന്നത്.

2. ഗര്‍ഭാവസ്ഥ - ഗര്‍ഭാവസ്ഥ നിങ്ങളുടെ ശരീരത്തില്‍ നിരവിധ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് മൂത്രശങ്ക ഈ സമയത്ത് ഉണ്ടാകുന്നതാണ്. ഗര്‍ഭാവസ്ഥയുടെ ആദ്യമൂന്നു മാസങ്ങളിലാണ് ഇത് പ്രധാനമായും കാണുന്നത്.

3. അമിതമായി കാപ്പി കുടിക്കുന്നത് - അമിതമായി കാപ്പി കുടിക്കുന്നത് മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു.

4. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ - നിങ്ങളുടെ ആഹാരക്രമീകരണങ്ങളും മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ഇത് സാധാരണമാണ്.

5. പുതിയ മരുന്നുകളുടെ ഉപയോഗം - പുതിയ മരുന്നുകളുടെ ഉപയോഗം മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.

6. യുടിഐ (UTI) - യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ അഥവാ യുടിഐ മൂത്രത്തിന് ദുര്‍ഗന്ധം വരാനുള്ള മറ്റൊരു പ്രധാന കാരണമാണ്. മൂത്രത്തിന് അസാധാരണായി ദുര്‍ഗന്ധം തോന്നിയാല്‍ ഡോക്ടറെ കണ്ട് നിങ്ങള്‍ക്ക് യുടിഐ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.

7. എസ്ടിഡി (STD) - സെക്ഷ്വല്‍ ട്രാന്‍സ്മിറ്റഡ് ഡിസീസ് കൊണ്ടും മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാകും. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Ads by Google
Saturday 10 Jun 2017 06.01 PM
YOU MAY BE INTERESTED
TRENDING NOW