Monday, July 31, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Saturday 10 Jun 2017 05.24 PM

പ്രണയ വിവാഹം പോലെ തന്നെ മനോഹരമാണ് വീട്ടുകാര്‍ ആലോചിക്കുന്ന വിവാഹവും കാരണമെന്താണെന്നോ...

uploads/news/2017/06/116918/just-marryed.jpg

വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹത്തെക്കാള്‍ മെച്ചമാണ് പ്രണയവിവാഹങ്ങള്‍ എന്നൊരു കാഴ്ചപ്പാട് ഇന്നത്തെ തലമുറകള്‍ക്ക് ഉണ്ട്. ഇന്നത്തെ ചെറുപ്പക്കാര്‍ പ്രണയവിവാഹങ്ങള്‍ക്ക് മാത്രം തയ്യാറാകുന്നവരാണ്. എന്നാല്‍ വീട്ടുകാര്‍ ഉറപ്പിക്കുന്ന വിവാഹങ്ങളും പ്രണയവിവാഹങ്ങള്‍ പോലെ തന്നെ മനോഹരമാണ്. എന്താണ് ഇങ്ങനെ പറയുന്നതെന്ന് കാരണങ്ങളെ കുറിച്ച് അറിയാം...

* മാതാപിതാക്കാളോട് അവള്‍ അല്ലെങ്കില്‍ അവനെക്കുറിച്ച് വിശദീകരിക്കേണ്ട - വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങളില്‍ പെണ്‍കുട്ടിയെ കുറിച്ച് ആണ്‍കുട്ടിയെ കുറിച്ചോ വിശദീകരണത്തിന്റെ ആവശ്യം ഉണ്ടാവില്ല. കാരണം അവര്‍ തന്നൊയായിരിക്കും ആ വ്യക്തിയെ കണ്ടെത്തുന്നത്. വഴക്കുകളോ തര്‍ക്കങ്ങളോ ഉണ്ടായിരിക്കുകയില്ല.

* ആ വ്യക്തിയെ കുറിച്ച് നിരവധി കാര്യങ്ങള്‍ അറിയുവാന്‍ ഉണ്ടായിരിക്കും - വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തില്‍ പങ്കാളിയെ കുറിച്ച് അറിയാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ടായിരിക്കും. അവരുടെ ദിനചര്യകള്‍, ജീവിതരീതികള്‍, ഇഷ്ടക്കേടുകള്‍ അങ്ങനെ പലതും.

* അമിതമായ ആവേശം - അമിതമായ ആവേശം ഉണ്ടായിരിക്കും. സന്തോഷകരമായ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും. ഷോപ്പിംഗുകള്‍, നിര്‍ത്താതെയുള്ള സംസാരങ്ങള്‍, എന്നിവയൊക്കെ നിലനിര്‍ത്തും.

* ഒരേ സംസ്‌കാര രീതികള്‍ - മാതാപിതാക്കള്‍ കണ്ടെത്തുന്ന വിവാഹം ആയതിനാല്‍ ഒരേ സംസ്‌കാരവും ജാതിയുമൊക്കെ ആയിരിക്കും. അഡ്ജസ്റ്റുമെന്റുകളുടെ ആവശ്യം വരുന്നില്ല. ഭാഷയുടെ പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല.

* പരസ്പരം ബഹുമാനം - പ്രണയവിവാഹങ്ങളില്‍ പരസ്പരം യാതൊരുവിധ ബഹുമാനവും ഉണ്ടായിരിക്കില്ല. എന്നാല്‍ വീട്ടുകാര്‍ ഉറപ്പിച്ച വിവാഹങ്ങളില്‍ പങ്കാളിയോട് ബഹുമാനം ഉണ്ടായിരിക്കും. കുടുംബങ്ങളിലും ഇത് ഉണ്ടായിരിക്കും.

Ads by Google
Saturday 10 Jun 2017 05.24 PM
YOU MAY BE INTERESTED
TRENDING NOW